• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലോക്സഭ തിരഞ്ഞെടുപ്പ്: എണ്ണയിട്ട യന്ത്രം പോലെ സിപിഎം...വടകരയില്‍ നടക്കുന്നത് എക്കാലത്തെയും കടുത്ത പോരാട്ടം

  • By Desk

കണ്ണൂര്‍: സംസ്ഥാനത്തെ ലോക്‌സഭാ മണ്ഡലങ്ങളില്‍ ഇക്കുറി വടകരയില്‍ നടക്കുന്നത് പൊരിഞ്ഞ പോരാട്ടം. പ്രചാരണത്തില്‍ ഏറെ മുന്‍കൈയുണ്ടെങ്കിലും മണ്ഡലത്തില്‍ കൊലപാതക രാഷ്ട്രീയവും ഇപ്പോള്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവും വിഷയമായതോടെ കാല്‍ചുവട്ടിലെ മണ്ണൊലിച്ചു പോകുമെന്ന ഭീതിയിലാണ് എല്‍ഡിഎഫ് ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് കണ്ണൂരിലെ പാര്‍ട്ടി സംവിധാനമാകെ വടകരയില്‍ ക്യാംപ് ചെയ്തിരിക്കുകയാണ്.

രാഹുല്‍ ഗാന്ധിയുടെ വിവിഐപി പ്രഭയില്‍ വയനാട്... ചെക്ക് വിളിക്കാൻ സുനീറും തുഷാറും.. എന്തും സംഭവിക്കാം!

എസ്. എഫ്. ഐ മുതല്‍ കര്‍ഷക സംഘം നേതാക്കള്‍വരെ വടകരിയില്‍ ഓരോ വോട്ടും പെട്ടിയിലാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. പി.ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി അണികള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തിട്ടുള്ളത്.അണികളും അനുഭാവികളുമടക്കം തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും നിഷ്പക്ഷ വോട്ടര്‍മാര്‍ എങ്ങനെ ചിന്തിക്കുന്നുവെന്നതാണ് വിജയഘടകം.

സി.പി. എം നടത്തുന്ന കൊലക്കത്തി രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് ജയരാജനെന്ന മട്ടിലാണ് യു.ഡി. എഫും ആര്‍. എം.പിയും മുസ്‌ലിം ലീഗും പ്രചാരണം നടത്തുന്നത്. ഇതിനായി സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ച വേളയില്‍ ജയരാജന്‍ തന്നെ സമര്‍പ്പിച്ച സത്യവാങ്ങ്മൂലമാണ് ഇവര്‍ ആയുധമാക്കുന്നത്. ഇതുപ്രകാരം രണ്ടു കൊലക്കേസ് ഉള്‍പ്പെടെ 10 ക്രിമിനല്‍ കേസിലെ പ്രതിയാണ് വടകരയിലെ എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍ ജയരാജന്‍ നല്‍കിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

കതിരൂര്‍ മനോജ് , പ്രമോദ് എന്നീവധക്കേസുകളില്‍ ഗൂഡാലോചനയും അരിയില്‍ ഷുക്കൂറിനെ കൊല്ലാനുള്ള വിവരം അറിഞ്ഞിട്ടും നിയമസംവിധാനങ്ങളില്‍ നിന്നും മറച്ചുവെച്ചുവെന്നിങ്ങനെ പോകുന്നു കേസുകള്‍. ഇതുകൂടാതെ അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും വേറെയും കേസുകളുണ്ട്. ഒരു കേസില്‍ ജയരാജനെ ശിക്ഷിച്ചിട്ടുമുണ്ട്. അന്യായമായി സംഘം ചേര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേററ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടര വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. എന്നാല്‍ ഇതിനെതിരെ ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

അപ്പീല്‍ തീരുമാനമാകുന്നതു വരെ വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരിക്കുകയാണ് കോടതി. ഇതിന്റെ ബലത്തിലാണ് ഇപ്പോള്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. അതേസമയം അരിയില്‍ ഷുക്കൂര്‍ കേസില്‍ സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ കെട്ടിച്ചമച്ചതാണെന്ന പ്രചാരണം സോഷ്യല്‍മീഡിയയിലൂടെ ജയരാജന്‍ നടത്തുന്നുണ്ട്. താന്‍ അക്രമിക്കപ്പെട്ടപ്പോഴുള്ള ചിത്രങ്ങളും ഇതിനു സാക്ഷ്യമാക്കി പോസ്റ്റു ചെയ്തിട്ടുണ്ട്. അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഇരതാന്‍ തന്നെയാണെന്ന ഹൃദയസ്പര്‍ശിയായ കുറിപ്പും ജയരാജന്‍ നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഹൈടെക് കാലത്ത് അക്രമരാഷ്ട്രീയം പ്രാകൃതമാണെന്ന പ്രചാരണമാണ് കെ.മുരളീധരന്‍ നടത്തുന്നത്. പാര്‍ട്ടി ഗ്രാമങ്ങളില്‍ വരെ കടന്നുചെന്ന് യു.ഡി. എഫ് സ്ഥാനാര്‍ത്ഥിയായ മുരളീധരന്‍ ഈക്കാര്യം തന്നെയാണ് ഊന്നിപറയുന്നത്. ഇതിനെ സി.പി. എം എതിര്‍ക്കുന്നത് മുരളീധരന്റെ പിതാവും കോണ്‍ഗ്രസ് ലീഡറുമായ കരുണാകരന്‍ മുഖ്യമന്ത്രിയായ കാലത്ത് നടന്ന രാജന്റെ ഉരുട്ടിക്കൊലയും കരുണാകരന്‍ തൃശൂരില്‍ ട്രേഡ് യൂനിയന്‍ നേതാവായിരുന്ന കാലത്തു നടന്ന അഴീക്കോടന്‍ രാഘവന്റെ കൊലപാതകവും മുഖ്യമന്ത്രിയായ വേളയില്‍ നടന്ന കൂത്തുപറമ്പ് വെടിവയ്പ്പുമെല്ലമാണ്. പന്തക്കപ്പാറയിലെ ദിനേശ് ബീഡി കമ്പിനിക്കു നേരെയുണ്ടായ ബോംബെറില്‍ കൊല്ലപ്പെട്ട കൊളങ്ങരേത്ത് രാഘവന്റെ മരണത്തിനു ഉത്തരവാദി കോണ്‍ഗ്രസുകാരണെന്നും സി.പി. എം പ്രചരണത്തില്‍ ഊന്നിപ്പറയുന്നു.

English summary
Lok sabha elections 2019: CPM election campaign in Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X