ഫസൽ വധക്കേസിൽ സിബിഐ യഥാർത്ഥ പ്രതികളെ പിടികൂടണം: എം വി ജയരാജൻ
കണ്ണൂർ: എൻഡിഎഫ് പ്രവർത്തകൻ ഫസല്‍വധ കേസില്‍ തുടരന്വേഷണം നടത്താനുള്ള വിധി സ്വാഗതാര്‍ഹമാണെന്ന് സിപിഎം കണ്ണുർ ജില്ലാ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യഥാര്‍ത്ഥപ്രതികളെ പികികൂടാന് കഴിയും വിധത്തില്‍ സത്യസന്ധമായി സിബി.ഐ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണം. സിബിഐ ആരുടെയും രാഷ്ട്രീയ കളിപ്പാവയാകാന്‍ പാടില്ല ഇപ്പോള്‍ കേസില്‍ പ്രതികളാക്കപ്പെട്ടവരെല്ലാം നിരപരാധികളാണ്.
യഥാര്‍ത്ഥ പ്രതികളായ കുപ്പി സുബീഷിന്റെയും, ഷിനോജിന്റെയും വെളിപ്പെടുത്തല്‍ സിബിഐയുടെ പക്കല്‍ ഉണ്ട്. വാളാങ്കിച്ചാല്‍ മോഹനന് കൊലക്കേസില്‍ പ്രതിയായ കുപ്പി സുബീഷിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കണ്ണവം ജി പവിത്രന് കൊലക്കേസിലും, തലശ്ശേരി ഫസല്‍ കേസിലും, കോടിയേരി ജിജേഷ് കേസിലും താന്‍ നേരിട്ട് പങ്കാളിയാണെന്ന മൊഴി നല്‍കിയത്. പോലീസിന് നല്കിയ ഈ മൊഴിക്ക് ശേഷം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയപ്പോള്‍ മറിച്ചൊന്നും പറഞ്ഞിട്ടില്ല.

സുബീഷ് സ്വമേധേയ നല്കിയ മൊഴിയാണിത്. പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു ബലപ്രയോഗവും ഉണ്ടായിരുന്നില്ല. സുബീഷ് പറഞ്ഞതെല്ലാം വീഡിയോവിലും, ഓഡിയോവിലും രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ പീഡനവും തനിക്ക് ഏല്‍ക്കേണ്ടി വന്നുവെന്ന് സുബീഷ് പറഞ്ഞിട്ടില്ല. സുബീഷിന്റെ മൊഴിയെ സാധൂകരിക്കും വിധത്തില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഷിനോജിന്റെ ഫോണ്‍ സംഭാഷണ രേഖകള്‍ പുറത്തുവന്നിരുന്നു. ഇത്തരം രേഖകളെല്ലാം യഥാര്‍ത്ഥ പ്രതികള്‍ ആരെന്ന് തെളിയിക്കാന്‍ കഴിയുന്നതാണ്. ഇതെല്ലാം സി.ബി.ഐയുടെ പക്കലുണ്ട്.
ഫസല്‍ കേസില്‍ ജയിലില്‍ കിടക്കേണ്ടി വന്ന ചിലരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ അവര്‍ ഫസലിനെ ഒരിക്കല്‍ പോലും കാണുക പോലും ചെയ്തിട്ടില്ലെന്നാണ് വ്യക്തമായത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോള്‍ തിരിച്ചറിയല്‍ പരേഡ് നടത്തിയിട്ടില്ലെന്നും സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ആയുധം കണ്ടെത്തി എന്ന തെളിവുകള്‍ പരസ്പരവിരുദ്ധമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ഫസലിന്റെ ഭാര്യ 2007 ല്‍ റിട്ട് ഹര്‍ജിയിലുടെ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം കോടതി ശരിവെക്കുകയും വിദഗ്ദ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കുകയുമായിരുന്നു. ഉന്നയിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കുകയോ വസ്തുത കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്ന് രേഖകള്‍ നോക്കിയാല്‍ വ്യക്തമാകും. ഫസലിന്റെ ഭാര്യയുടെ ആവശ്യമാണ് തുടരന്വേഷണത്തിലൂടെ ഇത്തരം സത്യങ്ങള്‍ കണ്ടെത്തുക എന്നത്. ആദ്യ അന്വേഷണത്തില്‍ പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ പ്രതികള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതാണ്. പ്രതികള്‍ക്ക് അനുകൂലമായ പ്രസ്തുത ഫോണ്‍ രേഖകള്‍ സി.ബി.ഐ നശിപ്പിച്ചതായ പരാതിയും ഉയര്‍ന്നുവന്നു.
കാരായി രാജനും, കാരായി ചന്ദ്രശേഖരനും ഫസലിന്റെ കൊലപാതകത്തില്‍ യാതൊരു ബന്ധവുമില്ല. ഈ നിരപരാധികളെയാണ് ഒൻപതു വർഷത്തിലേറെ ജയില്‍വാസവും നാടുകടത്തലുമായി ശിക്ഷിച്ചത്. നിരപരാധികളായ ഇവരെ ഇനിയും ശിക്ഷിച്ചുകൂടാ. തങ്ങള്‍ പോളിഗ്രാഫ് ടെസ്റ്റിന് തയ്യാറാണെന്ന് സി.ബി.ഐയോട് വ്യക്തമാക്കിയതാണ്.
അതിന് പോലും സി.ബി.ഐ തയ്യാറായില്ല. ആധുനിക കാല കുറ്റാന്വേഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ രീതിയാണ് മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള തെളിവുകള്‍ ശേഖരിക്കല്‍. അതൊന്നും സി.ബി.ഐ ചെയ്തില്ല. 2006 ഒക്ടോബര്‍ 22 നായിരുന്നു ഫസലിനെ കൊലപ്പെടുത്തിയത്. അന്ന് എന്‍.ഡി.എഫ് നേതൃത്വം ആര്‍എസ്എസ്സാണ് കൊലയ്ക്ക് പിന്നിലെന്ന് പറഞ്ഞിരുന്നു. തലശ്ശേരി ആര്‍ഡിഒ വിളിച്ചു ചേര്‍ത്ത സമാധാനയോഗം എന്‍.ഡി.എഫ് ബഹിഷ്കരിച്ചത് 'പ്രതികളോടൊപ്പം ഈ സമാധാനയോഗത്തില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന്' വ്യക്തമാക്കിക്കൊണ്ടാണ്.
സിപിഎമ്മിനെതിരെ ഫസല്‍ കേസ് പിരിച്ചുവിടാനുള്ള ആര്.എസ്.എസ്സ് നീക്കം രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നു. ഫസല്‍ കൊലപാതകത്തിന് ശേഷം കോടിയേരി ജിജേഷിനെ ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയിരുന്നു. അത് എന്‍.ഡി.എഫിന്റെ തലയിലിടാനായിരുന്നു ആര്‍എസ്എസ്സ് ശ്രമിച്ചത്. വര്‍ഗ്ഗീയ കലാപമായിരുന്നു ആര്.എസ്.എസ്സിന്റെ ലക്ഷ്യം. 15 വര്‍ഷം മുമ്പ് നടന്ന സംഭവമാണെങ്കിലും സത്യസന്ധമായ അന്വേഷണം സിബിഐ നടത്തിയാല്‍ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനും നിരപരാധികളെ രക്ഷിക്കാനും കഴിയും. ഒരു നിരപരാധിയും ശിക്ഷിക്കപ്പെട്ടുകൂടാ എന്നതിന് അര്‍ത്ഥം അപരാധികള്‍ രക്ഷപ്പെട്ടുകൂടാ എന്നതാണ്. തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സത്യം കണ്ടെത്താനുള്ള മാര്‍ഗ്ഗമായി സി.ബി.ഐ കണക്കാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജയരാജൻ പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications