എല്‍ജിബിടിക്യു തല്ലിപ്പൊളി പരിപാടി, ആ പദം പോലും അപകടകരം; വിവാദ പരാമര്‍ശവുമായി കെഎം ഷാജി
കണ്ണൂര്‍: എല്‍ ജി ബി ടി ക്യൂ സമൂഹത്തെ വീണ്ടും അധിക്ഷേപിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. എല്‍ ജി ബി ടി ക്യു എന്നത് നാട്ടിന്‍ പുറത്തെ തല്ലിപ്പൊളി പരിപാടിയാണ് എന്നും അതിനെ കളറാക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത് എന്നുമാണ് കെ എം ഷാജി പറയുന്നത്. കണ്ണൂരില്‍ അന്തരിച്ച മുസ്ലീം ലീഗ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ അഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കവെ ആണ് കെ എം ഷാജിയുടെ പരാമര്‍ശം.
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആണ് ഇ അഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തത്. എല്‍ ജി ബി ടി ക്യു എന്നാല്‍ ഏറ്റവും മോശമായ സ്വവര്‍ഗരതിയാണ് എന്നും കെ എം ഷാജി പറഞ്ഞു. എല്‍ ജി ബി ടി ക്യൂ എന്ന പദം പോലും അപകടകരമാണ്. സമൂഹത്തില്‍ അരാജകത്വം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നും ഈ ഹോര്‍മോണ്‍ തകരാര്‍ പരിഹരിക്കാന്‍ കൗണ്‍സിലിങ് അടക്കം ഒരുപാട് മാര്‍ഗങ്ങളുണ്ട് എന്നുമാണ് കെ എം ഷാജി പറഞ്ഞത്.

എല്‍ ജി ബി ടി ക്യൂ എന്നത് മത വിശ്വാസത്തിനും എതിരാണ് എന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു. ജെന്റര്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും വരും തലമുറ ആശയക്കുഴപ്പത്തിലാകുന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത് എന്നും അദ്ദേഹം ആരോപിച്ചു. വലുതായിട്ട് ജെന്‍ഡര്‍ തീരുമാനിച്ചാല്‍ മതിയെന്നു പറയുന്നത് മണ്ടത്തരമാണ് എന്നും ജെന്‍ഡര്‍ ആളുകള്‍ തീരുമാനിക്കട്ടെ എന്നു പറയുന്നത് അപകടകരമാണ് എന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.

പ്രകൃതിയുടെ ഏറ്റവും മനോഹാരിതയാണ് ആണും പെണ്ണും എന്നത്. ഇന്ത്യ ലോകത്ത് വ്യത്യസ്തമായി നില്‍ക്കുന്നത് ഈ വര്‍ണ, വര്‍ഗ വൈജാത്യങ്ങളുടെ മനോഹാരിത കൊണ്ടാണ് എന്നും കെ എം ഷാജി ചൂണ്ടിക്കാട്ടി. ഈ വ്യത്യസ്തത തന്നെ സൗന്ദര്യമാണ്. ലോകത്തില്‍ മനുഷ്യന് മാത്രമല്ല ജെന്റര്‍ ഉള്ളത് എന്നും ചെടികള്‍ക്ക് പോലും ആണും പെണ്ണുമുണ്ട് എന്നും ക എം ഷാജി പറഞ്ഞു.

മണ്ണിലും നദിയിലും വായുവിലും പക്ഷി മൃഗാദികളിലും എല്ലാം ആണും പെണ്ണുമുണ്ട് എന്നും കേരളത്തിലെ ഗവണ്‍മെന്റ് വളരെ ആസൂത്രിതമായി ഒരു സമൂഹത്തിനിടയില്‍ അവരുടെ വിശ്വാസ ജീവിത സംസ്‌കാര രീതികളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നും കെ എം ഷാജി ആരോപിച്ചു. സ്‌കൂളിലെ സര്‍, മാഡം വിളി ഒഴിവാക്കിയതിനേയും കെ എം ഷാജി വിമര്‍ശിച്ചു. കുട്ടികളുടെ മനസിനകത്തേക്ക് വിഷം നിറക്കുകയാണ് എന്നാണ് കെ എം ഷാജി പറയുന്നത്.

ഇതാദ്യമായല്ല എല്‍ ജി ബി ടി ക്യൂ സമൂഹത്തെ കെ എം ഷാജി അവഹേളിക്കുന്നത്. നേരത്തെ ലെസ്ബിയന്‍സിനേയും ഗേയ്‌സിനേയും അംഗീകരിക്കാന്‍ തങ്ങള്‍ക്കാകില്ല എന്ന് കെ എം ഷാജി പറഞ്ഞിരുന്നു. എല്‍ ജി ബി ടി ക്യൂ എന്നത് മനുഷ്യത്വ വിരുദ്ധവും പ്രകൃതി വിരുദ്ധവും ആണ് എന്നായിരുന്നു കെ എം ഷാജി പറഞ്ഞിരുന്നത്.












Click it and Unblock the Notifications