തെരുവില്‍ തല്ലിയ കെപിസിസി അംഗമുള്‍പ്പെടെ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
ശ്രീകണ്ഠാപുരം: കണ്ണൂരില്‍ വാഹനഗതാഗതം തടസപ്പെടുത്തി കൂട്ടത്തല്ല് നടത്തിയ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ ശ്രീകണ്ഠാപുരം പൊലിസ് കേസെടുത്തു. ശ്രീകണ്ഠാപുരം നഗരത്തിലെ രാജീവ് ഗാന്ധി സഹകരണ ആശുപത്രിക്ക് മുന്‍പില്‍ ബുധനാഴ്ച്ച ഉച്ചയ്ക്കാണ് കൂട്ടത്തല്ല് നടന്നത്. കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂരിനും മറ്റു അഞ്ചു പേര്‍ക്കുമെതിരെയാണ് കേസെടുത്തത്.
ട്രാവല്‍ ഏജന്‍സി നടത്തിപ്പുകാരുമായുളള സാമ്പത്തിക തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഘര്‍ഷഭരിതമായ രംഗങ്ങള്‍ അരങ്ങേറിയത്. ആശുപത്രിയുടെ പത്താമത് വാര്‍ഷിക ദിനത്തിലാണ് കൂട്ടത്തല്ലുണ്ടായത്. ആശുപത്രിയുടെ ചെയര്‍മാന്‍ കൂടിയായ മുഹമ്മദ് ബ്ലാത്തൂരും മകനും സഹോദരനുമായിരുന്നു ഒരുവശത്ത്. ഇരിക്കൂര്‍ സ്വദേശികളായ അച്ഛനും മകനുമായിരുന്നു മറുവശത്ത്.

ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട യാത്ര ചെയ്തതിനെ തുടര്‍ന്നുളള പണമിടപാട് സംബന്ധിച്ച തര്‍ക്കം കൂട്ടത്തല്ലിലേക്ക് കലാശിക്കുകയായിരുന്നു. ഇരിക്കൂര്‍ സ്വദേശിയുടെ മകന് മുഹമ്മദ് ബ്ലാത്തൂരിന്റെ മകന്‍ പണം നല്‍കാനുണ്ടെന്ന കാര്യം ചോദിച്ചപ്പോഴാണ് തര്‍ക്കമുണ്ടായത്. ഇതേ തുടര്‍ന്നു ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും നടുറോഡില്‍ വെച്ചു പൊരിഞ്ഞ അടി നടക്കുകയുമായിരുന്നു.
പൊലിസും നാട്ടുകാരും ചേര്‍ന്നാണ് ഇരുവിഭാഗത്തെയും പിടിച്ചു മാറ്റിയത്. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രി വാര്‍ഷികാഘോഷപരിപാടികളും അലങ്കോലമായി. ആശുപത്രിയിലേക്ക് അതിക്രമിച്ചു കയറിയതിന് ട്രാവല്‍ ഏജന്‍സി നടത്തിപ്പുകാരനും പിതാവിനുമെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. ആശുപത്രി ജീവനക്കാരുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
കോണ്‍ഗ്രസ് നേതാവ് നടുറോഡില്‍ വെച്ചു കൈയ്യാങ്കളി നടത്തിയതിനെ കുറിച്ചു പാര്‍ട്ടി നേതൃത്വവും അന്വേഷണമാരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നിയന്ത്രിത ആശുപത്രിയാണ് ശ്രീകണ്ഠാപുരത്തെ രാജീവ് ഗാന്ധി സ്മാരക സഹകരണ ആശുപത്രി. കണ്ണൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കൂടിയാണ് മുഹമ്മദ് ബ്ളാത്തൂര്‍. സംഭവം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നാണക്കേടുണ്ടായതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അന്വേഷണമാരംഭിച്ചത്.












Click it and Unblock the Notifications