വളഞ്ഞ് നിന്ന് ഭീകര പരിവേഷം ചാർത്തി വേട്ടയാടിയപ്പോൾ ചേര്‍ത്ത് നിര്‍ത്തിയത് പിണറായി: കാരായി രാജന്‍
കണ്ണൂര്‍: പലരും വളഞ്ഞ് നിന്ന് ഭീകര പരിവേഷം ചാർത്തി സ്ഥിരമായി വേട്ടയാടിയപ്പോൾ ചേര്‍ത്ത് നിര്‍ത്തിയത് പിണറായി വിജയനായിരുന്നുവെന്ന് കാരായി രാജന്‍. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുള്ള കുറിപ്പിലാണ് കാരായിയുടെ പ്രസ്താവന. ഫസല്‍ വധക്കേസില്‍ പ്രതികളായി കാരായി രാജനും കാരായി ചന്ദ്രശേഖനും ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.
കാരായി രാജയന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഒരു വലിയ മനുഷ്യൻ്റെ, നേതാവിൻ്റെ കൂടെ നിൽക്കുന്ന പടം വെച്ച് 'ആളാകാനല്ല'. ഞങ്ങളെ ചെറുതായി പലരും വളഞ്ഞ് നിന്ന് ഭീകര പരിവേഷം ചാർത്തി സ്ഥിരമായി വേട്ടയാടിയപ്പോൾ, സ്വന്തം നാട്ടിൽ തിരിച്ചെത്താനെ പാടില്ലെന്ന് മോഹിച്ചിരുന്നപ്പോൾ ചേർത്ത് നിർത്തുകയായിരുന്നു. ധൈര്യം പകർന്ന് നൽകുകയായിരുന്നു. മാധ്യമവേട്ടകളുടെയും കാലത്ത് അദ്ദേഹം രണ്ട് തവണ ജയിലിലും ഇരുമ്പനത്തെ വീട്ടിലും കാണാനെത്തി.

അമ്പോ ഇതെന്തൊരു മേക്കോവർ... സനുഷ വേറെ ലെവലാണ്, നടിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
പലരും സ്വന്തം ഇമേജുകളെ ഭദ്രമാക്കുന്ന കാലത്ത് പാർട്ടി സെക്രട്ടറിയായിട്ടായിരുന്നു ആ വരവ്. പതിവ് തെറ്റിച്ചില്ല മാധ്യമങ്ങളും വലത് രാഷ്ട്രീയവും അന്ന് അതും വിവാദമാക്കിയിരുന്നു. ഇത് പോലെയായിരുന്നു പ്രിയ സഖാവ് കോടിയേരിയും വന്നത്. സഖാവിനെ കാണാൻ പറ്റിയില്ല, കൂടുതൽ ആരോഗ്യത്തോടെ അദ്ദേഹവും ഉണ്ടാവും. ഇനിയും ധാരാളം സഖാക്കളും വ്യക്തികളും ഓർമ്മയുടെ പച്ചപ്പായി തളിർത്ത് നിൽക്കുന്നു.
ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം ഏഞ്ചല്‍ തോമസ്












Click it and Unblock the Notifications