• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ദേശാടന പക്ഷികളുടെ വിഹാരകേന്ദ്രമായ മുണ്ടേരി പക്ഷിസങ്കേതം മണ്ണിട്ട് നികത്തുന്നു

ചക്കരക്കൽ: ദേശാടന പക്ഷികളുടെ വിഹാരകേന്ദ്രമായ മുണ്ടേരി പക്ഷിസങ്കേതവും നാശത്തിലേക്ക്. നിരവധി ജൈവ ജാലങ്ങളുടെയും കണ്ടൽക്കാടുകളുടെയും ആവാസവ്യവസ്ഥയാണ് മണ്ണിട്ട് നികത്തുന്നത്.

സാധാരണയായി ഡിസംബർ, ജനുവരി മാസങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം ദേശാടന പക്ഷികൾ വന്നിറങ്ങാറുള്ള സ്ഥലമാണിത്. പുഴയോരത്ത് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് കൈപ്പാട് കൃഷിയും മുന്ന് വർഷം മുൻപ് വരെ പ്രദേശത്തെ കർഷകർ നടത്തിയിരുന്നു. നല്ല മത്സ്യലഭ്യതയുള്ളതും വിനോദ സഞ്ചാരത്തിന് പ്രാപ്തമായ സൗന്ദര്യവുമുള്ള സ്ഥലമാണിത്. ഇവിടെ പരിസ്ഥിതിക്ക് ഹാനികരമാവുന്ന വിധത്തിൽ ഇപ്പോൾ പലയിടങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി രാപ്പകൽ ഭേദമില്ലാതെ മണ്ണിട്ട് നികത്തുകയാണെന്ന് മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.പങ്കജാക്ഷൻ പറഞ്ഞു.

2019 മുതലാണ് ഇവിടെ മണ്ണിട്ട് നികത്താൻ തുടങ്ങിയത്.പരിസ്ഥിതി പ്രവർത്തകരുടെയും പഞ്ചായത്തിൻ്റെയും നാട്ടുകാരുടെയും എതിർപ്പ് മറികടന്നതിനെ തുടർന്നാണിത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെടുന്ന മുണ്ടേരി അംശം ഏച്ചുർ ദേശത്തെ സ്ഥലങ്ങളിൽ മണ്ണിട്ട് നികത്തുന്നതിനെതിരെ വില്ലേജ് ഓഫിസ് അധികൃതർ റവന്യു വകുപ്പിന് റിപ്പോരട്ട് നൽകുകയുണ്ടായി. പിന്നീട് ഇവിടെ വീണ്ടും മണ്ണിട്ടുന്ന നില 2020-ലുമുണ്ടായി.ഇതേ തുടർന്ന് അന്നത്തെ കണ്ണുർതഹസിൽദാർ സജീവൻ സ്ഥലം സന്ദർശിക്കുകയും വില്ലേജ് ഓഫിസറെകൊണ്ട് റിപ്പോർട്ട് തയാറാക്കാൻ ആവശ്യപ്പെടുകയും ആർ.ഡി.ഒ വിന് കൈമാറുകയും ചെയ്തിട്ടുണ്ട്. തുടർന്ന് ആർ.ഡി.ഒ.

മണ്ണെടുത്ത് മാറ്റാനുള്ള നിർദ്ദേശവും നൽകുകയുണ്ടായി.എന്നാൽ ഇതു നടന്നില്ലെന്ന് മാത്രമല്ല കഴിഞ്ഞ മെയ് രണ്ടിന് തെരഞ്ഞെടുപ്പ് വിധി വരുന്ന ദിവസം വ്യാപകമായി മണ്ണിടുകയും ചെയ്തു.ഈ സ്ഥലമെന്ന് പറഞ്ഞാൽ മുണ്ടേരി പുഴയോരത്ത് പക്ഷിസങ്കേതത്തിൻ്റെ ഭാഗമായുള്ള താണിത്. മുൻ മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ 70 ലക്ഷം രൂപ ഇക്കോ ടൂറിസം പദ്ധതിക്കായി അനുവദിച്ചിരുന്നുവെങ്കിലും കൊ വിഡ്നിയന്ത്രണങ്ങളുള്ളതിനാൽ പ്രവൃത്തി നടന്നില്ല. പരിസ്ഥിതി സൗഹാർദ്ദമായ ഈ സ്ഥലം മണ്ണിട്ട് നികത്തി ഭുമാഫിയക്ക് മറിച്ചുവിൽക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പങ്കജാക്ഷൻ പറഞ്ഞു.

cmsvideo
  Kozhikode women injected two doses of vaccine together | Oneindia Malayalam

  ഇതിനിടെ പക്ഷിസങ്കേതം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രേമികളും പ്രവർത്തകരും സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ് ക്യാംപയിൻ തുടങ്ങിയിട്ടുണ്ട്. വരും ദിനങ്ങളിൽ പക്ഷിസങ്കേതത്തിനായി കൂടുതൽ പ്രചാരണമാരംഭിക്കും. കണ്ണുർ മണ്ഡലം എം.എൽ.എ രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു പക്ഷിസങ്കേതം സംരക്ഷിക്കുന്നതിനായി ഡി.വൈ.എഫ്.ഐ, ശാസത്രസാഹിത്യ പരിഷത്ത്, ജില്ലാ പരിസ്ഥിതി സമിതി തുടങ്ങിയ സംഘടനകൾ സമരരംഗത്താണ്.

  English summary
  Munderi Bird sanctuary land enchroaching
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X