Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം ഭരിക്കുന്നത് പിണറായി കുടുംബം, മറ്റു മന്ത്രിമാര്‍ പാവകളെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്

kannur

കണ്ണൂര്‍: സംസ്ഥാനത്തെ മറ്റുമന്ത്രിമാരെ പാവകളാക്കി കേരളം മുഖ്യമന്ത്രി പിണറായി കുടുംബം ഭരിക്കുന്ന അവസ്ഥയാണ് കേരളത്തിലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. പെട്രോള്‍, ഡീസല്‍ സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയതടക്കം ജനദ്രോഹ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി മന്ത്രിസഭയില്‍ വിവരമുള്ള ആരുമില്ല. റോഡില്‍ കുഴഞ്ഞ് വീഴുന്ന ഒരാള്‍ക്ക് വെള്ളം വാങ്ങിച്ച് കൊടുക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണെന്ന് നിയമസഭയില്‍ പി സി വിഷ്ണുനാഥ് പറഞ്ഞപ്പോള്‍ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത് ഒരു കപ്പ് വെള്ളം വേണമെന്നുണ്ടെങ്കില്‍ വെള്ളം കൊടുക്കാമെന്നാണ് പരിഹസിച്ച് പറഞ്ഞത്. എന്ത് വിവരക്കേടാണ് മന്ത്രി പറഞ്ഞത്. ഇപ്പോഴത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് എന്ത് യോഗ്യതയാണ് ഉള്ളത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് അന്നത്തെ ധന മന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഇദ്ദേഹം കാണിച്ച പരാക്രമം നമ്മള്‍ കണ്ടതാണ് .തുറമുഖ മന്ത്രി ദേവര്‍കോവില്‍ വിഴിഞ്ഞമടക്കം പല വിഷയങ്ങളിലും ഇടപെട്ടപ്പോള്‍ അബദ്ധജടിലമായ വാക്കുകളാണ് പുറത്തു വന്നത്.

ബഫര്‍ സോണ്‍ എന്താണെന്ന് അറിയാത്ത മന്ത്രി ശശീന്ദ്രനാണ് വനംവകുപ്പ് കൈകാര്യം ചെയ്യുന്നത്. ജനിക്കാത്ത കുഞ്ഞിനു പോലും ജനനസര്‍ട്ടിഫിക്കറ്റ് കിട്ടുന്ന രീതിയിലേക്ക് സര്‍ക്കാര്‍ ആശുപത്രികളെ അധ:പതിപ്പിച്ച ആരോഗ്യമന്ത്രിയാണ് നമുക്കുള്ളത്. ഇങ്ങിനെ യാതൊരു വിവരവും ഇല്ലാത്ത മന്ത്രിമാരാണ് സംസ്ഥാനത്തുള്ളത്. അതുപോലെ അന്തവും കുന്തവുമില്ലാത്ത കുറേ മന്ത്രിമാരെ മുന്‍നിര്‍ത്തി പിണറായി വിജയനും കുടുംബവും കേരളഭരണം നിയന്ത്രിക്കുന്ന സ്ഥിതിയാണ്. ഇതുപോലൊരു ഗതികേട് ഇതേവരെ സംസ്ഥാനത്തുണ്ടായിട്ടില്ലെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കേന്ദ്രം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചപ്പോള്‍ നടുവൊടിഞ്ഞ ജനത്തിനുമേല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഇന്ധന നികുതി ഏര്‍പ്പെടുത്തി കഷ്ടപെടുത്തുകയാണ്. ജനങ്ങളോട് മുണ്ട് മുറുക്കി ഉടുക്കാന്‍ പറയുന്ന പിണറായി വിജയനും കൂട്ടാളികള്‍ക്കും എത്ര പണവും ധൂര്‍ത്തടിക്കാമെന്നതാണ് അവസ്ഥ- മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ഡിസിസി വൈസ് പ്രസിഡന്റ് വി വി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. ടി ഒ മോഹനന്‍, പ്രൊഫ എ ഡി മുസ്തഫ, പി ടി മാത്യു, എന്‍ പി ശ്രീധരന്‍ , ചന്ദ്രന്‍ തില്ലങ്കേരി, കെ സി മുഹമ്മദ് ഫൈസല്‍, എം പി ഉണ്ണികൃഷ്ണന്‍, വി സുരേന്ദ്രന്‍ മാസ്റ്റര്‍ ,മുഹമ്മദ് ബ്ലാത്തൂര്‍, രജനി രമാനന്ദ്, രാജീവന്‍ എളയാവൂര്‍, കെ പ്രമോദ് , റിജില്‍മാക്കുറ്റി, ലിസി ജോസഫ് , വി പി അബ്ദുള്‍ റഷീദ്, അമൃതാ രാമകൃഷ്ണന്‍, റഷീദ് കവ്വായി, സുരേഷ് ബാബു എളയാവൂര്‍ ,ടി ജയകൃഷ്ണന്‍ , ടി ജനാര്‍ദ്ദനന്‍ , തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+