കതിരൂരിലെ സ്ഫോടനം ബോംബ് നിർമാണത്തിനിടെ: തെളിവ് നശിപ്പിക്കാൻ സ്ഥലം മഞ്ഞൾപൊടിയിട്ട് കഴുകി, തെളിവ് പോലീസിന്
കണ്ണൂർ: കതിരൂരിൽ ബോംബ് സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തികള്‍ തകർത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമുണ്ടായിട്ടുള്ളതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിന് പോലീസിന് തെളിവുകളും ലഭിച്ചിട്ടുണ്ട്. സിമന്റ് ടാങ്കിൽ വെച്ച് ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ കതിരൂർ സ്വദേശി നിജേഷ് എന്നയാളുടെ രണ്ടു കൈപ്പത്തിയും അറ്റുപോയിട്ടുണ്ട്.
സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. കതിരൂർ നാലാം മൈലിൽ ഒരു വീടിന്റെ പിന്നിലാണ് ബോംബ് ഉണ്ടാക്കിയിരുന്നത്. പരുക്കേറ്റ നിജേഷ് സിപിഐഎം പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു.

സിമന്റ് ടാങ്കിനുള്ളിൽ വച്ച് ബോംബ് നിർമിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമെന്നാണ് പൊലീസും കണ്ടെത്തിയിട്ടുള്ളത്. അതേ സമയം സ്ഫോടനമണ്ടായതിന് പിന്നാലെ കന്നെ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം നടന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന സ്ഥലം മഞ്ഞൾപ്പൊടിയിട്ട് കഴുകിയതായും തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്തതതെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. ഇവിടെ നിന്ന് തകർന്ന കൈപ്പത്തിയുടെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ സ്‌ഫോടനം നടന്ന സ്ഥലം സന്ദർശിച്ച് മടങ്ങിയിരുന്നു.
സ്ഫോടനം ഉണ്ടായതോടെ ശബ്ദം കേട്ടെങ്കിലും വിഷു ആയതിനാൽ പടക്കം പൊട്ടിയതാണെന്നാണ് ആദ്യം പ്രദേശവാസികള്‍ കണ്ടെത്തിയത്. എന്നാൽ വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതോടെ നാട്ടുകാർ സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. സ്ഫോടനത്തിന് പിന്നാലെ ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ യുവാവിന്റെ വിരലടയാളങ്ങളും കൈപ്പത്തിയുടെ അടയാളങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.












Click it and Unblock the Notifications