Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബേറ്: പൊലിസ് അന്വേഷണം വഴിമുട്ടി

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതികളെ തിരിച്ചറിയാനാവാതെ പൊലിസ് അന്വേഷണം വഴിമുട്ടി. തിരുവനന്തപുരം എകെജി സെന്ററിന് ബോംബെറിഞ്ഞ കേസിലെ പ്രതിയെ തിരിച്ചറിയാന്‍ കഴിയാത്ത അതേ സാഹചര്യം തന്നെയാണ് പയ്യന്നൂരിലും പൊലിസ് നേരിടുന്നത്. ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേരാണ് ബോംബെറിഞ്ഞതെന്ന് വ്യക്തമാണെങ്കിലും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ പ്ളേറ്റും രൂപവും തിരിച്ചറിഞ്ഞില്ല.

1

ഇതോടെ അന്വേഷണത്തിന് മറ്റുമാര്‍ഗങ്ങള്‍ തേടുകയാണ് പൊലിസ്.കുന്നരുവിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ രക്തസാക്ഷിത്വ ദിനാചരണം കുന്നരുവില്‍ നടന്നതിന്റെ പിറ്റേ ദിവസം നടന്ന ബോംബേറ് പൊലിസിനെ വെട്ടിലാക്കിയിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നുതന്നെ വ്യക്തമാണൈങ്കിലും പൊലിസ് ഈക്കാര്യം തുറന്നുപറഞ്ഞിട്ടില്ല.. എന്നാല്‍ ബോംബെറില്‍ തങ്ങളുടെ കാര്യാലയമായ രാഷ്ട്രഭവന് കേടുപാടുകള്‍ പറ്റിയതില്‍ ആര്‍എസ്എസ് കടുത്ത പ്രതിഷേധത്തിലാണ്.

ബിജെപി നേതാക്കളും രാഷ്ട്രീയ സ്വയം സേവക് സംഘിന് പിന്‍തുണയുമായെത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ കൊലക്കത്തി രാഷ്ട്രീയം ഏറ്റവും തീവ്രമായ രീതിയില്‍ പ്രതിഫലിച്ച സ്ഥലങ്ങളിലൊന്നാണ് പയ്യന്നൂര്‍. ഇകുന്നരുവിലെ ധനരാജ് കൊല്ലപെട്ടത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ ബി. എം. എസ് നേതാവ് കുഞ്ഞികൃഷ്ണനും കൊല്ലപെട്ടിരുന്നു. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ബോംബെറിഞ്ഞതെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെങ്കിലും അവര്‍ എങ്ങോട്ടേക്കാണ് പോയതെന്ന് ഇതുവരെ മനസിലായിട്ടില്ല.

പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന് ഏറെ അകലെയല്ലാത്ത സ്ഥലത്താണ് ആര്‍എസ്എസ് കാര്യാലയം സ്ഥിതി ചെയ്യുന്നത്. മാത്രമല്ല നഗരത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ സിസിടിവി ക്യാമറകളുണ്ട്. എകെജി സെന്റര്‍ അക്രമിച്ച കേസിലെ പ്രതിയെ അക്രമിച്ച കേസിലെ പ്രതിയെ പിടികൂടാന്‍ ഇനിയും പൊലിസിന് കഴിയാത്ത സാഹചര്യത്തില്‍ പയ്യന്നൂരിലെ ബോംബെറിലും തുമ്പുകണ്ടെത്താനാവാത്തത് മറ്റൊരു നാണക്കേടായി മാറുമോയെന്ന ആശങ്കയുമുണ്ട്.

മുഖ്യമന്ത്രിയെ വിമാനത്തില്‍വെച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുയര്‍ത്തി സിപിഎം സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി പയ്യന്നൂരിലും കോണ്‍ഗ്രസ് ഓഫിസ് അക്രമിക്കപെട്ടിരുന്നു. ഈ കേസിലെ പ്രതികളെ ആഴ്ചകള്‍ കഴിഞ്ഞാണ് പൊലിസിന് പിടികൂടിയത്. പയ്യന്നൂരിലെ ബ്ളോക്ക് കോണ്‍ഗ്രസ് ഓഫിസ് അക്രമിച്ചു അങ്കണത്തിലുണ്ടായിരുന്ന ഗാന്ധി പ്രതിമയുടെ തലയറുത്ത് മാറ്റിയത് കേരളമാകെ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
    വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+