കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണുർ കോർപറേഷൻ ജനങ്ങളുടെ ജീവൻ പന്താടുന്നു: പി.ജയരാജൻ

Google Oneindia Malayalam News

കണ്ണുർ: കൊവിഡ് മഹാമാരിക്കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനമെന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാതെ കണ്ണുർ കോർപറേഷൻ ഭരണാധികാരികൾ ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടുകയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. പയ്യാമ്പലത്തെ കൊവിഡ് രോഗികളുടെ ശവസംസ്കാരം പൂർണമായും കോർപറേഷൻ ഏറ്റെടുത്ത വിഷയത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം മേയർ ടി ഒ മോഹനനെയും ഭരണ സമിതിയെയും അതിരൂക്ഷമായി വിമർശിച്ചത്.

ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം എന്ന നിലയിൽ മുഴുവൻ സന്നദ്ധ സംഘടനകളെയും കൂട്ടിയോജിപ്പിച്ചാണ് കോർപറേഷൻ മുൻപോട്ട് പോകേണ്ടത്. മറ്റിടങ്ങളിലെല്ലാം അങ്ങനെയാണ് നടക്കുന്നത്. എന്നാൽ കണ്ണുർ കോർപറേഷൻ മേയർ ഐആർപിസിയെ മാറ്റി നിർത്തുന്ന നടപടിയാണ് സ്വീകരിക്കുന്നത്. ഇതൊന്നും ഐആർപിസിയെ ബാധിക്കില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കണ്ണൂർ കോർപറേഷനുമായി സഹകരിച്ചു മുൻപോട്ടു പോകാമെന്ന് ഐആർപിസി നേരത്തെ അറിയിച്ചിരുന്നു. ഇതംഗീകരിച്ചാലും ഇല്ലെങ്കിലും ഐആർപിസി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുൻപോട്ടു പോകും അതാർക്കും തടയാർ കഴിയില്ല.

pjayarajan

കഴിഞ്ഞ 15 മാസം ഐആർപിസി യുടെ സന്നദ്ധ പ്രവർത്തകരാണ് പയ്യാമ്പലത്ത് കൊവിഡ് രോഗം വന്ന് മരണമടഞ്ഞവരുടെ ശവസംസ്കാരം നടത്തിയത്. അത് ഇനിയും തുടരുക തന്നെ ചെയ്യും. ആവശ്യമുള്ളവർ സമീപിച്ചാൽ ഐആർപിസി പ്രവർത്തകർ കർമ്മരംഗത്തിറങ്ങുമെന്നും പി.ജയരാജൻ അറിയിച്ചു. ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനങ്ങളാണ് കണ്ണുർ കോർപറേഷൻ ഭരിക്കുന്നവർ സ്വീകരിക്കുന്നത്.

Recommended Video

cmsvideo
Dr Anupama Sreekumar talks about Covid 19 third wave | Oneindia Malayalam

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍
നഗരത്തിൽ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ട തൊഴിലാളികളെ പയ്യാമ്പലത്ത് കൊവിഡ് രോഗികളുടെ ശവ സംസ്കാരത്തിന് ചുമതലപ്പെടുത്തിയത് ഇതിൻ്റെ ഭാഗമാണ്. ഇത് എത്രമാത്രം പ്രായോഗികമാണെന്ന് അവർ തന്നെചിന്തിക്കണം' കോർപറേഷനുമായി ഇപ്പോഴും സഹകരിച്ച് പോകാൻ തയ്യാറാണെന്നും ഐ.ആർ.പി.സി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ച റിലീഫ് സംഘടനയാണെന്നും ആരോടും മത്സരത്തിനില്ലെന്നും പി.ജയരാജൻ വ്യക്തമാക്കി.

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

English summary
Payyampalam issue: P Jayarajan with harsh criticism against Kannur Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X