കയറാനാളില്ല: കണ്ണൂർ വിമാനതാവളത്തിലേക്കുള്ള കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസ് നഷ്ടത്തിൽ
മട്ടന്നൂർ: പ്രതീക്ഷിച്ചത്ര യാത്രക്കാരില്ലാത്തതിനാൽ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുളള കെഎസ്ആര്‍ടിസി എസി ലോഫോര്‍ ബസ്സ് സര്‍വ്വീസ് വന്‍ നഷ്ടത്തില്‍. പ്രതിദിന വരുമാനം 2000ത്തില്‍ താഴെ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. സര്‍വ്വീസ് നടത്തുന്നതിനുളള ചിലവാകട്ടെ ആറായിരത്തിലധികം. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ, തലശ്ശേരി ഡിപ്പോ എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ ഫിബ്രവരി 13മുതല്‍ ആരംഭിച്ച ലോ ഫ്‌ളോര്‍ എസി സര്‍ക്കുലര്‍ സര്‍വീസുകളാണ് ദിനംപ്രതി കെഎസ്ആര്‍ടിസി കോര്‍പ്പറേഷന് വന്‍ തുക നഷ്ടം വരുത്തിവെച്ചു കൊണ്ട് രണ്ടര മാസമായി സര്‍വ്വീസ് നടത്തുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തെയും കണ്ണൂര്‍, തലശ്ശേരി റെയില്‍വേ സ്റ്റേഷനുകളേയും ബന്ധിപ്പിച്ചാണ് സര്‍വ്വീസ് നടത്തുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് തുടങ്ങി പിറ്റേ ദിവസം ഉച്ചയ്ക്ക് സമാപിക്കുന്ന സര്‍വ്വീസ് വഴി 1600, 1800 രൂപ മുതല്‍ പരമവാധി 2000 രൂപവരെ മാത്രമേ യാത്രാക്കൂലി ഇനത്തില്‍ ലഭിക്കുന്നത്. ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് ഡബിള്‍ ഡ്യൂട്ടിയാണ്. ഇവരുടെ ശബള ഇനത്തില്‍ മാത്രം നാലായിരം രൂപയോളം നല്‍കണം.

കൂടാതെ 5000 രൂപയോളം ഇന്ധനത്തിന് ചിലവു വരും. കൂടാതെ എസി ലോഫോര്‍ ബസ്സ് എന്ന നിലയില്‍ ചിലവ് വെറെയും വരും. കഴിഞ്ഞ മൂന്ന് മാസത്തോളമായി സര്‍വ്വീസ് നടത്തുന്ന ബസ്സ് കാരണം കെഎസ്ആര്‍ടിസിക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതിനകം ഉണ്ടാക്കിവെച്ചിരിക്കുന്നത്. ആര്‍ക്ക് വേണ്ടിയാണ് പൊതു ഖജനാവിന് നഷ്ടം വരുന്ന ഇത്തരം സര്‍വ്വീസുകള്‍ നടത്തുന്നതെന്ന ചോദ്യമാണ് ജീവനക്കാരിൽ നിന്നുമുയരുന്നത് '
200 രൂപയാണ് ഒരു യാത്രക്കാരനില്‍ നിന്ന് ഈടാക്കുന്നത്. കേവലം 30 രൂപയ്ക്ക് മറ്റ് സാധാരണ ബസ്സുകളില്‍ യാത്ര ചെയ്യാമെന്നിരിക്കെ ഇത്രയും വലിയ തുക ഈടാക്കുന്നതിനാലാണ് ബസ്സില്‍ യാത്രക്കാര്‍ കയറാത്തതെന്നും ഇതു കാരണമാണ് ഇത്രയും നഷ്ടത്തില്‍ സര്‍വ്വീസ് നടത്തേണ്ടി വരുന്നതെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അശാസ്ത്രീയമായ സര്‍വ്വീസ് സംബന്ധിച്ച് പുനരാലോചന വേണമെന്നാണ് ജീവനക്കാരുടേയും നാട്ടുകാരുടേയും ആവശ്യം.
കണ്ണൂര്‍, തലശ്ശേരി ഡിപ്പോകളില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് ബസ് പുറപ്പെടുന്ന സമയം പുലര്‍ച്ചെ 5.00, 8.30, ഉച്ചക്ക് 2.30, 6.30 എയര്‍പോര്‍ട്ടില്‍ നിന്ന് കണ്ണൂര്‍, തലശ്ശേരി ഡിപ്പോകളിലേക്കു ബസ് പുറപ്പെടുന്ന സമയം രാവിലെ 7.00, 12.00, 5.00, രാത്രി 10.00. എന്നിങ്ങനെയാണ്. കൊ വിഡ് നിയന്ത്രണങ്ങൾ വീണ്ടും ശക്തമായതിനെ തുടർന്ന് കണ്ണൂർ വിമാനതാവളത്തിലുടെയുള്ള യാത്രക്കാരുടെ പോക്കുവരവ് നന്നെ കുറഞ്ഞിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ വീണ്ടും കർശന നിയന്ത്രണം തുടങ്ങിയതോടെ വേനലവധിക്ക് പ്രവാസികളും നാട്ടിലേക്ക് മടങ്ങുന്നത് വിരളമാണ്.
ഈ സാഹചര്യത്തിൽ വിമാന സർവീസിനെന്നപ്പോലെ അതിനെ ആശ്രയിച്ച് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയെയും ഇതു പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി രാജ്യമാകെ കൊ വിഡ് നിയന്ത്രണങ്ങൾ വന്നതോടെ മറ്റു വിമാന താവളങ്ങളെപ്പോലെ കണ്ണുരും പ്രതിസന്ധിയിലാണ് വൻ വരുമാന നഷ്ടമാണ് നവാഗത വിമാന താവളമായ കണ്ണൂർ നേരിടുന്നത് 'സർക്കാർ ധനസഹായം കൊണ്ടാണ് വിമാനതാവളത്തിൽ ദൈനംദിന ചെലവുകൾ നടന്നുവരുന്നത്. കാർഗോ കോംപ്ളക്സ് പ്രവർത്തനമാരംഭിച്ചിട്ടുണ്ടെങ്കിലും വാണിജ്യ കയറ്റുമതി രംഗത്തും വേണ്ടത്ര ഉണർവ്വ് ദൃശ്യമായിട്ടില്ല'












Click it and Unblock the Notifications