പോക്സോ കേസിലെ പ്രതിക്ക് ജീവിതകാലം മുഴുവന്‍ തടവും പിഴയും
കണ്ണൂര്‍: പതിമൂന്ന് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് ജീവിതകാലം മുഴുവന്‍ കഠിനതടവും കൂടാതെ പത്തുവര്‍ഷം തടവും എണ്‍പതിനായിരം പിഴയടക്കാനും തളിപറമ്പ് പോക്സോ കോടതി ശിക്ഷിച്ചു. കേസിലെ പ്രതി പെണ്‍കുട്ടിയെ നിരവധി തവണ ഭീഷണിപ്പെടുത്തിയും വീട്ടില്‍ കയറിയും അതിക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
2014ല്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിക്കുകയും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കണ്ണൂര്‍ റൂറല്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ ഒരു സ്റ്റേഷനിലെ എസ്ഐ പ്രതിയെ അറസ്റ്റു ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയിലെ മലയോരത്ത് താമസിക്കുന്ന മുരളീധരനെന്നായാളാണ് (48)അറസ്റ്റിലായത്.

പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിന് ജീവിതകാലം മുഴുവന്‍ കഠിനതടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി മറ്റുവിവിധ വകുപ്പുകള്‍ പ്രകാരം ഏഴുവര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും, കുട്ടിയെ മറ്റുവിധത്തില്‍ പീഡിപ്പിച്ചതിന് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപയുമാണ് പിഴ ശിക്ഷവിധിച്ചത്.
തളിപറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് സി മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി. മറ്റൊരു സംഭവത്തില്‍ പതിനാലുകാരിയെ പീഡിപ്പിച്ച 56 വയസുകാരനെ പൊലിസ് അറസ്റ്റു ചെയ്തു. കത്തിച്ചാല്‍ പുതിയ പുരയില്‍ അബ്ദുല്‍ ഖാദറിനെയാണ് ശ്രീകണ്ഠാപുരം സിഐ ഇപി സുരേശനും സംഘവും രാവിലെ അറസ്റ്റു ചെയ്തത്. ഒരാഴ്ച്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം.
വീട്ടിലെത്തിയ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സംഭവം വീട്ടുകാരറിഞ്ഞത്. തുടര്‍ന്ന് കണ്ണൂര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. പൊലിസ് കേസെടുത്തു അറസ്റ്റു ചെയ്ത പ്രതിയെ തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications