കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എം വി ജയരാജന്റെ ആരോഗ്യനിലയിൽ പുരോഗതി: കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: കണ്ണൂരിലെ സിപിഎം നേതാവ് എംവി ജയരാജന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് പ്രത്യേക മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ. രണ്ടാഴ്ച കാലമായി കൊവിഡ് വൈറസ് രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന ജയരാജന്റെ ആരോഗ്യനിലയിൽ പുരോഗതി ദ്യശ്യമായതോടെ ആശങ്കകൾക്ക് വിരാമമായി.

പരി യാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ കൊവിഡ് മുക്തനായെന്ന് മെഡിക്കൽ ബുള്ളറ്റിനിലുടെ ചികിത്സാ സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ നടത്തിയ കൊ വിഡ് പരിശോധനയിലാണ് ജയരാജൻ കൊ വിഡ് വിമുക്തനാണെന്ന നെഗറ്റീവ് റിപ്പോർട്ട് ലഭിച്ചത്. കോവിഡ് ശ്വാസകോശത്തിനെ ബാധിച്ചതു കാരണം കടുത്ത ന്യുമോണിയ ബാധിതനായിരുന്നു അദ്ദേഹം.

-mv-jayarajan1

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്നു ജയരാജൻ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ദിവസങ്ങൾ പിന്നിടുമ്പോൾ ജയരാജന്റെ ആരോഗ്യസ്ഥിതിയിൽ വലിയ പുരോഗതിയുണ്ടായതായി മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവായത് തുടർ ചികിത്സയിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രത്യേക മെഡിക്കൽ ബോർഡ് യോഗത്തിൽ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു.

ന്യുമോണിയയെ അതിജീവിക്കാൻ സാധാരണനിലയിലുള്ള ശ്വാസോച്ഛ്വാസ സ്ഥിതിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇടവേളകളിൽ ഓക്‌സിജന്റെ മാത്രം സഹായത്തോടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമീകരിച്ചത് ഫലം കണ്ടതായി യോഗം വിലയിരുത്തി. രക്തത്തിലെ ഓക്‌സിജന്റെ അളവിലും കാര്യമായ പുരോഗതി ദൃശ്യമായതിനാൽ സിപാപ്പ് വെന്റിലേറ്റർ സപ്പോർട്ട് ഒഴിവാക്കി മിനിമം ഓക്‌സിജൻ സപ്പോർട്ട് തുടരാനും തീരുമാനിച്ചു. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമാണ്.

അദ്ദേഹത്തിനിപ്പോൾ എഴുന്നേറ്റിരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ട്. മൂത്രത്തിലുണ്ടായ നേരിയ അണുബാധ തടയുന്നതിന് മരുന്ന് നൽകിത്തുടങ്ങി. എന്നാൽ കോവിഡ് ന്യുമോണിയ കാരണം ശ്വാസകോശത്തിലുണ്ടായ അണുബാധ വിട്ടുമാറിയിട്ടില്ല. അതിനാൽ ജാഗ്രത തുടരേണ്ടതുണ്ടെന്ന്‌ പ്രിൻസിപ്പൽ ഡോ. കെ എം കുര്യാക്കോസ്‌ ചെയർമാനും സൂപ്രണ്ട്‌ ഡോ. കെ സുദീപ്‌ കൺവീനറുമായ മെഡിക്കൽ ബോർഡ്‌ വിലയിരുത്തി.

കർശന നിരീക്ഷണം ആവശ്യമുള്ളതിനാൽ ജയരാജൻ തീവ്രപരിചരണവിഭാഗത്തിൽ തുടരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.കണ്ണൂർ: രണ്ടാഴ്ച കാലമായി കൊ വിഡ് വൈറസ് രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ പരി യാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ കൊ വിഡ് വിമുക്തനായെന്ന് മെഡിക്കൽ ബുള്ളറ്റിൻ' ബുധനാഴ്ച്ച രാവിലെ നടത്തിയ കൊ വിഡ് പരിശോധനയിലാണ് ജയരാജൻ കൊ വിഡ് വിമുക്തനാണെന്ന നെഗറ്റീവ് റിപ്പോർട്ട് ലഭിച്ചത്.

കോവിഡ് ന്യുമോണിയ ബാധിതനായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്നു ജയരാജൻ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ജയരാജന്റെ ആരോഗ്യസ്ഥിതിയിൽ വലിയ പുരോഗതിയുണ്ടായതായി മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവായത് തുടർ ചികിത്സയിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രത്യേക മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി.

സാധാരണനിലയിലുള്ള ശ്വാസോച്ഛ്വാസ സ്ഥിതിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇടവേളകളിൽ ഓക്‌സിജന്റെ മാത്രം സഹായത്തോടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമീകരിച്ചത് ഫലം കണ്ടതായി യോഗം വിലയിരുത്തി. രക്തത്തിലെ ഓക്‌സിജന്റെ അളവിലും കാര്യമായ പുരോഗതി ദൃശ്യമായതിനാൽ സിപാപ്പ് വെന്റിലേറ്റർ സപ്പോർട്ട് ഒഴിവാക്കി മിനിമം ഓക്‌സിജൻ സപ്പോർട്ട് തുടരാനും തീരുമാനിച്ചു. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമാണ്.

അദ്ദേഹത്തിനിപ്പോൾ എഴുന്നേറ്റിരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ട്. മൂത്രത്തിലുണ്ടായ നേരിയ അണുബാധ തടയുന്നതിന് മരുന്ന് നൽകിത്തുടങ്ങി. എന്നാൽ കോവിഡ് ന്യുമോണിയ കാരണം ശ്വാസകോശത്തിലുണ്ടായ അണുബാധ വിട്ടുമാറിയിട്ടില്ല. അതിനാൽ ജാഗ്രത തുടരേണ്ടതുണ്ടെന്ന്‌ പ്രിൻസിപ്പൽ ഡോ. കെ എം കുര്യാക്കോസ്‌ ചെയർമാനും സൂപ്രണ്ട്‌ ഡോ. കെ സുദീപ്‌ കൺവീനറുമായ മെഡിക്കൽ ബോർഡ്‌ വിലയിരുത്തി. കർശന നിരീക്ഷണം ആവശ്യമുള്ളതിനാൽ ജയരാജൻ തീവ്രപരിചരണവിഭാഗത്തിൽ തുടരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.കഴിഞ്ഞ ദിവസം ജയരാജനെ മന്ത്രി ഇ.പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സന്ദർശിച്ചിരുന്നു.

English summary
MV jayarajan tests negative for Coronavirus, Positive sings in health condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X