• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'കൊതുക് കടികൊണ്ട് നേരും പുലരുംവരെ ഇവിടിരിക്കാനാണ് സാറേ വിധി'; ഈ അവഗണന ഇനിയെത്രനാള്‍?

Google Oneindia Malayalam News

കണ്ണൂര്‍: കാസര്‍ഭാഗത്തുള്ളവരുടെ വര്‍ഷങ്ങലായിട്ടുള്ള ആവശ്യത്തോട് റെയില്‍വെയുടെ മുഖം തിരിക്കുന്ന ഏര്‍പ്പാട് വര്‍ഷങ്ങളായി തുടര്‍ന്ന് വരികയാണ്. കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി, എക്‌സ്പ്രസ്, ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എന്നിവ കാസര്‍കോടേക്ക് നീട്ടണമെന്നത് കണ്ണൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു.

കരിമലപാത തുറക്കണമെന്ന് ദേവസ്വം ബോർഡ്; ശബരിമലയിൽ കൂടുതൽ ഇളവുകൾക്ക് സാധ്യതകരിമലപാത തുറക്കണമെന്ന് ദേവസ്വം ബോർഡ്; ശബരിമലയിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത

തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ധി കണ്ണൂരില്‍ എത്തിചേരുന്നത് രാത്രി 12.30നാണ്. എക്‌സിക്യൂട്ടിവ് 11.30നും അത്‌കൊണ്ട് തന്നെ രാത്രിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ടവരും, കാസര്‍കോടേക്ക് പോകേണ്ടവരും നേരം പുലരുന്നത് വരെ കണ്ണൂര്‍ നഗരത്തില്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

1

എന്നാല്‍ കാസര്‍കോടെക്ക് മാറ്റാതിരിക്കാന്‍ കാരണമായി അധികൃതര്‍ പറയുന്നത് സ്ഥലപരിമിതിയാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ റെയില്‍വേ സ്റ്റേഷന്‍ ഉപയോഗപ്പെടുത്താമെന്നിരിക്കെയാണ് അധികൃതര്‍ ഈ അവഗണന തുടരുന്നത്. തിരുവനന്തപുരത്തിന്റെ ഉപസ്റ്റേഷനായി കൊച്ചുവേളിയെ ഉപയോഗിക്കുന്നത് പോലെ കാസര്‍കോടിന്റെ ഉപസ്റ്റേഷനായി കുമ്പളയെ ഉപയോഗിക്കാനും സാധിക്കും. കാസര്‍കോട് നഗരത്തില്‍ നിന്ന് കുമ്പളയിലേക്ക് വെറും എട്ട് കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്.

"ഇരുന്നിടം കുഴിക്കാൻ ആരേയും അനുവദിക്കില്ല, തരൂരിനെ നേരിട്ട് കാണും - വിമർശം ഉന്നയിച്ച് കെ. സുധാകരൻ

2

കുമ്പളയിലാണെങ്കില്‍ 32 ഏക്കര്‍ സ്ഥലവും ബാക്കിയുണ്ട്. കുമ്പളയില്‍ നാല് സ്റ്റേബിള്‍ ലൈനുകള്‍ സ്ഥാപിച്ചാല്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന നാല് വണ്ടികളെ കുമ്പളയിലേക്ക് നീട്ടാനും, കണ്ണൂരിലെ സ്റ്റേബിള്‍ ലൈന്‍ ഒഴിവാക്കുമ്പോള്‍ മംഗളൂരുവില്‍ യാത്ര അവസാനിപ്പിക്കുന്ന മത്സ്യഗന്ധ എക്‌സ്പ്രസിനെ കണ്ണൂരിലേക്ക് നീട്ടാനും സാധിക്കും.

3

ഇത്രയും സാധ്യതയുണ്ടായിട്ടാണ് കാസര്‍കോടിനോട് റെയില്‍വെയുടെ അവഗണന തുടരുന്നത്. നിലവില്‍ രാവിലെ ആശുപത്രികളിലേക്കും തിരുവനന്തപുരത്തേക്കും മറ്റും പോകേണ്ട കാസര്‍കോട്ടെയാളുകള്‍ അതിരാവിലെ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തേണ്ട സ്ഥിതിയാണ്. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന വണ്ടിയാണ് കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്. ചിലര്‍ തലേന്ന് രാത്രി തന്നെ വന്ന് റെയില്‍വെ സ്റ്റേഷനിലും പരിസരത്തുമായി കാത്ത് കിടക്കേണ്ട സ്ഥിതിയുമുണ്ടാകുന്നുണ്ട്. കാസര്‍കോട്ട്കാര്‍ക്ക് മാത്രമല്ല. പയ്യന്നൂര്‍, പഴയങ്ങാടി ഭാഗത്തുള്ള യാത്രക്കാരുടെ സ്ഥിതിയും സമാനമാണ്.

'വികസന മുടക്കികൾ';കെ റെയിൽ അഴിമതിക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാൽ അത് തന്നെയാണ് വസ്തുത;പദ്മജ'വികസന മുടക്കികൾ';കെ റെയിൽ അഴിമതിക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാൽ അത് തന്നെയാണ് വസ്തുത;പദ്മജ

4

റെയില്‍വെയുടെ അവസ്ഥ ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തിന്റെ സ്വന്തം കെഎസ്ആര്‍ടിസിയുടെ അവസ്ഥ ഇതിനെക്കാള്‍ പരിതാപകരമാണ്. കാസര്‍കോടേക്ക് വണ്ടി നീട്ടില്ല എന്ന് ഉറപ്പായതോടെ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ആരംഭിച്ചിരുന്നു. തളിപ്പറമ്പ് വഴി കാസര്‍കോട്, തളിപ്പറമ്പ് വഴി കാഞ്ഞങ്ങാട്, ആലക്കോട്, പഴയങ്ങാടി കാസര്‍കോട്, എന്നീ റൂട്ടുകളിലാണ് കെഎസ്ആര്‍ടിസി, എക്‌സിക്യൂട്ടിവിനും, ജനശദാബ്ദിക്കും വരുന്ന യാത്രകാര്‍ക്ക് ആശ്രയമായി ഉണ്ടായിരുന്നത്. എന്നാല്‍ കോവിഡിന്റെ വരവോടെ അത് നിര്‍ത്തിയിരിക്കുകയാണ്.

5

കോവിഡ് വ്യാപനം കുറഞ്ഞിട്ടും ബസ്സുകള്‍ പരമാവധി ഓടാന്‍ തുടങ്ങിയിട്ടും ഈ സര്‍വീസ് പുനരാരംഭിക്കാത്തതില്‍ യാത്രക്കാര്‍ ശക്തമായ പ്രതിഷേധത്തിലാണ് ഉള്ളത്. നേരത്തെ കാസര്‍കോടേക്ക് സര്‍വീസ് നടത്തിയിരുന്ന രണ്ട് ബസ്സുകളാണ് നിര്‍ത്തിവച്ചത്. ഇതില്‍ ഒരെണ്ണം കാസര്‍കോട് ഡിപ്പോയുടേതും, ഒരെണ്ണം കാഞ്ഞങ്ങാട് ഡിപ്പോയുടേതുമാണ്. ജീവനക്കാരുടെയും ബസ്സുകളുടെയും കുറവ് മൂലമാണ് സര്‍വീസ് നടത്താന്‍ സാധിക്കാത്തതെന്നാണ് അധികൃതര്‍ വിശദീകരണം നല്‍കുന്നത്.

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു; സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനമെന്ന് ഉടമകള്‍സ്വകാര്യ ബസ് സമരം മാറ്റിവെച്ചു; സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനമെന്ന് ഉടമകള്‍

6

ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത് ഉടന്‍ തീരുമാനമെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം കോഴിക്കോട് നിന്നും രണ്ട് ബസ്സുകള്‍ നിലവില്‍ രാത്രി കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഒന്ന് വടകര ഡിപ്പോയുടേതും മറ്റൊന്ന് കണ്ണൂര്‍ ഡിപ്പോയുടേതും. എന്നാല്‍ ഇവ രണ്ടും ജനശതാബ്ദിക്കും, എക്‌സിക്യൂട്ടീവിനും വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ഗുണകരമാകുന്നില്ല എന്നാണ് യാഥാര്‍ത്ഥ്യം.

cmsvideo
  ഒമിക്രോണ്‍ പടരുന്നു, രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം | Oneindia Malayalam
  7

  അതേസമയം ഈ സര്‍വീസുകല്‍ സമയം ക്രമീകരിച്ച് റെയില്‍വെ സ്‌റ്റേഷന്‍ വഴി ഓടിച്ചാല്‍ യാത്രക്കാര്‍ക്ക് ലാഭകരമാകുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. കോവിഡ് വ്യാപനത്തിടയിലും ഏറ്റവും ആദ്യം സര്‍വീസ് നടത്തിയ ട്രെയിനാണ് കണ്ണൂര്‍ തിരുവനന്തപുരം ജനശദാബ്ദി എക്‌സപ്രസ്. രാത്രി 12.30ന് കണ്ണൂരിലെത്തുന്ന യാത്രകാര്‍ക്കും എക്‌സിക്യൂട്ടീവിന് രാത്രി 11.30 ന് കണ്ണൂരിലെത്തുന്ന യാത്രകാര്‍ക്കും വീട്ടിലേക്കെത്താന്‍ നിലവില്‍ വണ്ടിയില്ല. കൊതുക് കടികൊണ്ട് നേരം പുലരുന്നത് വരെ റെയില്‍വെ സ്റ്റേഷനില്‍ ഇരിക്കാനാണ് ഇവരുടെ വിധി.

  വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍

  English summary
  Passengers want trains that stop at Kannur to be extended to Kasaragod
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X