ഭൂമി പിളരുന്ന എടക്കാനത്ത് മണ്ണിടിച്ചില്‍ അതിരൂക്ഷം: പ്രദേശവാസികള്‍ ഭീതിയില്‍
ഇരിട്ടി: കഴിഞ്ഞ പ്രളയത്തില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഭൂമി രണ്ടായി പിളര്‍ന്ന് മണ്ണിടിച്ചലിനെ തുടര്‍ന്ന് രണ്ടു നില വീടുള്‍പ്പെടെ തകര്‍ന്നടിയുകയും സമീപ പ്രദേശത്തെ രണ്ട് വീടുകള്‍ അപകട ഭീഷണിയിലാവുകയും ചെയ്ത എടക്കാനത്തുകാര്‍ ഇപ്പോള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍. കാലവര്‍ഷം തുടങ്ങിയതോടെ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ് ഗ്രാമവാസികള്‍.
ഇരിട്ടി - എടക്കാനം റൂട്ടില്‍ വള്ളിയാട് നെല്ലാറക്കല്‍ മ ീത്തിനകത്ത് ബേബിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് വീണ്ടും അപകടഭീഷണിയായിരിക്കുന്നത്.2018 ആഗസ്ത് മാസത്തിലുണ്ടായ കനത്ത മഴയില്‍ ഇദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന ഭൂമി കനത്ത മഴയെ തുടര്‍ന്നുള്ള ഉരുള്‍പൊട്ടലില്‍ രണ്ടായി പിളരുകയും ഒരു ഭാഗം പൂര്‍ണ്ണമായും മണ്ണിടിച്ചലിനെ തുടര്‍ന്ന് ഇടിഞ്ഞുതാഴുകയുമായിരുന്നു.

ബേബി ഇരുനില കോണ്‍ക്രീറ്റ് വീടുള്‍പ്പെടെ ഇടിഞ്ഞുതാഴ്ന്ന് പൂര്‍ണമായും മണ്ണിനടിയിലായിട്ടുണ്ട്. ഈ വീടിനോട് ചേര്‍ന്ന മറ്റ് രണ്ട് വീടുകളും അന്നുണ്ടായഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള മണ്ണിടിച്ചില്‍ ഇപ്പോഴും അപകടഭീഷണിയിലായിരിക്കുകയാണ്. കൃഷിയിടവും വീടും നഷ്ടമായ മഠത്തിനകത്ത് ബേബിയും കുടുംബവും എടക്കാനം പാലാപ്പറമ്പ് പ്രദേശത്ത് പുതിയ വീടു നിര്‍മ്മിച്ച് താമസം മാറുകയും ചെയ്തു.
പ്രളയദുരന്തത്തെ തുടര്‍ന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച റവന്യൂ- ജിയോളജി അധികൃതര്‍ ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം ഈ പ്രദേശം മുഴുവന്‍ പരിശോധിക്കുകയും കനത്ത ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ആഘാതത്തില്‍ ഭൂമി രണ്ടായി പിളരുകയും ഒരു ഭാഗം പൂര്‍ണ്ണമായും ഇടിഞ്ഞുതാഴുകയും ചെയ്ത പ്രദേശത്ത് ഇനിയും അപകട സാധ്യത ഏറെയാണെന്നും ഈ പ്രദേശത്ത് വീടു നിര്‍മ്മാണമോ മറ്റ് മരാമത്ത് പ്രവൃത്തികളോ നടത്തുന്നത് കുടുതല്‍ അപകടത്തിന് ഇടയാക്കുമെന്നും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇടിഞ്ഞുതാഴ്ന്ന മണ്ണ് ഇനിയും ഇടിഞ്ഞുതാഴാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പും നല്‍കിയിരുന്നു.
ഇതേ പ്രദേശമാണ് കഴിഞ്ഞ ദിവസമുണ്ടായ കനത്ത വേനല്‍മഴയില്‍ വീണ്ടും ഇടിഞ്ഞുതാഴ്ന്ന് ഇരിട്ടി - എടക്കാനം റോഡിലേക്ക് മണ്ണും ചളിയും ഉള്‍പ്പെടെ ഒലിച്ചിറങ്ങിയത്. .
കഴിഞ്ഞ ദിവസം ഇതിലൂടെ യാത്ര ചെയ്ത നാലോളം ബൈക്ക് യാത്രികര്‍ക്ക് ചെളിയില്‍ തെന്നിവീണ്പരുക്കേല്‍ക്കുകയുംചെയ്തിരുന്നു.ഇതേ തുടര്‍ന്ന് ഇരിട്ടി അഗ്‌നി രക്ഷാ സേനാംഗങ്ങള്‍സ്ഥലത്തെത്തി വെള്ളം ചീറ്റി റോഡിലെചെളിനീക്കിയതിനു ശേഷമാണ് ചെറുവാഹനങ്ങള്‍ കടന്നു പോയത്. ജിയോളജി അധികൃതര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് സ്ഥലമുടമ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് ഇടിഞ്ഞു താഴ്ന്ന മണ്ണ് വീണ്ടും ഇളക്കി മാറ്റിയതാണ് പ്രദേശം വീണ്ടും അപകട ഭീഷണിയിലായതെന്നും മണ്ണ് നീക്കം ചെയ്യുന്ന ഘട്ടത്തില്‍ തന്നെ നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇത് ചെവിക്കൊള്ളാതെയാണ് സ്ഥലമുടമ മണ്ണ് ഇളക്കി മാറ്റിയതെന്നുമാണ് നാട്ടുകാര്‍പറയുന്നത്.
ഇരിട്ടി എടക്കാനം പഴശി ഡാം റോഡരികിനോട് ചേര്‍ന്നാണ് ഈ പ്രദേശമെന്നതിനാല്‍ കാലം വര്‍ഷം പടിവാതിക്കലെത്തി നില്‍ക്കേ ഉരുള്‍പൊട്ടലില്‍ ഇടിഞ്ഞുതാഴ്ന്ന മണ്ണ് കനത്ത മഴയില്‍ വീണ്ടും ഇടിഞ്ഞുതാഴ്ന്ന് റോഡുള്‍പ്പെടെ തകര്‍ന്നു ഒരു പ്രദേശം പൂര്‍ണ്ണമായും ഒറ്റപ്പെടുമെന്ന ഭീതിയും ജനങ്ങള്‍ക്കുണ്ട്.


Click it and Unblock the Notifications