മുഖം മിനുക്കുന്നു കണ്ണുർ കോർപറേഷൻ: മൂന്നുനില ആസ്ഥാന മന്ദിരത്തിന് രൂപരേഖയായി
കണ്ണൂർ: സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ളതും ജീർണിച്ചതുമായ കണ്ണൂർ കോർപറേഷൻ ആസ്ഥാനമന്ദിരം. മാറുന്നു മൂന്നു നില കെട്ടിട സമുച്ചയത്തിന് രൂപരേയായി. ഇതിനായി കിഫ് ബി ഫണ്ടിൽ നിന്നും 24 '56 കോടി സംസ്ഥാന സർക്കാർ അനുവദിക്കും.
മിലിട്ടറി കന്റോൺമെന്റായ കണ്ണൂർ 1867 ലാണ് നഗരസഭയാക്കുന്നത്. ഒന്നര നൂറ്റാണ്ട് പഴക്കമുണ്ട്. കണ്ണൂർ നഗരസഭയ്ക്ക്. മദ്രാസ് സംസ്ഥാനത്തിനു കീഴിലെ തദ്ദേശ സ്വയംഭരണ സ്ഥാപനമായിട്ടായിരുന്നു തുടക്കം.2015ൽ കോർപറേഷൻ പദവി ലഭിച്ചു.1867ൽ മുൻസിപ്പാലിറ്റി നിലവിൽ വന്നെങ്കിലും സ്വന്തമായി ആസ്ഥാനമുണ്ടായത് 1938 ലാണ്. അതു വാടക കെട്ടിടമായിരുന്നു. പിന്നീട് അന്നത്തെ എട്ടായിരം രൂപയ്ക്ക് ഇപ്പോൾ പ്രവർത്തിക്കുന്ന ആ സ്ഥാനമന്ദിരം വിലയ്ക്കു വാങ്ങി. പിന്നീട് നവീകരിച്ച് കൗൺസിൽ ഹാളും മറ്റും പണിയുകയായിരുന്നു. കാലപ്പഴക്കത്താൽ നാശത്തിന്റെ വക്കിലാണ് ഇപ്പോൾ ഈ കെട്ടിടം.

ആറു നില കെട്ടിടമായിരുന്നു വിഭാവനം ചെയ്തിരുന്നുവെങ്കിലും ഇതിന് കിഫ് ബി യിൽ നിന്നും അനുമതി ലഭിക്കാത്തത്തിനാൽ മൂന്നുനിലയായി ചുരുക്കുകയായിരുന്നു. ഇപ്പോൾ സർക്കാർ അനുവദിച്ച ഫണ്ടിന്റെ അപര്യാപ്തതായാണ് മൂന്നു നിലയിലേക്ക് ചുരുക്കാൻ കാരണം. ഇതിൽ രണ്ടു നില പാർക്കിങ്ങിനുള്ള സൗകര്യമായിരിക്കും. ഭാവിയിൽ നഗരത്തിന്റെ വളർച്ച കൂടി കണക്കിലെടുത്ത് മുന്ന് നിലപിന്നീട് പണിയാനാണ് ഉദ്യേശിക്കുന്നത് ഭാവിയിലെ ആവശ്യങ്ങൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ് അടിത്തറ ഒരുക്കുക. ബംഗ്ളൂര് ആസ്ഥാനമായി ആർ കോൺസ് എന്ന സ്ഥാപനം നടത്തുന്ന കണ്ണുർ തളാപ്പ് സ്വദേശി ഇല്ലത്തു കണ്ടിയാണ് ആർകിടെക്റ്റ്.
കെട്ടിടത്തിന് സാമ്പത്തിക അനുമതിയും ഭരണാനുമതിയും ലഭിച്ച സ്ഥിതിക്ക് ഇനി ടെൻഡർ നടപടികളിലേക്കാണ് കടക്കേണ്ടത്. കിഫ് ബി പദ്ധതിയായതിനാൽ സർക്കാരാണ് ടെൻഡർ വിളിക്കേണ്ടത്.നഗരസഭാ ഓഫിസ് പരിസരത്തുള്ള പഴയ. S3ണ് ഹാൾ ഉണ്ടായിരുന്ന സ്ഥലത്താണ് കെട്ടിടം പണിയുക. ഇതു നേരത്തെ പൊളിച്ചുമാറ്റിയിരുന്നു.നഗരസഭ നിലവിൽ വന്നപ്പോൾ തന്നെ പുതിയ ആസ്ഥാന മന്ദിരം പണിയാൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും യാഥാർത്ഥ്യമായില്ല
കോർപറേഷൻ പദവിയിലുയർന്നതോടെ നല്ലൊരു ആസ്ഥാന മന്ദിരമെന്ന മുറവിളി ശക്തമാവുകയായിരുന്നു. മാറി മാറി അവതരിപ്പിക്കപ്പെടുന്ന ബഡ്ജറ്റുകളിൽ ഇതിനായി നിർദ്ദേശം സമർപ്പിക്കാറുണ്ടെങ്കിലും ഒന്നും സംഭവിച്ചില്ല. പഴയ കെട്ടിടമായതിനാൽ ചോർന്നൊലിച്ച് ഫയലുകൾ നശിക്കുന്നത് നിത്യസംഭവമാണ്. കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂരയുടെ പാളികളും അടർന്നു വീണിട്ടുണ്ട്. ഇതു കാരണം ജീവനക്കാർ ഏറെ ഭയത്തോടെയാണ് ഇവിടെ ജോലി ചെയ്യുന്നത്.












Click it and Unblock the Notifications