Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ സർവകലാശാലയിൽ കാവിവൽക്കരണമെന്ന് ആരോപണം: സിലബസ് കത്തിച്ച് കെ.എസ്.യു പ്രതിഷേധം

കണ്ണുർ: കണ്ണൂർ സർവകലാശാല സിലബസിൽ കാവി വൽക്കരണം നടത്തുന്നുവെന്നാരോപിച്ച് കെ.എസ്.യു പ്രവർത്തകർ താവക്കരയിലുള്ള സർവകലാശാല ആസ്ഥാന മന്ദിരത്തിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് പൊലിസ് സർവ്വകലാശാലാ കവാടത്തിന് മുൻപിൽ തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതിന് ശേഷം സിലബസ് കത്തിച്ച് പ്രതിഷേധിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.

കണ്ണൂർ സർവ്വ കലാശാലയിലെ എം എ ഗവേർണനൻസ് ആൻഡ് പൊളിറ്റിക്കൽ കോഴ്സ് സിലബസില്‍ നെഹ്‌റു വിനെയും ഗാന്ധിയെ അപ്രസക്തരാക്കി എന്നാരോപിച്ചാണ് കെ എസ് യു പ്രതിഷേധ മാർച്ച് നടത്തിയത്. സ്വാതന്ത്ര്യ സമര ചരിത്രത്തെ അട്ടിമറിക്കാനും രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി പറഞ്ഞു.

kannuruniversity


വിവാദ സിലബസ് പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വരും ദിനങ്ങളിലും പ്രതിഷേധം ശക്തമാക്കുമെന്ന് റിജിൽ മാക്കുറ്റി മുന്നറിയിപ്പു നൽകി. കെ എസ് യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് അധ്യക്ഷനായി. അഭിജിത് സി ടി,ആദർശ് മങ്ങാട്ടിടം,ഫർഹാൻ മുണ്ടേരി,ആകാശ് ഭാസ്‌കർ തുടങ്ങിയവർ പങ്കെടുത്തു.കെ.എസ്.യു മാർച്ചിന് പിന്നാലെ എം.എസ്.എഫ് പ്രവർത്തകരും സർവകലാശാലയിലേക്ക് മാർച്ച് നടത്തി.


വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നകാവിവത്കരണത്തിനെതിരെവിദ്യാർത്ഥികളുടെ പ്രതിഷേധം ഉയരണമെന്ന കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ ആഹ്വാനം ആത്മാർത്ഥതയോടെയാണെങ്കിൽ യുണിവേർസിറ്റിയിലെ ബിരുദാനന്തര കോഴ്സിൽ സംഘപരിവാർ നേതാക്കളുടെ രാഷ്ട്രീയ ചിന്തകളും ദർശനങ്ങളും പഠിപ്പിക്കുന്നതിന്ഉൾപെടുത്തിയിട്ടുള്ള വിവാദ സിലബസ്സ് പിൻവലിക്കുകയോ പ്രസ്തുതസിലബസ്സ്പഠിപ്പിക്കേണ്ടതില്ലെന്ന നിലപാട് എടുക്കുകയോ ചെയ്ത് അദ്ദേഹം ആത്മാർത്ഥത തെളിയിക്കണമെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസരംഗത്തെകാവിവത്കരണത്തിനെതിരെഎം.എസ്.എഫ്.ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യൂണിവേർസിറ്റി മാർച്ച്ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തീൽ ആദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ യൂണിവേർസിറ്റിയുടെ എം.എ.ഗവേണൻസ് & പൊളിറ്റിക്സ് എന്ന കോഴ്സിൻ്റെസിലബസ്സിലാണ് സംഘ പരിവാർ നേതാക്കളായ സവർക്കറുടെയും, ഗോൾവാൾക്കറുടെയും,ബൽരാജ്മധോക്കറുടെയും,ദീൻധയാൽഉപാധ്യയയുടെയുമെല്ലാം രാഷ്ട്രീയ ചിന്തകൾ പഠിപ്പിക്കാൻ യുണിവേർസിറ്റി തീരുമാനിച്ചിട്ടുള്ളത്. ഇത് പ്രതിഷേധാർഹമാണ്.കേരളത്തിലെ പോലീസ് മാത്രമല്ല, വിദ്യാഭ്യാസ വകുപ്പും സർക്കാർ തന്നെയും സംഘപരിവാറിൻ്റെപിടിയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കരീംചേലേരി പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി ഒ.കെ.ജാസിർ , ഷഹബാസ് കയ്യത്ത്, സമീഹ് മാട്ടൂൽ, ഷംസീർ പുഴാതി, ആസിഫ് ചപ്പാരപ്പടവ്, സൗധ് മുഴപ്പിലങ്ങാട്, റുമൈസ റഫീഖ്, നിഹാല സഹീദ് എന്നിവർ സംസാരിച്ചു. കാൽക്സിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ജില്ലാ ക്യാമ്പസ്‌ വിംഗ് കൺവീനർ തസ്‌ലീം അടിപ്പാലം, റൗഫ് കൊയ്യം, എം.കെ.റംഷാദ് , ഉമ്മർ വളപട്ടണം, യൂനുസ് പടന്നോട്ട്, ആദിൽ എടയന്നൂർ, മുർഷിദ്കാട്ടാമ്പള്ളി,ഷാനിബ്കാനിച്ചേരി എന്നിവർ നേതൃത്വം നൽകി.

പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളായ കെ.എസ്.യുവും എം.എസ്.എഫും പ്രതിഷേധം നടത്തിയതിനു പിന്നാലെ ഭരണകക്ഷിയിലെ രണ്ടാമത്തെ പാർട്ടിയായ സി.പി.ഐയുടെ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫും \'
പരിവാർ ആചാര്യൻമാരുടെ പുസ്തകങ്ങൾ ഉൾകൊള്ളുന്ന പുസ്തകങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ ഐ എസ്.എഫ് സർവകലാശാലയിലേക്ക് മാർച്ചു നടത്തും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും കണ്ണൂർ സർവകലാശാല
പബ്ലിക്ക് അഡ‍്മിനിസ്ട്രേഷൻ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്. ആർഎസ്എസ് സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയിൽ വർഗീയ പരാമർശമുണ്ടെന്നുമാണ് പരാതി.
ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയാറാക്കിയതെന്നും ആക്ഷേപമുണ്ട്. കണ്ണൂ‍ർ സർവകലാശാല വൈസ് ചാൻസർ ഗോപിനാഥ് രവീന്ദ്രൻ വിഷയത്തിൽ പ്രതികരിക്കാൻ തയാറായില്ല. നീക്കത്തിനെതിരേ വിവിധ പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ കണ്ണൂർ സർവകലാശാല ആസ്ഥാനത്തിലേക്ക് മാർച്ച് നടത്തി.

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ തലശേരി ബ്രണ്ണൻ കോളജിൽ മാത്രമാണ് എംഎ പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ കോഴ്സ് ഉള്ളത്. പുതിയതായി അനുവദിച്ച കോഴ്സാണ് ഇത്. ബ്രണ്ണനിലെ അധ്യാപകർ തന്നെ സിലബസ് തയാറാക്കി നൽകുകയും അത് വൈസ് ചാൻസലർ അംഗീകരിക്കുകയും ചെയ്തുവെന്നാണ് കിട്ടുന്ന വിവരം.

ആരാണ് ഹിന്ദു (Hindutva: Who Is a Hindu?) - വി ഡി സവർക്കറുടെ പുസ്തകം, ബഞ്ച് ഓഫ് തോട്ട്സ് ( Bunch of Thoughts) - എം എസ് ഗോൾവാൾക്കറുടെ പുസ്തകം, വീ ഔർ നാഷൻഹുഡ് ഡിഫൈൻഡ് (We or Our Nationhood Defined) - എം എസ് ഗോൾവാൾക്കറുടെ പുസ്തകം, ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്റ് ഹൗ - ബൽരാജ് മധോക് എന്നിവരുടെ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+