റെയില്‍വേ പാസഞ്ചേഴ്‌സ് സര്‍വീസസ് കമ്മിറ്റി അംഗങ്ങള്‍ക്കു മുന്‍പില്‍ യാത്രക്കാരുടെ പരാതി പ്രളയം
തലശേരി: സെന്‍ട്രല്‍ റെയില്‍വേ പാസഞ്ചേഴ്‌സ് സര്‍വീസസ് കമ്മിറ്റി അംഗങ്ങള്‍ തലശേരി റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. മംഗ്‌ളൂര് മുതല്‍ പാലക്കാട് വരെയുള്ള സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് തലശേരി സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചത്. അംഗങ്ങളായ ജയന്തിലാല്‍, സുരമാ പാണ്ഡേ, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയില്‍വേ സ്‌റ്റേ ഷന്‍ സന്ദര്‍ശിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ചത്.
ഇതിനു ശേഷം റെയില്‍വേ സ്‌റ്റേഷനിലെ അപര്യാപ്തകളെ കുറിച്ചു യാത്രക്കാരില്‍ നിന്നും അഭിപ്രായമാരാഞ്ഞു. ദീര്‍ഘദൂരട്രെയിനുകളായ രാജധാനി, ഗരീബ്‌രഥ് എന്നിവയ്ക്കു തലശേരിയില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. പാളത്തിന്റെ വശങ്ങളിലെ കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കി സാമൂഹ്യവിരുദ്ധരുടെ ശല്യമൊഴിവാക്കുക, റെയില്‍വേ പ്ലാറ്റ് ഫോമില്‍ മേൽക്കൂരയുണ്ടാക്കുക, പൊട്ടിപൊളിഞ്ഞ ടൈല്‍സ് മാറ്റുക.
റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡ് പുതുക്കിപണിയുക, ടെംപിള്‍ ഗേറ്റ് എന്നപേരുമാറ്റി തലശേരി ജഗന്നാഥ ടെംപിള്‍ ഗേറ്റെന്ന് പുനര്‍നാമകരണം ചെയ്യുക, റെയില്‍വേ ക്യാന്റീന്‍ ചുരുങ്ങിയ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുക, വെയിറ്റിങ് റൂമിലെ പൊട്ടിപ്പൊളിക്കുന്ന ബാത്ത് റൂം വിപുലപ്പെടുത്തുക, റെയില്‍വേ സ്‌റ്റേഷന്‍ വൃത്തിയായി സൂക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് പൊതുജനങ്ങളില്‍ നിന്നുമുയര്‍ന്നത്. ബി.ജെ.പി കോര്‍ഡിനേറ്റര്‍,എം.പിസുമേഷ്. തലശേരി മണ്ഡലംസെക്രട്ടറികെ.അനില്‍കുമാര്‍, നഗരസഭാ അംഗം പ്രീത പ്രദീപ്, കെ.ജിഷ,പി.വി വിജയരാഘവന്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.