കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ വാക്കേറ്റവും ബഹളവും, പ്രതിപക്ഷം ഇറങ്ങിപ്പോയി
കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. കണ്ണൂർ സർവകലാശാലയെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ സെനറ്റിൽ സിൻഡിക്കേറ്റ് അംഗത്തിന്റെ അടിയന്തിര പ്രമേയം സിൻഡിക്കേറ്റ് യോഗത്തിലും വാക്കേറ്റവും ബഹളവും സൃഷ്ടിച്ചു. പ്രമേയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അനുകൂല അംഗങ്ങൾ
യോഗത്തിൽ നിന്ന് ഇറങ്ങിപോയി.ഇതോടെ വൈസ് ചാൻസലർക്കെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തിന് ശക്തി കൂടിയിരിക്കുകയാണ്.
കണ്ണൂർ സർവകലാശാലയെ ചില നിക്ഷിപ്ത താല്പര്യക്കാർ അപകീർത്തിപ്പെടുത്തുന്നതിനെ അപലപിച്ചുകൊണ്ട് വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച്ച രാവിലെ ചേർന്ന സെനറ്റ് യോഗം പ്രമേയം പാസാക്കുകയായിരുന്നു.. സിൻ ഡിക്കേറ്റിനു വേണ്ടി അംഗം സുകന്യയാണ് പ്രമേയം അവതരിപ്പിച്ചത്. ബോർഡ് ഓഫ് സ്റ്റുഡിസിന്റെ പുനഃസംഘടനയും, വിസി യുടെ നിയമനവും ഹൈ കോടതിയിൽ ചോദ്യം ചെയ്ത നടപടികളും,ഹൈ കോടതി സിംഗിൽ ബെഞ്ചിന്റെ അനുകൂല വിധിയും ചൂണ്ടിക്കാട്ടി സിൻ ഡിക്കേറ്റിലെ മറ്റൊരു അംഗം കൂടി പ്രമേയത്തെ അനുകൂലിച്ചു സംസാരിച്ചു.
അഴിമതിയും ചട്ട ലംഘന നിയമനങ്ങളും ജനാധിപത്യ രീതിയിൽ ചോദ്യം ചെയ്യുന്നതിലുള്ള അസഹിഷ്ണത കാരണം അവതരിപ്പിക്കുന്ന പ്രമേയത്തിന് അവതരണാനുമതി നൽകരുതെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം അധ്യക്ഷത വഹിച്ച വിസി തള്ളിക്കളഞ്ഞതിനെ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപോയിരുന്നു' തുടർന്ന് പ്രമേയത്തിന് യോഗം അംഗീകാരം നൽകി.
ചാൻസിലരുടെ അധികാരം അവഗണിച്ഛ് രൂപീകരിച്ച പഠന ബോർഡു കളും, ചട്ട വിരുദ്ധമായ വിസി നിയമനവും കോടതിയുടെ പരിഗണനാ വിഷയത്തിലിരിക്കെ, ഇവ പരാമർശിച്ചുള്ള അടിയന്തര പ്രമേയം. അവതരിപ്പിച്ചത് കോടതിയെ അവഹേളിക്കുന്നതിനു സമാനമാണെന്നും ഇതിന് വിസി കൂട്ടുനിന്നത് അദ്ദേഹം വഹിക്കുന്ന പദവിയുടെ അന്തസിനു നിരക്കാത്തതാണെന്നും കെപിസിടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ പ്രേമചന്ദ്രൻ കീഴോത്ത് പറഞ്ഞു. കണ്ണൂർ സർവകലാശാല യിൽ നടക്കുന്ന അഴിമതികൾക്കും സ്വജന പക്ഷപാ തങ്ങൾക്കുമേതിരെ ശക്തമായി പ്രതികരിക്കുമെന്ന് കെ.പി.എസ്.ടി.എ മേഖലാ പ്രസിഡണ്ട് ഡോ ഷിനോ പി ജോസ് , ലത ഇ.എസ്, ഡോ. പ്രേംകുമാർ ജി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.