തലശ്ശേരിയിൽ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മുസ്‌ലിം ലീഗ് നേതാവിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയ നേതാക്കളെ അണികള്‍ കൈയേറ്റം ചെയ്തു
തലശ്ശേരി: പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മുസ്‌ലിം ലീഗ് നേതാവിന്റെ മൃതദേഹത്തില്‍ അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ പോയ നേതാക്കളെ അണികളില്‍ ഒരുഭാഗം കൈയേറ്റം ചെയ്തതു. തെരഞ്ഞെടുപ്പു ദിവസം തലശ്ശേരിയില്‍ കുഴഞ്ഞു വീണു മരിച്ച മുസ്‌ലിം ലീഗ് നേതാവ് തലശ്ശേരി ചിറക്കര കെ.ടി.പി മുക്കിലെ എ.കെ മുസ്തഫയുടെ മൃതദേഹം കാണാനെത്തിയ നേതാക്കള്‍ക്ക് നേരെയാണ് അണികള്‍ കൈയാങ്കളി നടത്തി.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മുസ്തഫ കുഴഞ്ഞു വീണത്. ഉടന്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണ വിവരമറിഞ്ഞ് നിരവധി പേര്‍ മൃതദേഹം കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. ഇതിനിടയിലാണ് ജില്ലാ നേതാക്കളായ അഡ്വ. കെ.എ ലത്തീഫ്, അബൂട്ടി ഹാജി, സി.കെ മമ്മു എന്നിവര്‍ക്കു നേരെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആക്രോശിച്ചു കൊണ്ടു കൈയേറ്റം നടത്തിയത്.

മഞ്ഞോടി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ അന്ത്യാജ്ഞലിയര്‍പ്പിക്കാനെത്തിയ നേതാക്കളെ ഒരു വിഭാഗം തടയുകയായിരുന്നു. മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും തലശ്ശേരി മണ്ഡലം ഭാരവാഹിയും നഗരസഭാ കൗണ്‍സിലറുമായിരുന്ന മുസ്തഫയെ വാട്‌സാപ് വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞ മാസം സസ്‌പെന്റ് ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദം നടക്കുന്നതിനിടെയാണ് ആകസ്മികമായി മരണം സംഭവിച്ചത്. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്‌തെങ്കിലും ലീഗുമായി സഹകരിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്നു മുസ്തഫ. കൈതേരിയിലെ തറവാട്ടു വീട്ടില്‍ നിന്ന് മൃതദേഹം ബുധനാഴ്ച തലശ്ശേരിയിലെത്തിച്ചു. രാവിലെ ഒമ്പതോടെ തലശ്ശേരി പഴയ സ്റ്റാന്‍ഡ് പരിസരത്ത് പൊതുദര്‍ശനത്തിനു വെച്ചു. നേതാക്കളായ അഹ്ദുല്‍ കരീം ചേലേരി, കെ.ടി സഹദുല്ല, ടി.എന്‍.എ ഖാദര്‍, കെ.പി താഹിര്‍, ടി.പി.എ റഹീം, സി സമീര്‍ എന്നിവര്‍ അന്തിമോപാചാരം അര്‍പ്പിച്ചു.












Click it and Unblock the Notifications