• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വർഗീയതയെ എതിർക്കാൻ മുസ്ലിം ലീഗിന് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി ജില്ലയിലെ ജനപ്രതിനിധികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച തദ്ദേശീയം - ജനപ്രതിനിധിസഭ തിങ്കളാഴ്ച്ച രാവിലെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും നിയമസഭാ പാര്‍ട്ടി ലീഡറുമായ പി.കെ കുഞ്ഞാലികുട്ടി കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു.നാട്ടിലെ ജനങ്ങളെ നാടിനും പൊതുസമൂഹത്തിനും ഉപകാരപ്പെടുന്ന മതബോധ മുള്ളവരായി മാറ്റുകയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. മതബോധം എന്ന് പറയുന്നത് നല്ല ഉദ്ദേശത്തോടെയാണ്. മതതീവ്രവാദമല്ല അതിലൂടെ അര്‍ത്ഥമാക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയത ഇവിടെ പ്രവര്‍ത്തിക്കുന്നു.

അതിനെ എതിരിടാനെന്ന പേരില്‍ ന്യൂനപക്ഷ വര്‍ഗീയ പ്രസ്ഥാനങ്ങുളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതിനെ രണ്ടിനെയും എതിര്‍ക്കുന്ന സമീപനമാണ് ലീഗ് സ്വീകരിച്ചത്. സി.പി.എം ന്യൂനപക്ഷ തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചപ്പോഴും ലീഗ് അതില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. അത് കൊണ്ട് ലീഗിന്റെ മതേതരത്വം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനൊന്നും ആരും വളര്‍ന്നിട്ടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.ഹരിത കര്‍മ്മ സേനക്ക് ഹെല്‍പ്പ് ലൈന്‍ സംവിധാനവും വിവിധ ക്ഷേമപദ്ധതികളുടെ സഹായ വിതരണവും നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമായി കാണുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഉദ്ദേശിച്ച പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കോര്‍പറേഷന് സാധിച്ചിട്ടുണ്ട്.സര്‍ക്കാര്‍ ഫണ്ട് മാത്രമുണ്ടായാല്‍ ഉദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനാവില്ല.അതിനായി മാറ്റ് ധനസമാഹരണം കൂടി വേണ്ടിവരും ഏതായാലും സംസ്ഥാനത്ത് തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ കണ്ണൂര്‍ കോര്‍പറേഷന് സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു ചടങ്ങി ല്‍ വെച്ച് 15 കുടുംബങ്ങള്‍ക്ക് 75,000 രൂപ വീതം ധനസഹായം വിതരണവും സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി..ചടങ്ങി ല്‍ മേയര്‍ ടി.ഒ.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു.ഡപ്യൂട്ടി മേയര്‍ കെ.ഷബീന, ഫഹദ് മുഹമ്മദ്, ഷമീമ ടീച്ചര്‍, എം.പി.രാജേഷ്, അഡ്വ.പി.ഇന്ദിര, സക്രട്ടറി ഡി.രാജു തുടങ്ങിയവര്‍ സംസാരിച്ചു.

cmsvideo
  Controversies that Pinarayi government faced in 2021 | Oneindia Malayalam

  ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷത വഹിച്ചു.വിവിധ വിഷയത്തില്‍ മുന്‍ ആസൂത്രണ സമിതി അംഗം സി.പി ജോണ്‍ , അഡ്വ: ടി.എസ് ഹമീദ് ക്ലാസെടുത്തു.ജനപ്രതിനിധികളുടെ ഇടയില്‍ നടത്തിയ എബിലിറ്റി ടെസ്റ്റില്‍ ഒന്നും ,രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കുള്ള വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി സ്മാരക പുരസ്‌കാരം പി.കെ കുഞ്ഞാലിക്കുട്ടി വിതരണം ചെയ്തു. ജന പ്രതിനിധികള്‍ക്കുള്ള സെര്‍ട്ടിഫിക്കറ്റുകള്‍ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി വിതരണം ചെയ്തു.ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ട്രഷറര്‍ വി പി വമ്പന്‍, ജില്ലാ സെക്രട്ടറിമാരായ അഡ്വ.കെ എ ലത്തീഫ്, കെ പി താഹിര്‍, കെ ടി സഹദുല്ല, എന്‍ എ അബൂബക്കര്‍ മാസ്റ്റര്‍ സംസാരിച്ചു.

  English summary
  muslim league leader pk kunjalikutty inaugrate a programme in kannur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X