കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ: ഇരിട്ടി വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കി
ഇരിട്ടി: കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബംഗളൂരുവില്‍ നിന്ന് മാനന്തവാടി കുട്ട, വീരാജ്‌പേട്ട മാങ്കൂട്ടം വഴിയുള്ള കേരള ആര്‍.ടി.സിയുടെ രാത്രി കാല സര്‍വീസുകള്‍ താത്ക്കാലികമായി റദ്ദാക്കി. ആഗസ്റ്റ് 16 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. അതെ സമയം ബത്തേരി വഴിയുള്ള സര്‍വീസുകള്‍ തുടരും. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറില്‍ കവിയാത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. ഇതോടെ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള പകുതിയോളം സര്‍വീസുകള്‍ കേരള ആര്‍ടിസി നിര്‍ത്തലാക്കിയിരുന്നു.
ഇതിനിടെ കുടക് ജില്ലയിൽ അപ്രതീക്ഷിത കർഫ്യു ഏർപ്പെടുത്തിയതോടെ കണ്ണൂർ സ്വദേശികളായ നൂറുകണക്കിനാളുകൾക്ക് ഇതുവരെ നാട്ടിലെത്താനായില്ല. കണ്ണുർ, തലശേരി, പാനൂർ മേഖലയിലെ നിരവധി യാത്രക്കാർക്കാണ് നാട്ടിലെത്താൻ കഴിയാതിരുന്നത്. പിതൃതർപ്പണ ചടങ്ങുകളിൽ പങ്കെടുക്കാനും അവധി ദിനത്തിൽ നാട്ടിലേക്ക് തിരിച്ചവർക്കുമാണ് അതിർത്തിയിൽ നിന്നും വീണ്ടും മടങ്ങേണ്ടി വന്നത്. ബംഗ്ളൂര്, മൈസൂരു, വീരാജ് പേട്ട എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന വ്യാപാരികൾക്കും ഐ ടി പ്രൊഫഷനലുകൾക്കും വിദ്യാർത്ഥികൾക്കും ഇതോടെ മണിക്കൂറുകളോളം അതിർത്തിയിൽ കാത്തുകെട്ടി കിടന്നതിന് ശേഷം നിരാശരായിതിരിച്ചു മടങ്ങേണ്ടി വന്നു.

നൂറുകണക്കിന് വാഹനങ്ങളും യാത്രികരുമാണ് കർണ്ണാടകയുടെ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ കുടുങ്ങിയത്. ഇവരെ എല്ലാവരെയും അതിർത്തി കടത്തിവിടാതെ തിരിച്ചയക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് കേരളവും മഹാരാഷ്ട്രയും അതിർത്തി പങ്കിടുന്ന എട്ടോളം ജില്ലകളിൽ കർണ്ണാടക സർക്കാർ രാതി കർഫ്യുവും പകൽ ഭാഗിക ലോക്ക് ഡൗണും പ്രഖ്യാപിച്ചത്.ഇതോടെ അതുവരെ 72 മണിക്കൂർ മുൻപ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവർക്കുണ്ടായിരുന്ന ഇളവും ഇല്ലാതായി. ഇതറിയാത കഴിഞ്ഞ ദിവസംരാവിലെ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയ യാത്രികരെപോലും തടഞ്ഞുവെച്ച് തിരിച്ചയക്കുകയായിരുന്നു.
കണ്ണൂർ ജില്ലയിൽ നിന്നും കുടക് ജില്ലയുടെ ഭാഗമായ മാക്കൂട്ടത്ത് പോലീസിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും റവന്യൂ വകുപ്പിൻ്റെയും നേതൃത്വത്തിലുള്ള പരിശോധനയാണ് ശക്തമാക്കിയത്. ഗുരുതരമായ രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസുകളെയും അവശ്യവസ്തുക്കൾക്കായി പോകുന്ന വാഹനങ്ങളെയും മാത്രമാണ് ഇതുവഴി കടത്തിവിടാൻ കർണ്ണാടക അധികൃതർ തയ്യാറായത്. ആർടിപിസിആർ പരിശോധന നെഗറ്റീവ് ഫലവുമായി എത്തിയ ആളുകളെയും, ബംഗളൂരു എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാരെ ഉൾപ്പെടെ മാക്കൂട്ടത്ത് തടയുകയായിരുന്നു. ഇതോടെ മണിക്കൂറുകളോളം കാത്തുനിന്ന പലരും യാത്ര പാതി വഴിയിൽ ഉപേക്ഷിച്ച് തിരിച്ചുപോവുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി കുടുംബങ്ങളും മാക്കൂട്ടം ചെക്ക് പോസ്റ്റ് കുടുങ്ങി വലഞ്ഞു. വാരാന്ത്യ കർഫ്യൂ തിങ്കളാഴ്ച രാവിലെ അഞ്ചു മണിക്ക് അവസാനിച്ചതോടെ യാണ് താൽക്കാലികമായ യാത്രാ പ്രതിസന്ധിക്ക് പരിഹാരമായത്












Click it and Unblock the Notifications