വാട്‌സ്‌ആപ്പിലൂടെ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് വാഗ്‌ദാനം: പണം തട്ടിയ ഹൈദരാബാദ് സ്വദേശി അറസ്‌റ്റില്‍
കണ്ണൂര്‍: വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് വഴി മികച്ച വരുമാനം ഉണ്ടാക്കാമെന്ന് പറഞ്ഞ് കണ്ണൂര്‍ പുതിയതെരു സ്വദേശിയില്‍ നിന്നും 29.25 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ ഹൈദരാബാദ് സ്വദേശി അറസ്‌റ്റില്‍. ഹൈന്ദരാബാദ് കലാപത്ത് ചാര്‍മിനാര്‍ സ്വദേശിയായ സയ്യിദ് ഇക്ബാല്‍ ഹുസൈയാണ് കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് അറസ്‌റ്റ് ചെയ്തത്. ഷെയര്‍ ട്രെഡിങ് നടത്തുന്നതിനായി പ്രതി പരാതിക്കാരനെക്കൊണ്ട് എല്‍ട്ടാസ് ഫ്യൂഡ് എന്ന വ്യാജ മൊബൈല്‍ ആപ്ലികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് പ്രതികള്‍ ഉള്‍പ്പെടുന്ന ടെലഗ്രാം ഗ്രൂപ്പിലൂടെ പരാതിക്കാരന് ട്രെഡിങ്ങിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ഓരോ തവണ ട്രേഡിംഗ് നടത്തുമ്പോഴും ആപ്പില്‍ വലിയ ലാഭം കാണിച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരന്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്. പരാതിക്കാരനെക്കൊണ്ട് 18,75,000/ രൂപ ഈ പ്രതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിപ്പിക്കുകയായിരുന്നു. പ്രസ്‌തുത അക്കൗണ്ട് 200 തവണയിലധികം നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടെലില്‍ റിപ്പോര്‍ട്ട് ആയത് പ്രകാരം കേരളത്തില്‍ മാത്രം 5 കേസുകള്‍ നിലവില്‍ ഉണ്ട്.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ തന്നെ പ്രതിയുടെ അക്കൗണ്ടില്‍ 8 കോടിയിലധികം തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. തട്ടിയെടുത്ത പണം പ്രതി ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. കണ്ണൂര്‍ സൈബര്‍ പോലീസ് ഹൈദരാബാദിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂർ ജില്ലയിൽ നിരവധി പേരാണ് സൈബർ തട്ടിപ്പിന് ഇരയാവുന്നത്. ഇതുവരെയായി രണ്ടു പേർ ആത്മഹത്യ ചെയ്‌തിട്ടുണ്ട്.
കണ്ണൂർ നഗരത്തിലെ ഒരു ജ്വല്ലറി ജീവനക്കാരിയും ഒരു യുവാവുമാണ് ഓൺലൈൻ കെണിയിൽ കുടുങ്ങി ജീവനൊടുക്കിയത്. ഉത്തരേന്ത്യ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന മാഫിയ സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന വിവരം സൈബർ പൊലിസിന് ലഭിച്ചിട്ടുണ്ട്. ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർ അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും കൈമാറാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർസൈബർ പൊലിസ് മുന്നറിയിപ്പ് നൽകി.












Click it and Unblock the Notifications