മുഹമ്മദിനായി ഇപ്പോഴും പ്രവാസികളടക്കം പണമയക്കാൻ വിളിക്കുന്നു, നന്ദി പറഞ്ഞ് വിജിൻ എംഎൽഎ
കണ്ണൂര്‍: ഒന്നര വയസ്സുകാരന്‍ മുഹമ്മദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ കേരളം ഒറ്റക്കെട്ടായി കൈ കോര്‍ത്ത് ഇറങ്ങിയപ്പോള്‍ വെറും 7 ദിവസങ്ങള്‍ കൊണ്ട് ഒഴുകിയെത്തിയത് 18 കോടി രൂപ. അപൂര്‍വ്വ ജനിതക രോഗം ബാധിച്ച മുഹമ്മദിന് വേണ്ടിയാണ് ഈ കൊവിഡ് പ്രതിസന്ധിക്കാലത്തും മലയാളി കൈ മെയ് മറന്ന് മുന്നിട്ടിറങ്ങിയത്. കല്യാശേരി എംഎല്‍എ എം വിജിന്‍ രക്ഷാധികാരിയായിട്ടുളള ചികിത്സാ സഹായ സമിതിയാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ചത്. ഈ വലിയ ദൗത്യത്തില്‍ പങ്കാളികളായ ഓരോരുത്തര്‍ക്കും എംഎല്‍എ നന്ദി അറിയിച്ചു.

എം വിജിൻ എംഎൽഎയുടെ പ്രതികരണം: മത ജാതി കക്ഷിരാഷ്ട്രീയ ചിന്തകൾക്കപ്പുറത്ത് മലയാളി ഒന്നാണെന്ന് തെളിയിച്ച മഹത്തായ കാരുണ്യത്തിൻ്റെ ഒഴുക്കായിരുന്നു കഴിഞ്ഞ ഒരാഴ്ചക്കാലം ഞങ്ങൾ കണ്ടത്. മുഹമ്മദിനും സഹോദരി അഫ്രക്കും നിത്യ വേദന നൽകിയ അപൂർവ്വ രോഗത്തോട് പൊരുതി ജയിക്കാൻ കുഞ്ഞായതിനാൽ മുഹമ്മദിന് കഴിയുമെന്ന് വൈദ്യശാസ്ത്രം .. മരുന്നിൻ്റെ വില 18 കോടി രൂപ. സാധാരണ കുടുംബത്തിന് സങ്കല്പിക്കാനാവാത്ത തുക.
ചികിത്സാ സഹായ കമ്മറ്റിയുടെ അഭ്യർത്ഥന വന്നപ്പോൾ തൊട്ട് നിരവധി പേരാണ് ലോകത്തിൻ്റെ നാനാ കോണുകളിൽ നിന്നും വിളിച്ചത്. മനുഷ്യ സ്നേഹം മാത്രം മുൻനിർത്തി പതിനായിരക്കണക്കിന് മനുഷ്യരാണ് തങ്ങളാലാവുന്ന തുക അയച്ച് ഒപ്പം നിന്നത്. ജനലക്ഷങ്ങളുടെ പിന്തുണ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിറഞ്ഞു. 7 ദിവസം കൊണ്ട് 18 കോടി.
Recommended Video
നിറഞ്ഞു കവിഞ്ഞ മനുഷ്യ സ്നേഹം.. നന്ദിയുണ്ട് ലോകമേ... എല്ലാ ഭിന്നതകളും മറന്ന് കുഞ്ഞുമുഹമ്മദിനൊപ്പം നിന്നതിന്.. ഇപ്പൊഴും പ്രവാസികളടക്കം പണമയക്കാൻ സന്നദ്ധരായി വിളിക്കുകയാണ് ലക്ഷ്യം പൂർത്തിയായതിനാൽ രണ്ട് ബേങ്ക് അക്കൗണ്ടുകളും അവസാനിപ്പിക്കുകയാണ്.. ഇനി ഒരു അറിയിപ്പു ഉണ്ടാകും വരെ ആരും പണമയക്കേണ്ടതില്ല. എല്ലാവർക്കും ഒരു പാട് ഒരുപാട് നന്ദി..'












Click it and Unblock the Notifications