കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സത്യനെ അനശ്വരമാക്കി കണ്ണുരിലെ ഒരു ഗ്രാമം

Google Oneindia Malayalam News

ഇരിക്കൂർ: മലയാള സിനിമയിൽ ഇപ്പോൾ ന്യൂ ജനറേഷൻ യുഗമാണെങ്കിലും നടൻ സത്യനെ തലമുറകളായി ആരാധിക്കുന്ന ഒരു ഗ്രാമമുണ്ട് കണ്ണൂരിൽ.തമിഴ്നാട്ടിൽ എം.ജി.ആറിനെ ആരാധിക്കുന്ന ഉൾനാടൻ ഗ്രാമങ്ങളെപ്പോലെ ഇവർക്കും നടൻ ഒന്നേയുള്ളു, അതു ചെമ്മീനിലെ പളനിയായും അശ്വമേധത്തിലെയും മൂലധനത്തിലെയും ഒളിവിലെ ഓർമ്മകളിലെയും നായക കഥാപാത്രമായി നിറഞ്ഞാടിയ സത്യനേശൻ എന്ന സത്യൻ തന്നെ. ശ്രീകണ്ഠപുരം നഗരസഭയിലെ ഉൾനാടൻ പ്രദേശമായ അലക്സ് നഗറിലെത്തുന്ന ഏവർക്കും ഇവിടുത്തെകാരുടെ സത്യനോടുള്ള ആരാധനയും ആ നടനവൈഭവത്തോടുള്ള അഭിനിവേശവും അനുഭവിച്ചറിയാൻ കഴിയും.
വെ​ള്ളി​ത്തി​ര​യി​ലെ വി​സ്​​യ​മാ​യി​രു​ന്ന അ​ന​ശ്വ​ര ന​ട​ന്‍ സ​ത്യ​ന്‍ വി​ട​വാ​ങ്ങി​യി​ട്ട് അ​ര​നൂ​റ്റാ​ണ്ട് പിന്നിടുമ്പോഴും അതിന് എള്ളോളം കുറവില്ല.

mg-20210615-


സ​ത്യ​ന്‍ വി​ട​വാ​ങ്ങി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​​ൻ്റെ ​ഓ​ര്‍​മ നി​ല​നി​ര്‍​ത്താ​ന്‍ അലക്സ് നഗറിൽ സത്യൻ്റെ പേരിൽ ഒരു വായനശാലയും ആരാധകർ സ്ഥാപിച്ചിട്ടുണ്ട്.സാധാരണ സത്യൻ്റെ ചരമവാർഷിക ദിനാചരണത്തിനോടനുബന്ധിച്ച് വായനശാലയുടെ നേതൃത്വത്തിൽ സത്യൻ ഫിലിം ഫെസ്റ്റിവലും അനുസ്മരണ സമ്മേളനങ്ങളും നടത്താറുണ്ട്. ഇക്കുറി സർക്കാരിൻ്റെ കൊ വിഡ് നിയന്ത്രണങ്ങളുള്ളതിനാൽ അതൊക്കെ ഒഴിവാക്കിയിരിക്കുകയാണെന്ന് വായനശാലാ ഭാരവാഹികൾ പറയുന്നു. അഞ്ച് പതിറ്റാണ്ടിൻ്റെ ചരിത്രമുണ്ട് ഈ വായനശാലാ കൂട്ടായ്മയ്ക്ക് ' കക്ഷിരാഷ്ട്രീയ ജാതി മത പരിഗണനകളില്ലാതെ സത്യൻ എന്ന മഹാ നടനോടുള്ള പോയ തലമുറയുടെ അടങ്ങാത്ത അഭിനിവേശമാണ് ഈ വായനശാലയുടെ പിറവിക്ക് കാരണമായത്.

1971 ലാ​ണ് സ​ത്യ​ന്‍ വി​ട​വാ​ങ്ങി​യ​ത്.1972​ലാ​ണ് ഒ​രു കൂ​ട്ടം ആ​രാ​ധ​ക​ര്‍ ചേ​ര്‍​ന്ന് അ​ല​ക്​​സ് ന​ഗ​ര്‍ സ​ത്യ​ന്‍ സ്​​മാ​ര​ക വാ​യ​ന​ശാ​ല​ക്ക് രൂപം ന​ല്‍​കി​യ​ത്. കൊ​യി​റ്റി കു​ഞ്ഞി​രാ​മ​ന്‍ നമ്പ്യാർര​ക്ഷാ​ധി​കാ​രി​യും മു​ക​ളേ​ല്‍ ജോ​സ​ഫ് പ്ര​സി​ഡ​ന്‍​റും പ​റ​ സേത്ത് സ്​​റ്റീ​ഫ​ന്‍ സെ​ക്ര​ട്ട​റി​യു​മാ​യ ക​മ്മി​റ്റി​യാ​ണ് വാ​യ​ന​ശാ​ല​യു​ടെ പി​റ​വി​ക്ക് നേ​തൃ​ത്വം വ​ഹി​ച്ച​ത്.ഒ​രു സി​നി​മ താ​ര​ത്തി​​ൻ്റെ സ്​​മ​ര​ണ​യി​ല്‍ വാ​യ​ന​ശാ​ല പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് അ​ന്ന് ഏ​റെ ച​ര്‍​ച്ച​യാ​വു​ക​യും എ​തി​ര്‍​പ്പു​യ​രു​ക​യും ചെ​യ്​​തെ​ങ്കി​ലും ഭാ​ര​വാ​ഹി​ക​ള്‍ പി​ന്മാ​റി​യി​ല്ല. വാ​യ​ന​യും ക​ല​യും കാ​യി​ക​മേ​ഖ​ല​യും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന കേ​ന്ദ്ര​മാ​യി ഇ​തു മാ​റ്റു​മെ​ന്ന് അ​വ​ര്‍ പ്ര​ഖ്യാ​പി​ച്ചു.

വാ​യ​ന​ശാ​ല ഇ​ന്ന് ജി​ല്ല​യി​ലെ പ്ര​ധാ​ന സാം​സ്​​കാ​രി​ക കേ​ന്ദ്ര​മാ​ണ്. 10,500 പു​സ്​​ത​ക​ങ്ങ​ള്‍ ലൈ​ബ്ര​റി​യി​ലു​ണ്ട്. കോ​വി​ഡ് കാ​ല​ത്തും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ മു​ട​ങ്ങാ​ത്ത വാ​യ​ന​ക്കു​ള്ള സൗ​ക​ര്യം. കു​ട്ടി​ക​ള്‍​ക്കാ​യി ബാ​ല​വേ​ദി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. വ​നി​ത​വേ​ദി, യു​വ​ജ​ന​വേ​ദി, സ്പോ​ര്‍​ട്​​സ് ക്ല​ബ്, ആ​ര്‍​ട്​​സ് ക്ല​ബ്​​ എ​ന്നി​വ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നുണ്ട്. മഹാനടൻമാർ ഒരുപാട് സത്യനു ശേഷം വന്നു പോയി എങ്കിലും സത്യൻ്റെ സിംഹാസനം ഒഴിഞ്ഞുതന്നെ കിടക്കുകയാണെന്നാണ് ഈ നാടിൻ്റെ വികാരവും. സത്യൻ ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി ഒരിക്കൽ നടന്ന പരിപാടിയിൽ സത്യൻ്റെ മകൻ സതീഷ് സത്യൻ ഇവിടെ വന്ന് നാടിൻ്റെ സ്നേഹാദരം അനുഭവിച്ചറിഞ്ഞിരുന്നു. തൻ്റെ പിതാവിനെ ദൈവത്തെപ്പോലെ ആരാധിക്കുന്ന അലക്സ് നഗറിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞാണ് അന്ന് സതീഷ് ചന്ദ്രൻ മടങ്ങിയതെന്ന് വായനശാലാ ഭാരവാഹികൾ പറയുന്നു

English summary
library started in the name of great actor sathyan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X