Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയപാതയുടെ നിര്‍മാണം 2025ന് പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂര്‍: കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ആറ് വരി ദേശീയപാത-66 2025 ഓടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത്‌വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുനര്‍ നിര്‍മ്മിച്ച കല്ലിക്കണ്ടി പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കണ്ണൂര്‍ മുതല്‍ കോഴിക്കോട് വരെയും കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരെയും ദേശീയ പാതയുടെ പണി 2024 ഓടെ പൂര്‍ത്തീകരിക്കാന്‍ കഴിയും. ഇതൊരു മാറ്റമാണ്. എല്ലാവരെയും ഒരുമിച്ച് കൂട്ടിയോജിപ്പിച്ച് കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കൊണ്ടാണ് ദേശീയ പാത വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ അതിവേഗം നടപ്പിലാക്കുന്നതിന് നമുക്ക് സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

minister

കേരളത്തില്‍ പാലങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അതിന്റെ അടിയിലെ സ്ഥലങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി വയോജന പാര്‍ക്ക്, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ടര്‍ഫ് തുടങ്ങിയവ നിര്‍മ്മിച്ച് പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുക എന്ന പദ്ധതിയും ആലോചനയിലാണ് 2023 അവസാനത്തോടെ ഇവ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

2.89 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മിച്ചത്. പാലത്തിന് രണ്ട് സ്പാനുകളിലായി ആകെ 22.9 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയും 7.5 മീറ്റര്‍ ക്യാരേജ് വേയും ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. പാലത്തിന്റെ അടിത്തറയായി പൈല്‍ ഫൗണ്ടേഷനാണ് നല്‍കിയിരിക്കുന്നത്. പാലത്തിന്റെ അനുബന്ധ റോഡുകള്‍ കല്ലിക്കണ്ടി ഭാഗത്തേക്ക് 100 മീറ്റര്‍ നീളത്തിലും പാറാട്ട് ഭാഗത്തേക്ക് 195 മീറ്റര്‍ നീളത്തിലും നിര്‍മ്മിച്ചിട്ടുണ്ട്. ആവശ്യമായ ഇടങ്ങളില്‍ സംരക്ഷണഭിത്തിയും ഡ്രൈനേജും റോഡ് സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ കെ പി മോഹനന്‍ എം എല്‍ എ അധ്യക്ഷനായി. പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എം ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ വി തങ്കമണി (തൃപ്പങ്ങോട്ടൂര്‍ ) കെ ലത (കുന്നോത്ത്പറമ്പ് ), കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഷൈറീന, തൃപ്പങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നെല്ലൂര്‍ ഇസ്മായില്‍, കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ അനില്‍ കുമാര്‍ , കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വി പി ശാന്ത, ബ്ലോക്ക് പഞ്ചായത്തംഗം പി കെ അലി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ഷമീന, വി മഹിജ, പഞ്ചായത്തംഗങ്ങളായ ടി പി യശോദ, പി വി അഷ്‌കര്‍ അലി വ്യാപാരി വ്യവസായി സമിതി പ്രതിനിധി എം പി സുരേന്ദ്രന്‍, പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം ഉത്തര മേഖല കോഴിക്കോട് സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ പി കെ രമ, പഞ്ചായത്ത് സെക്രട്ടറി വി വി പ്രസാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+