Get Updates
Get notified of breaking news, exclusive insights, and must-see stories!

പിൻവാതിൽ നിയമത്തിനെതിരെ കലക്ടറേറ്റിനു മുൻപിൽ ശയനപ്രദിക്ഷണവുമായി ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡർമാർ

കണ്ണൂര്‍: ഭരണത്തിന്റെ അവസാന കാലയളവിൽ എൽ.ഡി.എഫ് സർക്കാർ നടത്തുന്ന പിൻ വാതിൽ നിയമനത്തിനെതിരേ കലക്ടറേറ്റിന് മുന്നില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാർത്ഥികൾ ശയനപ്രദക്ഷിണം ചെയ്ത് പ്രതിഷേധിച്ചു.
ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ കാത്തിരിക്കുമ്പോഴും സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടപ്പാക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ നൂറോളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു.

protest

ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലെ നിയമനക്കുറവ് പരിഹരിക്കുക, യൂണിവേഴ്‌സിറ്റി എല്‍.ജി.എസ് ഒഴിവുകളില്‍ നിലവിലുള്ള ലിസ്റ്റില്‍ നിന്നും നിയമനം നടത്തുക, കാലാവധി അവസാനിക്കുന്ന തിയതി മുതല്‍ ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി ആറുമാസം നീട്ടുക, വകുപ്പുകളില്‍ പൂഴ്ത്തിവെച്ചിരിക്കുന്ന ഒഴിവുകള്‍ പി.എസ്.സിക്ക് റിപോര്‍ട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സാക്ഷരത കേരളത്തില്‍ പ്രബുദ്ധരായ ജനങ്ങള്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരുന്ന അവസ്ഥയാണെന്നും നിലവിലെ ഭരണം അവസാനിച്ചാല്‍ പിന്നീട് അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന ബോധ്യമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി പാര്‍ട്ടിക്കാരന്റെ റോള്‍ അഭിനയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യരായ ആളുകളുടെയും ഏറ്റവും പ്രതീക്ഷയോടെ പി.എസ്.സി പരീക്ഷ എഴുതുന്നവരുടെയും രോഷാഗ്നിയില്‍ സര്‍ക്കാരിന്റെ തുടര്‍ഭരണം നഷ്ടമാകുമെന്ന് മാത്രമല്ല കേരള ചരിത്രത്തിലെ ഏറ്റവും വലിയ പതനമായിരിക്കും സര്‍ക്കാരിന് വരാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി മനസിലാക്കണം.

സി.പി.എമ്മിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു വേണ്ടിയും അവര്‍ക്ക് ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും വേണ്ടിയുള്ള ഭരണമാണ് പിണറായി സര്‍ക്കാരിന്റേത്. സര്‍വകലാശാലകള്‍ എന്നത് എസ്.എഫ്.ഐക്കാര്‍ക്കും ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കുമുള്ള ആലയമായും നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്ക് ജോലി കൊടുക്കാനു ള്ള കേന്ദ്രമായും മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.ഇതിനിടെ പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചും അക്രമാസക്തമായി പി.എസ്.സി ഓഫിസിനു മുൻപിൽ നടത്തിയ മാർച്ച് പൊലിസ് തടഞ്ഞു.ഇതിനെ തുടർന്ന് പ്രവർത്തകർ പൊലിസുമായി ഉന്തും തള്ളും നടത്തുകയും കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+