കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിലെ ദൃശ്യമാധ്യമ പ്രവർത്തകരും കൊവിഡ് നിരീക്ഷണത്തിൽ: സമ്പർക്കത്തിൽ എംപിമാരുൾപ്പെടെയുള്ളവർ!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൊ വിഡ് വൈറസ് രോഗഭീതി മാധ്യമ മേഖലയെയും സ്തംഭിപ്പിക്കുന്നു
കാസർഗോഡ് മാധ്യമ പ്രവർത്തകന് ഡ്യുട്ടിക്കിടെ കൊ വിഡ് ബാധിച്ചതിന്റെ കണ്ണൂരിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച കാസർഗോട്ടെ മാധ്യമ പ്രവർത്തകനുമായി അടുത്തിടപഴകിയവരുമായി ബന്ധമുള്ളവർ കണ്ണൂരിലുമുണ്ട്. ഇതോടെ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരം

എല്ലാവരെയും തിരിച്ചയയ്ക്കേണ്ടതില്ല: അതിഥി തൊഴിലാളി വിഷയത്തിൽ സംസ്ഥാന സർക്കാരുകളെ തിരുത്തി കേന്ദ്രംഎല്ലാവരെയും തിരിച്ചയയ്ക്കേണ്ടതില്ല: അതിഥി തൊഴിലാളി വിഷയത്തിൽ സംസ്ഥാന സർക്കാരുകളെ തിരുത്തി കേന്ദ്രം

ദൃശ്യമാധ്യമ പ്രവർത്തകരിൽ നിരവധി പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. സാഹചര്യത്തിന്റെ അടിയന്തിര പ്രാധാന്യം പരിഗണിച്ച് കണ്ണൂർ പ്രസ് ക്ലബ്ബും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കണ്ണൂർ പ്രസ് ക്ലബ്ലിന്റെ അഭ്യർത്ഥന മാനിച്ച് ജോലിയുടെ ഭാഗമായി പുറത്തിറങ്ങുന്ന മുഴുവൻ മാധ്യമപ്രവർത്തകർക്കും കൊവിഡ് പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട് . ഇതിനായുള്ള പ്രത്യേക രജിസ്ട്രേഷനും തുടങ്ങിയിട്ടുണ്ട്. വരും ദിനങ്ങളിൽ മാധ്യമ പ്രവർത്തകർക്കായുള്ള കൊവിഡ് പരിശോധന തുടങ്ങുമെന്നാണ് സൂചന.

 xcovid19-1

ഇതിനിടെ മുഖ്യധാര ചാനലുകളിലെ പ്രവർത്തകരുൾപ്പെടെയുള്ളവർ ഹോം ക്വാറന്റിനാലായത് മാധ്യമ പ്രവർത്തക മേഖലയ്ക്ക് തിരിച്ചടിയായിയിട്ടുണ്ട്. ഹോം ക്വാറന്റിനിലായവർക്ക് പകരം തൊട്ടടുത്ത ജില്ലകളിലെ മാധ്യമ പ്രവർത്തകരുടെ സേവനമാണ് താൽക്കാലികമായി ഉപയോഗിച്ച് വരുന്നത്.

കാസർഗോഡ് ചികിത്സയിലുള്ള മാധ്യമ പ്രവർത്തകനെ അതേ ചാനലിൽ തന്നെയുള്ള റിപ്പോർട്ടർ, ക്യാമറമാൻ, വാഹന ഡ്രൈവർ എന്നിവർ കാസർഗോഡെത്തി കണ്ടിരുന്നു. എന്നാൽ ഈ സമയം കാസർകോട്ടെ മാധ്യമ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പിന്നീട് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രഥമ സമ്പർക്കത്തിലേർപ്പെട്ട കണ്ണൂരിലെ മാധ്യമ പ്രവർത്തകരോടും ക്വാറന്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

ഇതിനിടെ കാസർകോട്ടെ മാധ്യമ പ്രവർത്തകരെ സന്ദർശിച്ച കണ്ണൂരിലെ മാധ്യമ പ്രവർത്തകർ കണ്ണൂർ വിമാനത്താവളത്തിന് മുൻപിൽ കോൺഗ്രസ് എംപിമാർ നടത്തിയ. ധർണാ സമരം റിപ്പോർട്ട് ചെയ്തിരുന്നു. ഇവരുമായി സമ്പർക്കത്തിൽ ഉൾപ്പെട്ട മാധ്യമ പ്രവർത്തകരെ കൂടി ഉൾപ്പെടുത്തിയാണ് സെക്കൻഡറി ലിസ്റ്റുണ്ടാക്കിയത്. ഇവരാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കാസർഗോട്ടെ മാധ്യമ പ്രവർത്തകനുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട കളക്ടർ, രണ്ട് ഐജിമാർ, എംഎൽ എ എന്നിവർ ഇപ്പോൾ ക്വാറന്റിനാലാണ്.

അതു പോലെ കണ്ണൂരിലെ പ്രഥമ സമ്പർക്കത്തിലേർപ്പെട്ട മൂന്ന് മാധ്യമ പ്രവർത്തകരും അതീവ നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധനാ ഫലം ഉടൻ പുറത്തു വരുമെന്നാണ് സൂചന. എം.പിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുത്ത പരിപാടികൾ കണ്ണൂരിലെ മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിനു മുൻപിൽ പ്രവാസികളെ തിരിച്ചു കൊണ്ടുവരാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ധർണയിൽ എം പിമാരായ കെ സുധാകരൻ, രാജ് മോഹൻ ഉണ്ണിത്താൻ, കെ മുരളീധരൻ, സണ്ണി ജോസഫ് എംഎൽഎ, ജില്ലാ കോൺഗ്രസ് അധ്യക്ഷൻ സതീശൻ പാച്ചേനി എന്നിവരാണ് പങ്കെടുത്തത്.

English summary
Media persons under home quarantine in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X