കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിഷ്ണുപ്രിയയെയും സുഹൃത്തിനെയും ബൈക്കില്‍ പിന്തുടര്‍ന്നു; കോഴിക്കോട് വച്ച് വാക്കേറ്റം, കൂടുതല്‍ മൊഴികള്‍

Google Oneindia Malayalam News

കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. വിഷ്ണുപ്രിയയെ കൊലപ്പെടുത്തുന്നതിന് മുമ്പ് പൊന്നാനിക്കാരനായ സുഹൃത്തിനെ കൊല്ലാനായിരുന്നു ശ്യാംജിത്ത് ആദ്യം പദ്ധതിയിട്ടത്. കഴിഞ്ഞ മാസം 28ന് വിഷ്ണുപ്രിയ സുഹൃത്തിന്റെ കൂടെ പാനൂരില്‍ നിന്ന് ബൈക്കില്‍ പോകുന്നത് കണ്ട ശ്യാംജിത്ത് ബൈക്കില്‍ പിന്തുടര്‍ന്നു. തുടര്‍ന്ന് ഇവര്‍ മൂന്ന് പേരും കോഴിക്കോട് വച്ച് കണ്ടുമുട്ടിയെന്നും പൊലീസ് പറയുന്നു.

1

അന്നുണ്ടായ സംസാരം വാക്കേറ്റത്തില്‍ കലാശിച്ചെന്നും വിഷ്ണുപ്രിയ ശ്യാംജിത്തിനെ തള്ളിപ്പറയുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കൊലപാതക പദ്ധതി തയ്യാറാക്കിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വയനാട്ടില്‍ വിനോദ യാത്രയ പോയപ്പോഴാണ് പൊന്നാനിക്കാരനായ ഫോട്ടോഗ്രാഫറായ സുഹൃത്തിനെ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ തമ്മില്‍ കൂടുതല്‍ അടുക്കുകയായിരുന്നു.

2

ഗുജറാത്തില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്: മുന്‍ എംഎല്‍എയായ പ്രമുഖ ബിജെപി നേതാവ് പാർട്ടിയില്‍ ചേർന്നുഗുജറാത്തില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്: മുന്‍ എംഎല്‍എയായ പ്രമുഖ ബിജെപി നേതാവ് പാർട്ടിയില്‍ ചേർന്നു

വിഷ്ണുപ്രിയയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അറിഞ്ഞ് അദ്ദേഹം ശനിയാഴ്ച വള്ള്യായില്‍ എത്തിയിരുന്നു. എന്നാല്‍ പാനൂരില്‍ എത്തിയപ്പോഴാണ് കൊല്ലപ്പെട്ട വിവരം അറിഞ്ഞത്. പിന്നീട് പൊലീസിന് മൊഴികൊടുത്തെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇദ്ദേഹത്തെ കേസിലെ പ്രധാന സാക്ഷിയാക്കാനാണ് പൊലീസ് തീരുമാനം.

3

വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് കൊലപ്പെടുത്താനുള്ള എല്ലാ തയ്യാറെടുപ്പുകളോടെയാണ് ശ്യാംജിത്ത് എത്തിയത്. ഇതുവരെ ആ വീട്ടിലേക്ക് പോയിട്ടില്ലെങ്കിലും വീഡിയോ കോളിലൂടെ സംസാരിച്ചത് കൊണ്ട് ആ വീടും പരിസരവും ശ്യാംജിത്തിന് നന്നായി അറിയാം. കൊല നടത്തുന്ന ,മയത്ത് മൊബൈല്‍ ഫോണ്‍ കയ്യില്‍ കരുതിയിരുന്നില്ല. കൊല നടത്തുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെടാത്തത് കൊണ്ട് താന്‍ പിടിക്കപ്പെടില്ലെന്നാണ് ശ്യാംജിത്ത് കരുതിയത്.

4

3000 പ്രവാസി ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി, നാടുകടത്തലിനും സാധ്യത..!!;3000 പ്രവാസി ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി, നാടുകടത്തലിനും സാധ്യത..!!;

എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും പിഴക്കുകയായിരുന്നു. കൊല നടത്തിയത് താനാണെന്ന് അറിഞ്ഞാല്‍ നാടുവിടാനോ ആത്മഹത്യ ചെയ്യാനോ ആയിരുന്നു ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇക്കാര്യം ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞു. കേസില്‍ എല്ലാ തെളിവുകളും കണ്ടെത്തിയതായി കൂത്തുപറമ്പ് എ സി പി പ്രദീപ് കണ്ണിപ്പൊയില്‍ പറഞ്ഞു.

5

കൊല നടത്തുന്ന സമയത്ത് ധരിച്ച വസ്ത്രങ്ങളിലും ബൈക്കിലും വിഷ്ണുപ്രിയയുടെ ചോര പുരണ്ടിരുന്നു. പിടിവലിയില്‍ ശ്യാംജിത്തിന്റെ കൈകളില്‍ നഖം കൊണ്ടുള്ള പരിക്കുണ്ട്. വിഷ്ണുപ്രിയയുടെ നഖത്തില്‍ ശ്യാംജിത്തിന്റേതെന്ന് കരുതുന്ന തൊലിയുടെ പാടും മുടിയും കണ്ടുകിട്ടി. ലഹരിവ വസ്തുക്കള്‍ ഒന്നും തന്നെ ശ്യാംജിത്ത് ഉപയോഗിച്ചിട്ടില്ല.

6

ദിലീപിനോടൊപ്പമെങ്കില്‍ അത് നന്നായി എന്ന് പറയും: മഞ്ജു വാര്യർക്കെതിരെ കേസ് ഏറ്റെടുത്തോ: ആളൂർ പറയുന്നുദിലീപിനോടൊപ്പമെങ്കില്‍ അത് നന്നായി എന്ന് പറയും: മഞ്ജു വാര്യർക്കെതിരെ കേസ് ഏറ്റെടുത്തോ: ആളൂർ പറയുന്നു

എന്നാല്‍ ശ്യാംജിത്ത് ഭീകര സിനിമകളുടെ ആരാധകനാണ്. ചില സിനിമകള്‍ കൊലനടത്താന്‍ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൂടാതെ പിടിക്കപ്പെട്ടാല്‍ തനിക്ക് ലഭിക്കാവുന്ന ശിക്ഷയെ കുറിച്ച് ഗൂഗിള്‍ നോക്കി മനസിലാക്കിയെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പതിനാല് വര്‍ഷത്തെ ശിക്ഷയല്ലേ, 39 വയസാകുമ്പോള്‍ പുറത്തിറങ്ങുമെന്നാണ് ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞത്.

7

രാജ്യം തകര്‍ക്കാന്‍ ഒരു കുടുംബം തകര്‍ക്കുന്നു; ലഹരിമരുന്ന് വിതരണത്തിന് പിന്നില്‍ തീവ്രവാദികള്‍'രാജ്യം തകര്‍ക്കാന്‍ ഒരു കുടുംബം തകര്‍ക്കുന്നു; ലഹരിമരുന്ന് വിതരണത്തിന് പിന്നില്‍ തീവ്രവാദികള്‍'

ഒക്ടോബര്‍ 19ന് ആണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ശ്യാംജിത്ത് പദ്ധതി തയ്യാറാക്കിയത്. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം. പ്രതി വിഷ്ണുപ്രിയയുമായി അഞ്ച് വര്‍ഷം പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് മാസത്തോളം അകല്‍ച്ചയുണ്ടായി. ഇതേ തുടര്‍ന്നാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ശ്യാംജിത്ത് തീരുമാനിച്ചത്.

English summary
Panoor Vishnupriya Murder Case: Shyamjith followed Vishnupriya and his friend on a bike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X