ഹോം ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ പോലീസും ആരോഗ്യ പ്രവർത്തകരുമിറങ്ങി: പുറത്തിറങ്ങിയാൽ ശിക്ഷ
കണ്ണൂര്‍: ഹോം ക്വാറന്റീനുകൾ റൂം ക്വാറന്റീനുകളാക്കാൻ പോലീസും ആരോഗ്യ പ്രവർത്തകരും ശക്തമായ നടപടി തുടങ്ങി. ഇതിനായി രോഗബാധിതനെന്ന് സംശയിക്കുന്നയാളുടെ കുടുംബാംഗങ്ങളെയും ക്വാറന്റീനിൽ കഴിയുന്നയാളെയും ബോധവൽക്കരിക്കാൻ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ആരോഗ്യ പ്രവർത്തകരും ഗൃഹസന്ദർശനം നടത്തി വരികയാണ്.
കഴിഞ്ഞ ദിവസം കണ്ണൂര്‍, തളിപ്പറമ്പ് സബ് ഡിവിഷന് പരിധിയില്‍ ഹോം ക്വാറന്റൈനിൽ കഴിയുന്നവർക്ക് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വീടുകളില്‍ നേരിട്ടെത്തി മാര്‍ഗനിര്‍ദേശങ്ങള്‍ നൽകി. കണ്ണൂര്‍ ടൗണ്‍, വളപട്ടണം, തളിപ്പറമ്പ്, പരിയാരം പോലീസ് സ്റ്റേഷന് പരിധികളിലെ വീടുകളിലാണ് സന്ദര്‍ശനം നടത്തിയത്. കണ്ണൂര്‍ ഡിവൈഎസ്പി പിപി സദാനന്ദന്, തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്നകുമാര്‍, കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ പ്രദീപന് കണ്ണിപ്പൊയില്‍, തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ സത്യനാഥ്, പരിയാരം ഇന്‍സ്പെക്ടര്‍ എന്നിവരും എസ്പിയ്ക്കൊപ്പമുണ്ടായിരുന്നു.

ഹോം ക്വാറന്റൈനിൽ കഴിയുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളടങ്ങിയ വീഡിയോ സിഡിയും ലഘു വിവരണങ്ങളും നൽകി. കണ്ണൂര്‍ ജില്ലാ പോലീസ് തയാറാക്കിയ \"ചുവപ്പ് കാര്‍ഡ്\' ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ പരിസരങ്ങളിലും മറ്റും പതിക്കുന്നതിന് നിര്‍ദേശം നൽകി. ഇതിന്റെ ആവശ്യകത പരിസരവാസികളെ പറഞ്ഞുമനസിലാക്കുകയും ചെയ്തു. തങ്ങളുടെ സന്ദർശനം നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ വലിയതോതില്‍ ആത്മവിശ്വാസം സൃഷ്ടിക്കാൻ ഇടയാക്കിയിട്ടുണ്ടെന്ന് എസ്പി പറഞ്ഞു.
നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തി സമൂഹ ഇടപെടലുകള്‍ നടത്തുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് ആക്ട് പ്രകാരമുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും എസ്പി അറിയിച്ചു. ഇതിനു പുറമേ ഹോം ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കാൻ തദ്ദേശസ്ഥാപന അധ്യക്ഷന്‍, സെക്രട്ടറി, പിഎച്ച്സി ഓഫീസര്‍, പോലീസ് ഉദ്യോഗസ്ഥന് എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തിക്കുന്നത്.
ഇവരുടെ നേതൃത്വത്തില്‍ എല്ലാദിവസവും യോഗം ചേര്‍ന്ന് അതത് പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് ദിവസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ ആസൂത്രണസമിതി ചെയര്‍മാൻകൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍ദേശിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരില്‍ സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകളില്‍ 618 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്ഇതില് 191 പേര് പ്രവാസികളും 427 പേര് ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരുമാണ്. വിദേശത്തുനിന്നെത്തിയ ന്നുപേര്‍ ആശുപത്രി നിരീക്ഷണത്തിലുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് തിരികെയെത്തിയവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണു വ്യവസ്ഥ.
എന്നാല്‍ പ്രായമുള്ളവര്‍, കുട്ടികള്‍, രോഗികള്‍ തുടങ്ങിയർ ഉള്ളതുകാരണം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ കോവിഡ് കെയര്‍ സെന്ററുകളിലാണു കഴിയുന്നത്. പ്രവാസികളായ 135 പേരും ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ 1275 പേരുമുള്‍പ്പെടെ 1410 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.












Click it and Unblock the Notifications