കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊളങ്ങരേത്ത് രാഘവന്റെ കൊലപാതകം: മമ്പറം ദിവാകരന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നായ കൊളങ്ങരേത്ത് രാഘവന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്. കണ്ണൂരിലെ പ്രമുഖ നേതാക്കളിലൊരാളും സഹകാരിയുമായി മമ്പറം ദിവാകരനാണ് പന്തക്കപ്പാറ ദിനേശ് ബീഡി കമ്പിനിക്കു നേരെ നടന്ന ബോംബെറിലും ഇതേ തുടര്‍ന്നുണ്ടായ കൊളങ്ങരേത്ത് രാഘവന്റെ വധത്തിലും തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയത്.

<strong>മോ​ന്‍ ജ​യി​ക്കും ഞാ​ന്‍ ഭ​ഗ​വ​തീ​ടെ ആ​ളാ...'', വാ​ര​സ്യാ​രു​ടെ ആ​ശീ​ർ​വാ​ദം ഹൃ​ദ​യ​പൂ​ർ​വം സ്വീകരിച്ച് രാജീവ്</strong>മോ​ന്‍ ജ​യി​ക്കും ഞാ​ന്‍ ഭ​ഗ​വ​തീ​ടെ ആ​ളാ...'', വാ​ര​സ്യാ​രു​ടെ ആ​ശീ​ർ​വാ​ദം ഹൃ​ദ​യ​പൂ​ർ​വം സ്വീകരിച്ച് രാജീവ്

മറ്റൊരു കെ. പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായ മമ്പറം മാധവനെതിരെയാണ് ദിവാകരന്‍ വധത്തിലെ ആസൂത്രണവും പങ്കും ആരോപിച്ചത്. നിരവധി ചാനല്‍ ചര്‍ച്ചകളിലും പൊതുയോഗങ്ങളിലും കൊളങ്ങരേത്ത് രാഘവന്റെ വധവുമായി ബന്ധപ്പെട്ടു സി. പി. എം മമ്പറം ദിവാകരനെതിരെ ആരോപണമുന്നിയിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെ ധര്‍മടം മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു ദിവാകരന്‍.

murder case

തെരഞ്ഞെടുപ്പു വേളയില്‍ സി. പി. എം ദിവാകരനെതിരെ പ്രചരണം നടത്തിയത് കൊളങ്ങരേത്ത് രാഘവന്റെ വധത്തിലെ പങ്കാളിത്തത്തെ കുറിച്ചായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഈക്കാര്യത്തില്‍ തനിക്ക് പങ്കില്ലെന്നു ദിവാകരന്‍ മനസുതുറന്നത്.കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് ദിവാകരനും മാധവനും. സി പി.എമ്മിന്റെ ജില്ലയിലെ ആദ്യ രക്തസാക്ഷിയായ കൊളങ്ങരേത്ത് രാഘവന്റെ ആസൂത്രകന്‍ മമ്പറം മാധവനായിരുന്നുവെന്ന് ദിവാകരന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച മമ്പറം ദിവാകരനെതിരെ കെ.പി.സി.സി, ഡി.സി.സി പ്രസിഡന്റുമാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും നടപടിയില്ലെങ്കില്‍ ദിവാകരന്റെ കൂടെ ജയില്‍ ശിക്ഷ അനുഭവിച്ച മണ്ഡലം പ്രസിഡന്റുമാരോടൊപ്പം വാര്‍ത്താസമ്മേളനം നടത്തി സത്യം വെളിപ്പെടുത്തുമെന്നും മമ്പറം മാധവന്‍ വ്യക്തമാക്കി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.പി കൃഷ്ണന്‍ നായരെ സമീപിച്ച് ജീപ്പ് വിട്ടു നല്‍കാന്‍ ആവശ്യപ്പെട്ടത് ദിവാകരനായിരുന്നുവെന്നത് എല്ലാവര്‍ക്കുമറിയാം.

സംഭവം നടന്നയുടന്‍ ദിവാകരനെ സംരക്ഷിച്ചത് മുന്‍ മന്ത്രി എന്‍.രാമകൃഷ്ണനായിരുന്നു. 1975 മുതല്‍ രാമകൃഷ്ണന്‍ പക്ഷത്തായിരുന്നു ദിവാകരന്‍. 1980ലാണ് ഐ വിഭാഗത്തിന്റെ മണ്ഡലം പ്രസിഡന്റായത്. മമ്പറത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലും ഉപദ്രവിച്ച ചരിത്രമാണ് ദിവാകരനുള്ളത്. മമ്പറം മാധവന്‍ പറഞ്ഞു. മമ്പറം എഡ്യുക്കേഷണല്‍ സൊസൈറ്റിയില്‍ 10 രൂപ ഷെയര്‍ കൊടുത്ത് ദിവാകരനെ അംഗമാക്കിയത് താനാണ്. 1981ല്‍ ഇതില്‍ നിന്നൊഴിവായ ശേഷം ദിവാകരന്‍ പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും മാധവന്‍ പറഞ്ഞു.

മമ്പറം ദിവാകരന്റെ വെളിപ്പെടുത്തല്‍ ഒരു ദിന പത്രമാണ് വാര്‍ത്തയാക്കിയതിനു ശേഷം ദിവസങ്ങള്‍ക്കു ശേഷമാണ് മമ്പറം മാധവന്‍ പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നത്. കൊളങ്ങരേത്ത് രാഘവന്‍ വധക്കേസില്‍ ഒന്നാം പ്രതിയായ ദിവാകരന്‍ തടവു ശിക്ഷ അനുഭവിച്ചിരുന്നു എന്നാല്‍ താനല്ല, മാധവനായിരുന്നു ആസൂത്രകനെന്നായിരുന്നു ദിവാകരന്റെ വെളിപ്പെടുത്തല്‍.

English summary
Mambaram Divakaran's disclosure about Kolangarathu Ragavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X