കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മറുകടകം മറിഞ്ഞ് മോഹനന്‍: മനയത്തിനെ തള്ളി എല്‍.ഡി. എഫിനായി കളത്തിലിറങ്ങി

  • By Desk
Google Oneindia Malayalam News

ചൊക്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റ് അനുവദിക്കാത്തതിനെ ചൊല്ലി ലോക് താന്ത്രിക് ജനതാദളിലെ കണ്ണൂര്‍, കോഴിക്കോട് ജില്ലാ നേതാക്കള്‍ ഇരു തട്ടില്‍. സീറ്റ് വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനും എല്‍.ഡി.എഫിനുമെതിരെ പരസ്യ പരസ്യപ്രസ്താവന നടത്തിയ എല്‍.ജെ.ഡി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷനെതിരെ കണ്ണൂര്‍ ജില്ലാ അദ്ധ്യക്ഷന്‍ കെ.പി മോഹനന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.

സംസ്ഥാന നേതൃത്വത്തിനോടുള്ള പ്രതിഷേധമാണ് ചന്ദ്രന്റേതെന്നായിരുന്നു മോഹനന്റെ പ്രതികരണം. മനയത്തിന് ഒപ്പമുണ്ടായിരുന്ന മോഹനന്‍ വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജയരാജന്റെ കൂടെ ഇന്നലെ പ്രചാരണത്തിനിറങ്ങിയതാണ് ചിത്രം വീണ്ടും മാറി മറഞ്ഞത്. കെ.പി മോഹനന്‍, മനയത്ത് ചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ എല്‍.ജെ ഡി യു. ഡി. എഫ് വിട്ടുപോവുന്നതില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ലോക്സഭാ സീറ്റെന്ന വാഗ്ദാനമായിരുന്നു അന്ന് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയത്. ഇതിനിടെ കൂത്തുപറമ്പ് നിയമസഭ സീറ്റ് നല്‍കാമെന്ന വാഗ്ദാനമാണ് കെ പി മോഹനന്റെ മനം മാറ്റത്തിന് കാരണമെന്നാണ് മനയത്തിനെ പിന്തുണക്കുന്നവര്‍ പറയുന്നത്.

mohanan11-1

അതേ സമയം വടകരയില്‍ പ്രത്യേകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് മനയത്ത് ചന്ദ്രനും കൂട്ടരുമെന്നാണ് സൂചന. വടകര സീറ്റ് നല്‍കാമെന്ന വാഗ്ദാനത്തില്‍ ഇടത് മുന്നണിയിലെത്തിയ പാര്‍ട്ടിക്ക് ആ സീറ്റ് നേടിയെടുക്കാന്‍ കഴിയാതെ പോയതില്‍ നേതൃത്വത്തിനെതിരെ വടകരയില്‍ ഒരു വിഭാഗം അണികള്‍ കടുത്ത അമര്‍ഷത്തിലാണ്. കലാപക്കൊടി ഉയര്‍ത്തിയ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ തന്നെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത് ലോക്താന്ത്രിക്കില്‍ പ്രശ്‌നങ്ങള്‍ വഷളാക്കിയിട്ടുണ്ട്.

മനയത്തിന്റെ മത്സര മോഹമാണ് വിവാദത്തിന് പിന്നിലെന്നും, നീക്കത്തിന് പാര്‍ട്ടിയില്‍ പിന്തുണയില്ലെന്നുമാണ് നേതൃത്വത്തിന്റെ പ്രതികരണം. ഇതിനിടെ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ മനയത്തിനെതിരെ കടുത്ത നടപടിയിലേക്ക് നേതൃത്വം പോകില്ലെന്നാണ് സൂചന.

English summary
lok thantric janatha dal in different fraction over candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X