കണ്ണൂരിനെ ഞെട്ടിച്ച കൊലപാതകം; രണ്ടാം പ്രതിയും പിടിയില്‍, നടത്തിയത് സിനിമ കഥകളെ വെല്ലുന്ന അന്വേഷണം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയെ ഞെട്ടിച്ച കൊലപാതകമായിരുന്നു ആയിഷയുടേത്. മോഷണത്തിന് വേണ്ടിയാണ് ആയിഷയെ കൊലപ്പെടുത്തിയത് എന്ന് കൂടി പുറം ലോകംമറിഞ്ഞപ്പോള്‍ പിന്നീട് ഭയത്തോടെയാണ് എല്ലാവരും കഴിഞ്ഞിരുന്നത്. സംഭവത്തിലെ രണ്ടാം പ്രതിയെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. അസാം ബംഗാളി പാറയില്‍ ബാര്‍പേട്ടഗോറി മാറിയിലെ നസറുല്‍ ഇസ്ലാമിനെ(25)യാണ് പ്രത്യേക അന്വേഷണ സംഘം ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമത്തില്‍ നിന്നും അറസ്റ്റു ചെയ്തത്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വച്ചാണ് ഇയാളെ കണ്ണൂര്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്.
കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍.ഇളങ്കോയുടെ നിര്‍ദേശ പ്രകാരം അസി. പോലിസ് കമ്മീഷണര്‍ പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരിയും സംഘവും മാസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘത്തെ പിടികൂടിയത്.

വാരം ചതുരക്കിണറിന് സമീപം തനിച്ച് താമസിക്കുന്ന സ്ത്രീയാണ് ആയിഷ. ഇക്കഴിഞ്ഞ സപ്തംബര്‍ 23ന് പുലര്‍ച്ചെ 4.15 ഓടെയാണ് ആയിഷ(74)യെ അക്രമിച്ച് സ്വര്‍ണാഭരണവുമായി മോഷ്ടാക്കള്‍ കടന്ന് കളഞ്ഞത്. ദേഹത്ത് മാരകമായി ചവിട്ടും പരിക്കുമേറ്റ ആയിഷ ചികിത്സക്കിടെ സംപ്തംബര്‍ 29ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആയിഷയുടെ വീടിന് സമീപം ജോലിക്കെത്തിയ കുടിയേറ്റ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് സംഘം ആദ്യം അന്വേഷമം ആരംഭിച്ചത്. ഈ അന്വേഷണത്തിലാണ് പ്രതികളിലേക്ക് പൊലീസെത്തിയത്. കൃത്യത്തിന് ശേഷം നാടുവിട്ട പ്രതികളിലൊരാളായ അസം സ്വദേശി മൊഹറുള്‍ ഖകിനെ(23)നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ റിമാന്റില്‍ കഴിയുന്നതിനിടെയാണ് രണ്ടാംപ്രതിയുടെ വിവരം പൊലീസിന് ലഭിച്ചത്.

തെരച്ചലില്‍ ബംഗ്ലാദേശ് അതിര്‍ത്തിയായ ഗോറി മാറിയിലെ ബന്ധുവീട്ടില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചു. കവര്‍ച്ച ചെയ്ത വയോധികയുടെ ആഭരണം കണ്ടെത്താന്‍ പോലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്. വളരെ സങ്കീര്‍ണമായമായാണ് പൊലീസ് ഈ കേസ് കൈകാര്യം ചെയയ്തത്. അന്വേഷണവും ശക്തമാക്കിയിരുന്നു. അന്വേഷണ സംഘത്തില്‍ ചക്കരക്കല്‍ അഡീഷണല്‍ എസ്.ഐ അനീഷ് കുമാര്‍ കുറുവ, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ വി.സജിത് നാറാത്ത്, സിവില്‍ പോലിസ് ഓഫിസര്‍ ഇ.പി.നാസര്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതികള്‍ പിടിയിലായ സാഹചര്യത്തില്‍ കേസില്‍ എത്രയും പെട്ടെന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.

കണ്ണൂര്‍ അസി.കമ്മീഷണര്‍ പിപി സദാനന്ദന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണ്‍ സി.ഐ, എസ്.ഐ, അഞ്ച് ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരടങ്ങടുന്ന സംഘത്തെയാണ് പ്രത്യേക സംഘമായി നിയോഗിച്ചത്. കവര്‍ച്ച നടത്തിയവര്‍ കവര്‍ച്ചക്ക് മാത്രം എത്തിയതാണോ അല്ലെങ്കില്‍ മറ്റെന്തിലും ഉദ്യേശമുണ്ടോയെന്ന് കാര്യങ്ങളാണ് പൊലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പരിശോധിച്ചത്. നേരത്തെ ആയിഷയെ കണ്ട് നിരീക്ഷിച്ചവരാണ് കൃത്യം നടത്തിയതെന്നും പൊലീസ് സശയിച്ചിരുന്നു. പ്രതികളെ കുറിച്ചുള്ള സൂചനകള്‍ അന്വേഷമനം ആരംഭിച്ച് ദിവസങ്ങള്‍ക്കകം പൊലീസിന് ലഭിച്ചിരുന്നു. ഒറ്റയ്ക്കു താമസിക്കുന്നവൃദ്ധകളെ തെരഞ്ഞുപിടിച്ച് അക്രമിക്കുന്ന സംഭവം നേരത്തെയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഘത്തെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മൂന്നംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് ആയിഷ മരണത്തിന് മുമ്പ് പൊലിസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാമഅ പൊലീസ് അന്വേഷംണം നടത്തിയത്.
Recommended Video

പുലര്‍ച്ചെ പ്രാര്‍ഥനക്കായി എഴുന്നേറ്റ ആയിഷ പുറത്തെ പൈപ്പിലെ വെള്ളം വീഴുന്ന ശബദം കേട്ട് ഇറങ്ങിനോക്കിയപ്പോഴാണ് മോഷ്ടാക്കളുടെ ക്രൂരമായ അക്രമത്തിന് ആയിഷ ഇരയായത്. കമ്മലുകള്‍ മോഷ്ടിക്കുന്നതിനായി അക്രമികള്‍ ആയിഷയുടെ ഇരു കാതുകളും വെട്ടിയെടുത്ത നിലയിലായിരുന്നു. ടാങ്കിലേക്കുള്ള പൈപ്പ് മുറിച്ചു മാറ്റിയ നിലയിലായിരുന്നു. കമ്മലില്‍ ഒന്ന് വീട്ടുമുറ്റത്തു നിന്നും ലഭിച്ചിരുന്നു. ഇവരുമായി ചെറുത്തു നിന്നെങ്കിലും ഇരുകാലുകള്‍ക്കും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഭര്‍ത്താവ്: പരേതനായ അബ്ദുറമാന്‍. മക്കള്‍: അബ്ദുറഊഫ്, സാബിറ, സുമയ്യ, തഫ്സീറ, മരുമക്കള്‍: അബു ഹാജി, ഷംസുദ്ദീന്‍ വള്ളിത്തോട്, റഫീഖ്, റംല (ആറളം). സഹോദരങ്ങള്‍: സൈനബ, അബ്ദുല്‍ അസീസ്, അബ്ദുല്ല ഹാജി, മുഹമ്മദ് കുഞ്ഞി, നബീസ. എന്തായാലും ദിസങ്ങള്‍ക്കകം പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിന് അഭിമാനിക്കാവുന്ന നേട്ടമാണിത്.












Click it and Unblock the Notifications