പെരിങ്ങത്തൂര്‍ - മട്ടന്നൂര്‍ വിമാനത്താവള നാലുവരിപ്പാത സര്‍വേ കുറ്റിയിടല്‍ പ്രദേശവാസികള്‍ തടഞ്ഞു
പെരിങ്ങത്തൂരില്‍ നിന്നാണ് കുറ്റിയിടല്‍ ആരംഭിച്ചത്. വഖഫ് ബോര്‍ഡിന്റെ 400 മീറ്റര്‍ സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണ്. 2300 മീറ്റര്‍ കുറ്റിയിടല്‍ കരാറുകാരന്‍ എത്താത്തത് കാരണം നടന്നിട്ടില്ല.

പാനൂര്‍: നിര്‍ദ്ദിഷ്ട പെരിങ്ങത്തൂര്‍-മട്ടന്നൂര്‍ എയര്‍പോര്‍ട്ട് നാലുവരിപ്പാതയുടെ സര്‍വേ കുറ്റിയിടല്‍ കച്ചേരി മൊട്ട പെരിങ്ങളം വില്ലേജ് ഓഫീസിന് സമീപം നാട്ടുകാര്‍ തടഞ്ഞു.
മുന്നറിയിപ്പില്ലാതെ കുറ്റിയിടാന്‍ എത്തിയ അധികൃതരുടെ ശ്രമം പ്രദേശവാസികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു . നഗരസഭാ,ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ നിന്ന് കുറ്റിയിടലിനെ കുറിച്ച് യാതൊരു അറിയിപ്പും വീട്ടുടമസ്ഥര്‍ക്ക് ലഭിച്ചിരുന്നില്ല.
കേരള റോഡ് ബോര്‍ഡ് അധികൃതരാണ് കുറ്റിയിടലിന് എത്തിച്ചേര്‍ന്നത്. കെആര്‍എഫ്ബി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രജിത് കുമാര്‍, അസി. എ ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ജീന എന്നിവര്‍ സ്ഥലത്തെത്തി. പെരിങ്ങത്തൂരില്‍ നിന്നാണ് കുറ്റിയിടല്‍ ആരംഭിച്ചത്.
വഖഫ് ബോര്‍ഡിന്റെ 400 മീറ്റര്‍ സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണ്. 2300 മീറ്റര്‍ കുറ്റിയിടല്‍ കരാറുകാരന്‍ എത്താത്തത് കാരണം നടന്നിട്ടില്ല. തുടര്‍ന്നുള്ള 8 കിലോമീറ്റര്‍ കുറ്റിയിടല്‍ ആണ് കച്ചേരി മൊട്ടയില്‍ നിന്ന് കഴിഞ്ഞ ദിവസം തുടങ്ങിയത്.
ഊരാളുങ്കല്‍ സൊസൈറ്റിയാണ് സ്ഥലം കരാര്‍ ഏറ്റെടുത്തത്.കെ രമേശന്‍ സിഎം ഭാസ്‌കരന്‍,പിവി മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചെത്തി കുറ്റിയിടല്‍ തടഞ്ഞു.ഗൃഹനാഥര്‍ക്ക് അറിയിപ്പ് ലഭിക്കാതെ കുറ്റിയിടല്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
എല്ലാ കാര്യങ്ങളും ജില്ലാ കലക്ടറെയും സിറ്റി പോലീസ് കമ്മീഷണറെയും ധരിപ്പിച്ചിട്ടുണ്ടന്ന് കെആര്‍എഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രജിത് കുമാര്‍ പറഞ്ഞു.കുറ്റിയിടല്‍ പ്രക്രിയയുമായി മുന്നോട്ടു പോകുമെന്ന് എന്‍ജിനിയര്‍ അറിയിച്ചു.
ചൊക്ലി പോലീസ് ഇന്‍സ് പെക്ടര്‍ ഷാജുവിന്റെ നേതൃ ത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. പെരിങ്ങത്തൂര്‍ മുതല്‍ മട്ടന്നൂര്‍ വരെ 28.5 കിലോമീറ്റര്‍ ദൂരമാണ് കുറ്റിയിടല്‍ നടത്തേണ്ടത്.
കച്ചേരി മൊട്ടക്കും കീഴ്മാടത്തിനും ഇടയില്‍ 40 മീറ്റര്‍ വീതിയില്‍ 14 വീടുകള്‍ പൊളിച്ചു മാറ്റേണ്ടി വരും. 27ന് ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്താമെന്ന ധാരണയില്‍ പ്രദേശവാസികള്‍ പിരിഞ്ഞു പോവുകയായിരുന്നു.












Click it and Unblock the Notifications