Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരിയില്‍ വന്‍ലഹരിവേട്ട: ബ്രൗണ്‍ഷുഗറുമായി നാലുപേര്‍ അറസ്റ്റില്‍

 policeone-

തലശേരി: തലശേരി നഗരമധ്യത്തില്‍ പൊലിസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ ഇരുപതു ഗ്രാം ബ്രൗണ്‍ഷുഗറുമായി നാലംഗ സംഘം അറസ്റ്റില്‍.ലഹരിയുമായി ഡല്‍ഹി രജിസ്‌ട്രേഷനിലുളള ആഡംബര കാറിലെത്തിയ സംഘത്തെ രഹസ്യവിവരം ലഭിച്ചതു പ്രകാരമാണ് പൊലിസ് സാഹസികമായി പിടികൂടിയത്. ഇതിനിടെയില്‍ കേസിലെ മുഖ്യപ്രതി ജീപ്പിന്റെ ബോണറ്റില്‍ സ്വയം തലയിടിച്ചു പരുക്കേല്‍പ്പിച്ചു നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. രക്തത്തില്‍ കുതിര്‍ന്നു പ്രതിയെ പൊലിസ് തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചാലാട് ബന്നൂസ് സ്മാരക വായനശാലയ്ക്കു സമീപത്തെ സാദ് അഷ്‌റഫ്(26) ചാലാട് പന്നേന്‍പാറയിലെ ദീപക്(32) ചാലാടിലെ സന്തോഷ്(26) പാപ്പിനിശേരി അഞ്ചാംപീടികയിലെ മുഹമ്മദ് ഫൈസല്‍(27) എന്നിവരെയാണ് തലശേരി സി. ഐ എം. അനില്‍ എസ്. ഐമാരായലിനേഷ്, രാജീവന്‍വളയം എന്നിവരുടെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച്ച രാത്രി ഒന്‍പതുമണിയോടെ തലശേരി സ്‌റ്റേഡിയത്തിന് മുന്‍പില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ഫോര്‍ച്യൂണര്‍ കാറിലെത്തിയ സംഘത്തെ പൊലിസ് പിടികൂടിയ ഉടന്‍ തന്നെ മുഖ്യപ്രതി സാദ് അഷ്‌റഫ് തന്റൈ തല പൊലിസ് ജീപ്പിന്റെ ബോണറ്റിലിടിക്കുകയായിരുന്നു. പ്രതി അപ്രതീക്ഷിതമായി പരാക്രമം കാണിച്ചത് പൊലിസിനെ അമ്പരപ്പിച്ചു. തുടര്‍ന്ന് ഇയാളെ തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂര്‍ ജില്ലയിലെ ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണ്‌സാദ് അഷ്‌റഫെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ജില്ലയിലെ വിവിധ പൊലിസ് സ്‌റ്റേഷനുകളില്‍ കേസുണ്ട്. വലയിലായ നാലുപേരെയും വിശദമായി ചോദ്യം ചെയ്തതിനു ശേഷം് തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ മയക്കുമരുന്ന് വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് പൊലിസും എക്‌സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.ുപിടിയിലായ പ്രതികള്‍ ഡല്‍ഹിയില്‍ നിന്നാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതെന്നാണ് വിവരം. തലശേരി, കണ്ണൂര്‍ ഭാഗങ്ങളിലെ യുവാക്കളെലക്ഷ്യമിട്ടാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+