Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാ ജയരാജന്റെ 'ബുള്ളറ്റ് പ്രൂഫ് യാത്ര'; വീഡിയോയുമായി മകന്‍, മാധ്യമങ്ങള്‍ക്കെതിരെ സിപിഎം അണികള്‍

കണ്ണൂര്‍: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാര്‍ ആവശ്യപ്പെട്ടു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ധൂര്‍ത്തടിക്കുന്ന നടപടിയാണിത് എന്ന തരത്തിലായിരുന്നു ഇക്കാര്യം പുറത്ത് വന്നിരുന്നത്. എന്നാല്‍ താന്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് വിശദീകരിച്ച് പിന്നീട് പി ജയരാജന്‍ തന്നെ രംഗത്തെത്തിയിരുന്നു.

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലക്ക് ഇപ്പോള്‍ ഉപയോഗിക്കുന്നത് 10 വര്‍ഷം പഴക്കമുള്ള കാര്‍ ആണെന്നും അത് പലപ്പോഴും കേടാകുന്ന സ്ഥിതിയാണ് എന്നും പി ജയരാജന്‍ പറയുന്നു. നിരന്തരം അറ്റകുറ്റപ്പണി ചെയ്യേണ്ടി വരുന്ന ആ കാറില്‍ പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താനാവാത്തിനാലാണ് പുതിയ കാറിന് അനുമതി ലഭിച്ചത് എന്നും ജയരാജന്‍ പറഞ്ഞിരുന്നു.

1

ഇപ്പോഴിതാ വിവാദങ്ങള്‍ക്കിടെ പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. കണ്ണൂരിലൂടെ ഒരു ബുള്ളറ്റിന് പിറകെ കയറി പോകുന്ന ജയരാജന്റെ വീഡിയോ ആണ് ജെയ്ന്‍ രാജ് പങ്ക് വെച്ചിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് യാത്ര എന്ന അടിക്കുറിപ്പോടെയാണ് ജെയ്ന്‍ രാജ് വീഡിയോ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

2

ഇതിന് താഴെ സി പി ഐ എമ്മിന്റെ അണികള്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനം ചൊരിഞ്ഞാണ് കമന്റുകളില്‍ ഏറിയ പങ്കും. അതേസമയം ഹെല്‍മറ്റ് വെക്കാതെയുള്ള ടൂ വീലര്‍ യാത്രക്കെതിരേയും ചിലര്‍ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഇനി ഇതായിരിക്കും വാര്‍ത്ത എന്ന തരത്തില്‍ സി പി ഐ എം സൈബര്‍ അണികള്‍ ഇതിന് മറുപടി നല്‍കുന്നത്.

3

പി ജയരാജന് ബുള്ളറ്റ് പ്രൂഫ് വാഹനം എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ അടക്കം പേരെടുത്ത് വിമര്‍ശിച്ച് കൊണ്ടാണ് സി പി ഐ എം സൈബര്‍ അണികളുടെ പ്രതിഷേധം. അതേസമയം വിവാദത്തിന് പിന്നില്‍ എല്‍ ഡി എഫ് സര്‍ക്കാരിനെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമാണ് എന്നായിരുന്നു പി ജയരാജന്‍ ഇന്നലെ തന്നെ മറുപടി പറഞ്ഞത്. ആര്‍ എസ് എസുകാര്‍ തന്നെ തലങ്ങും വിലങ്ങും വെട്ടിയപ്പോള്‍ പ്രൂഫ് കവചമായി ആകെ ഉണ്ടായിരുന്നത് ഒരു ചൂരല്‍ക്കസേരയാണ് എന്നും ജയരാജന്‍ പറഞ്ഞിരുന്നു.

4

വാങ്ങുന്ന കാര്‍ കടന്ന് ബുള്ളറ്റ് വരുമോ എന്ന് ഭയന്ന് ജീവിക്കേണ്ട അവസ്ഥ തനിക്കില്ലെന്നും പി ജയരാജന്‍ പറഞ്ഞിരുന്നു. വൈസ് ചെയര്‍മാന് ബുള്ളറ്റ് പ്രൂഫ് കാര്‍ എന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ച് പാവപ്പെട്ട ഖാദി തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കരുത് എന്നും കേരളത്തിന്റെ സാമ്പത്തികനിലയെക്കുറിച്ചുള്ള ജാഗ്രത മറ്റാരേക്കാളും ഇടതുപക്ഷത്തിനുണ്ട് എന്ന് പറഞ്ഞായിരുന്നു പി ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+