Get Updates
Get notified of breaking news, exclusive insights, and must-see stories!

പിജെ എന്ന പേരിൽ വ്യാജ നോട്ടീസ്; എല്‍ഡിഎഫിന്റെ ജനപ്രീതിയില്‍ യുഡിഎഫും ബിജെപിയും ആശങ്കയിലെന്ന് ജയരാജൻ

പിജെ ക്യാ​പ്​​റ്റ​ന​ല്ല, ന​മ്മു​ടെ സ്വ​ന്തം സ​ഖാ​വ്​ എ​ന്ന ​ത​ല​ക്കെ​ട്ടി​ലു​ള്ള നോ​ട്ടീ​സ്​ അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​ത്​ വി​പ്ല​വ സൂ​ര്യ​ന്മാ​ർ എ​ന്ന പേ​രി​ലാ​ണ്

എല്‍ഡിഎഫിന്റെ ജനപ്രീതിയില്‍ യുഡിഎഫും ബിജെപിയും ആശങ്കയിലാണെന്നും പി ജയരാജന്‍. തന്റെ പേരില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നും വ്യാജ നോട്ടീസുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

P Jayarajan

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

"കഴിഞ്ഞ ദിവസം പിജെ എന്ന പേരിലുള്ള നോട്ടീസുകള്‍ ചില പ്രദേശങ്ങളില്‍ വിതരണം ചെയ്തതായി മനസ്സിലാക്കുന്നു. ഇനിയും ഇതുപോലുള്ള വ്യാജ നോട്ടീസുകള്‍ വിതരണം ചെയ്യാന്‍ യു ഡി എഫ് കേന്ദ്രങ്ങള്‍ ഒരുങ്ങുന്നതായാണ് അറിയുന്നത്. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. എല്‍ ഡി എഫിന് ലഭിച്ച പൊതു അംഗീകാരം യു ഡി എഫിനെയും ബിജെപിയെയും വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ട്.

തങ്ങളുടെ വോട്ട് പോലും ചോര്‍ന്ന് ഇടതുപക്ഷത്തിന് കിട്ടുമോ എന്ന ആശങ്കയിലാണ് അവര്‍.ഇത്തരമൊരു സാഹചര്യത്തിലാണ് വലതുപക്ഷ ബുദ്ധികേന്ദ്രങ്ങള്‍ പിജെ എന്ന പേരിലും മറ്റും അജ്ഞാത നോട്ടീസുകള്‍ അച്ചടിച്ചിറക്കി ഇടതുപക്ഷ ബന്ധുക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടത്തുന്നത്.തെരഞ്ഞെടുപ്പ് ദിവസം വരെ ഇത്തരം നോട്ടീസുകള്‍ ഇനിയും പ്രത്യക്ഷപ്പെടാം. ഇക്കാര്യത്തില്‍ ജനങ്ങളാകെ കരുതിയിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.തുടര്‍ഭരണം ലഭിക്കാന്‍ പോവുന്ന ഈ ചരിത്ര നിമിഷത്തില്‍ ഓരോരുത്തരും തങ്ങളാലാവും വിധം എല്‍ ഡി എഫിന് വോട്ട് സമാഹരിക്കാന്‍ വേണ്ടി രംഗത്തിറങ്ങണം,"

പിജെ ക്യാ​പ്​​റ്റ​ന​ല്ല, ന​മ്മു​ടെ സ്വ​ന്തം സ​ഖാ​വ്​ എ​ന്ന ​ത​ല​ക്കെ​ട്ടി​ലു​ള്ള നോ​ട്ടീ​സ്​ അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​ത്​ വി​പ്ല​വ സൂ​ര്യ​ന്മാ​ർ എ​ന്ന പേ​രി​ലാ​ണ്. ചി​ല പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ഹ​സ്യ​മാ​യി വി​ത​ര​ണം​ ചെ​യ്യ​പ്പെ​ട്ട നോ​ട്ടീ​സി​െൻറ പ​ക​ർ​പ്പ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്​്. പി. ​ജ​യ​രാ​ജ​നെ ഒ​തു​ക്കു​ന്ന പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്​ നേ​രെ​യു​ള്ള അ​മ​ർ​ഷ​മാ​ണ്​ നോ​ട്ടീ​സി​ലു​ള്ള​ത്.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    ഉള്ള് തുറന്ന് ശ്രീശാന്ത് | Sreesanth Exclusive Interview | Oneindia Malayalam

    അതേസമയം സിപിഎമ്മില്‍ ക്യാപ്റ്റന്‍ പ്രയോഗത്തെച്ചൊല്ലി നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങള്‍ തുടരുകയാണ്. കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ലെന്ന് പി.ജയരാജന്‍ പറ‍ഞ്ഞു. പാട്ടെഴുതിയും ഫോട്ടോ വച്ചും ടാറ്റൂ ചെയ്തും ചിലര്‍ ഇഷ്ടം പ്രകടിപ്പിക്കും. കോടിയേരി പറ‍ഞ്ഞതുപോലെ പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണെന്നും പി.ജയരാജന്‍ പറഞ്ഞു. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ് എന്നും ജയരാജൻ പറഞ്ഞു.

    ആളുകളുടെ സ്നേഹപ്രകടനത്തിനു മുന്നിൽ കമ്യൂണിസ്റ്റുകാരന്റെ ജാഗ്രത മറക്കുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. പാർട്ടിയാണ് ക്യാപ്റ്റനെന്ന സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ ഫെയ്സ്ബുക് പോസ്റ്റിലെ പരാമർശങ്ങളിൽ തെറ്റില്ലെന്നും പിണറായി വ്യക്തമാക്കി.

    നാടന്‍ ലുക്കില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പ്രീതി ശര്‍മ്മ, ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+