• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കർണാടക വനത്തിലൂടെ കണ്ണുരിലേക്ക് മദ്യക്കടത്ത്: എക്സൈസ് പരിശോധന ശക്തമാക്കി

ഇരിട്ടി: ലോക് ഡൗൺ നിയന്ത്രണങ്ങൾ തുടരവേ സംസ്ഥാനത്ത് മദ്യഷാപ്പുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ നിന്നുള്ള മദ്യക്കടത്ത് പെരുകുന്നു. കർണാടക വനത്തിലൂടെയും കണ്ണൂരിലേക്ക് മദ്യക്കടത്ത് നടന്നു വരികയാണ് . കണ്ണുരിലേക്ക് കടത്തിയ 25 ലിറ്റർ മദ്യവുമായി ഉളിക്കൽ സ്വദേശി ഉളിക്കൽ പോലീസിന്റെ പിടിയിലായി. മാട്ടറ കലാങ്കിയിലെ പുതുശ്ശേരി വക്കൻ എന്ന വർഗ്ഗീസ് (56 ) ആണ് പിടിയിലായത്.

കർണ്ണാടകയിൽ നിന്നും മാക്കൂട്ടം വനത്തിലൂടെ മാട്ടറ വനാതിർത്തിയിലെത്തിച്ച മദ്യം വിൽപ്പനയ്ക്കായി ഉളിക്കൽ ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. 133 പാക്കറ്റുകളിലായി ഇരുപത്തി അഞ്ചോളം ലിറ്റർ മദ്യമാണ് ഇയാളിൽ നിന്നും പിടികൂടിയത്. മാക്കൂട്ടം ചുരം റോഡ് വഴി പച്ചക്കറി , മത്സ്യ വണ്ടികളിൽ കടത്തുകയായിരുന്ന മദ്യം ഇരിട്ടി പോലീസും, എക്സൈസും അടുത്ത ദിവസങ്ങളിൽ നിരവധി തവണ പിടികൂടിയിരുന്നു.

വനത്തിലൂടെയും മദ്യം കടത്തുന്ന സംഘങ്ങളും സജീവമാണ് എന്നാണ് ഇതിൽ നിന്നും മനസ്സിലാവുന്നത്. വനത്തിലൂടെ കേരളാ അതിർത്തിയായ കലാങ്കി മേഖലയിൽ എത്തിച്ചശേഷം വാഹനങ്ങളിലും മറ്റും മലയോരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനക്കെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് വർഗ്ഗീസെന്ന് പോലീസ് പറഞ്ഞു.

ഉളിക്കൽ പ്രിൻസിപ്പൽ എസ് ഐ പ്രജീഷിൻ്റെ നേതൃത്വത്തിൽ എ എസ് ഐ രജിത്ത്, സീനിയർ സിവിൽ പൊലിസ് ഓഫിസർ രാജീവ്‌, പ്രഭാകരൻ, സി പി ഒ മാരായ റിജേഷ്, പി. അനൂപ്, ഷാജി എന്നിവരാണ് മദ്യം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത് '

ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ കെ.ആനന്ദകൃഷ്ണൻ്റെ നേതൃത്വത്തിൽ ഏളന്നൂർ -ചാവശ്ശേരി മഞ്ചപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഉടമസ്ഥനാ ല്ലാത്ത.നിലയിൽ ഒളിപ്പിച്ചു വച്ച 90 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.

പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ടി.കെ.വിനോദൻ,സിവിൽ എക്സൈസ് ഓഫീസർ നെൽസൺ ടി തോമസ്,ബെൻഹർ കോട്ടത്തുവളപ്പിൽ, സീനിയർ എക്സൈസ് ഡ്രൈവർ കെ.ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.

ലോക് ഡൗൺ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ വ്യാജമദ്യ നിർമ്മാണം സജീവമാണ് എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ഇരിട്ടി താലൂക്ക് പരിധിയിൽ നിരവധി വ്യാജവാറ്റ് കേന്ദ്രങ്ങളാണ് ഇക്കാലയളവിൽ എക്സൈസ് സംഘം തകർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.പ്രതികൾക്കായി അന്വേഷണം തുടരുമെന്നും, വ്യാജമദ്യ നിർമാതാക്കൾക്കെതിരായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.മറ്റൊരു സംഭവത്തിൽ

cmsvideo
  Rimi Tomy shares her experience of receiving first dose of covid vaccine | Oneindia Malayalam

  കൂട്ടുപ്പുഴ എക്സെസ് ചെക്ക്പോസ്റ്റിൽ 135.26 ലിറ്റർ കർണ്ണാടക മദ്യം കടത്തിയ രണ്ട് യുവാക്കൾ വാഹനം സഹിതം പിടിയിലായി. രാത്രി വാഹന പരിശോധനയ്ക്കിടെ കൂട്ടുപ്പുഴ എക്സൈസ് ചെക്പോസ്റ്റിൽ പച്ചക്കറി കടത്തുന്ന വാഹനത്തിൽ 135.26 ലിറ്റർ കർണ്ണാടക മദ്യം ഒളിച്ചു കടത്താൻ ശ്രമിച്ച മൗവ്വഞ്ചേരി സ്വദേശികളായ സിറാജുദീൻ (32) അബ്ദുൾ റംഷാദ് (31) എന്നിവരെയാണ്എക്സൈസ് ഇൻസ്പെക്ടർ അനീഷ്.കെ.എ യും പാർട്ടിയും പിടികൂടിയത്.ലോക് ഡൗൺ സാഹചര്യം മുതലെടുത്ത് വൻലാഭം ലക്ഷ്യമിട്ടാണ് മദ്യം കടത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായി എക്സൈസ് പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ ഷാജി. പി.സി, ഷിബു .കെ.സി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു സി.കെ, അഖിൽ പി.ജി. എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.പ്രതികളെ ഇരിട്ടി റെയ്ഞ്ചിന് കൈമാറി.

  English summary
  Liquor smuggling to Kannur through Karnataka forest: Excise checking intensified
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X