കണ്ണൂര്‍ ജില്ലയിലെ ദേശീയപാത നിര്‍മാണം: പ്രാരംഭ നടപടികള്‍ അതിവേഗത്തില്‍
തലശേരി: കണ്ണൂര്‍ ജില്ലയിലെ ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള അനുബന്ധ പ്രവൃത്തികള്‍ പുരോഗമിക്കുന്നു .ജില്ലയിലെ ആദ്യ റീച്ചായ കാലിക്കടവ് മുതല്‍ തളിപ്പറമ്പ് വരെ പദ്ധതിക്കു വേണ്ടി ഏറ്റെടുത്ത സ്ഥലങ്ങളിലെ വീടുകള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്ന പണി അവസാന ഘട്ടത്തിലാണ്. മരം മുറിക്കല്‍, വൈദ്യുതി തൂണുകള്‍ മാറ്റുന്ന ജോലി എന്നിവയും പുരോഗമിക്കുന്നുണ്ട്. പൊളിച്ചു മാറ്റല്‍ പൂര്‍ത്തിയായ ചില സ്ഥലങ്ങളില്‍ മണ്ണു നിരത്തുന്ന പണിയും തുടങ്ങി. തളിപ്പറമ്പ് മുതല്‍ മുഴപ്പിലങ്ങാട് വരെ ഏറ്റെടുത്ത സ്ഥലങ്ങളിലെ വീടുകള്‍, മറ്റു കെട്ടിടങ്ങള്‍, മതിലുകള്‍ എന്നിവ പൊളിച്ചു മാറ്റുന്ന ജോലി കഴിഞ്ഞ ദിവസം തുടങ്ങി.

നഷ്ടപരിഹാരം ലഭിച്ച് 3 ദിവസത്തിനുള്ളില്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റണമെന്നാണ് ഉടമകള്‍ക്ക് ദേശീയപാത അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്. പൊളിക്കുന്ന കെട്ടിടങ്ങളിലെ മര ഉരുപ്പടികള്‍, ഇരുമ്പുകൊണ്ടുള്ള നിര്‍മിതികള്‍ എന്നിവ തിരികെ വേണമെന്ന് അപേക്ഷിച്ച ഉടമകള്‍ക്ക് നഷ്ടപരിഹാരത്തില്‍ നിന്ന് 6 % തുക കുറച്ചാണു നല്‍കുന്നത്. ഇവരോട് ഇന്ന് മുതല്‍ 3 ദിവസത്തിനുള്ളില്‍ കെട്ടിട അവശിഷ്ട ഭാഗങ്ങള്‍ നീക്കണമെന്ന് ദേശീയ പാത അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
അല്ലാത്ത പക്ഷം കെട്ടിട അവശിഷ്ടങ്ങളില്‍ ഉടമകള്‍ക്ക് യാതൊരു വിധ അവകാശവും ഉണ്ടായിരിക്കില്ലെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കാലിക്കടവ് മുതല്‍ മാങ്ങാട് വരെ 117.6775 ഹെക്ടറും മാങ്ങാട് മുതല്‍ മുഴപ്പിലങ്ങാട് വരെ 82.8797 ഹെക്ടറുമാണ് ദേശീയ പാത വികസനത്തിന് വേണ്ടി ഏറ്റെടുത്തിട്ടുള്ളത്. ഭൂരിഭാഗം ഭൂവുടമകള്‍ക്കും നഷ്ടപരിഹാരം നല്‍കി. ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമാണു ബാക്കി. ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ പാലം വളപട്ടണം പുഴയിലാണ്.
'കാത്തിരിപ്പിലാണ് ഞങ്ങള്‍'; പുതിയ സന്തോഷം പങ്കുവച്ച് കുടുംബ വിളക്ക് താരം ആതിര
ഇതിന്റെ പൈലിങ് പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. ജില്ലയിലെ ദേശീയപാത വികസനത്തില്‍ മൂന്ന് ബൈപ്പാസുകളാണ് നിര്‍മിക്കുന്നത്. നിര്‍ദിഷ്ട പയ്യന്നൂര്‍തളിപ്പറമ്പ് ബൈപാസ്, കണ്ണൂര്‍ ബൈപാസ്, മുഴപ്പിലങ്ങാട് മാഹി ബൈപാസ് എന്നിവയാണവ. മുഴപ്പിലങ്ങാട്മാഹി ബൈപാസിന്റെ പ്രവൃത്തി അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു രണ്ടു ബൈപാസുകളുടെ പ്രാരംഭ പ്രവൃത്തിയാണ് നടന്നു വരുന്നത്. മുഴപ്പിലങ്ങാട് മാഹി ബൈപാസിലെ പാലങ്ങളുടെ പണി അവസാന ഘട്ടത്തിലാണ്.
പ്രധാന റോഡ് വരുന്ന സ്ഥലത്ത് മണ്ണ് നിരത്തുന്ന ജോലി അവസാന ഘട്ടത്തിലാണ്. സര്‍വീസ് റോഡിന്റെ പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ സര്‍വീസ് റോഡിന്റെ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.












Click it and Unblock the Notifications