Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറളം വന്യജീവി സങ്കേതത്തെ ലോകോത്തര വനവിജ്ഞാന കേന്ദ്രമാക്കാൻ പുത്തന്‍ പദ്ധതി

ഇരിട്ടി: പശ്ചിമഘട്ടം മലനിരകളിൽ ഉൾപ്പെടുന്ന ആറളത്തെ പുതിയ പദവിയിലേക്കുയർത്താൻ കേന്ദ്ര പദ്ധതി നടപ്പിലാക്കുന്നു. ജൈവ ആവാസ വ്യവസ്ഥ തകരാതെ ആറള വന്യജീവി സങ്കേതത്തെ ലോകോത്തര വന വിജ്ഞാന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത പത്ത് വർഷത്തേക്കുള്ള രൂപരേഖ തയ്യാറാക്കി. വളയംചാലിലെ ആറളം വന്യജീവി സങ്കേതം ഓഫീസിൽ 2022 - 2032 വർഷത്തെ മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കാനായി നടന്ന സ്റ്റേക്ക് ഹോൾഡേഴ്‌സ് മീറ്റിങ്ങിലാണ് ഈ നിർദ്ദേശം. പശ്ചിമ ഘട്ടത്തിൽ ഏറ്റവും പ്രാധാന്യമേറിയ ജൈവ ആവാസ വ്യവസ്ഥയുള്ള ആറളത്ത് പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും സസ്യങ്ങളുടെയും വിപുലമായ സാനിധ്യം വിവിധ സർവേകളിൽ കണ്ടെത്തിയിട്ടുണ്ട്.

ഇവയുടെയെല്ലാം പരിപോഷണം ഉറപ്പാക്കി വന വിജ്ഞാന കേന്ദ്രമാക്കി സങ്കേതത്തെ മാറ്റും. അതോടൊപ്പം വന്യജീവി സങ്കേതത്തിലെ വിദേശ കളകളെ മുഴുവൻ ഉന്മൂലനം ചെയ്ത് പരിതസ്ഥിതി പുനഃസ്ഥാപനം ഉറപ്പാക്കും. കാലങ്ങളിൽ നടക്കുന്ന പക്ഷി, ചിത്രശലഭം, മത്സ്യ , സസ്യ സർവേകൾ തുടരും. വാച്ച് ടവർ, ഇന്റർപ്രെട്ടേഷൻ സെന്റർ ഉൾപ്പെടെയുള്ളവ നവീകരിക്കും. കൂടുതലായി ട്രാക്ക് പാതകൾ സ്ഥാപിക്കും. ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയും ഇവർക്കുള്ള താമസ സൗകര്യങ്ങൾ വിപുലീകരിക്കുകയും ചെയ്യും.

kannur-map-c

വന്യ മൃഗങ്ങൾ പുറത്തു പോകാതിരിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കണം. ഇവക്കു ആവശ്യമായ വിഭവങ്ങൾ വനത്തിനുള്ളിൽ തന്നെ ഒരുക്കണം. പുൽത്തകിടികൾ നിർമ്മിക്കുകയും കാട്ടുതീയെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ ഒരുക്കുകയും വേണമെന്നും യോഗത്തിൽ നിർദ്ദേശങ്ങളുണ്ടായി. പദ്ധതിയെക്കുറിച്ചു വിശദീകരിക്കാൻ വിളിച്ചു ചേർത്ത യോഗത്തിൽ ആറളത്തിൻ്റെ ജൈവവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ വേണം പദ്ധതി നടപ്പിലാക്കാനെന്ന ആവശ്യം പരിസ്ഥിതി പ്രവർത്തകർ ഉന്നയിച്ചു.

പരിപാടി അഡ്വ: സണ്ണി ജോസഫ് എം.എൽ.എ യോഗം ഉദ്‌ഘാടനം ചെയ്തു. പാലക്കാട് വൈൽഡ് ലൈഫ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വി ഉത്തമൻ ഐ എഫ് എസ് അധ്യക്ഷത വഹിച്ചു. കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി .കെ. വിനോദ് കുമാർ ഐ എഫ് എസ് മുഖ്യ പ്രഭാഷണം നടത്തി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+