കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏഴിമല നാവിക അക്കാദമിക്കെതിരെയുള്ള ബോംബ് ഭീഷണി: പഴുതടച്ച കുറ്റപത്രവുമായി പൊലിസ്

  • By Desk
Google Oneindia Malayalam News

കണ്ണൂർ : ബോളിവുഡ് സിനിമയെ വെല്ലുന്ന പ്രണയവും അതേ തുടർന്നുണ്ടായ വൈരാഗ്യവുമാണ് ഏഴിമല നാവിക അക്കാദമിക്ക് നേരെയുള്ള ബോംബാക്രമണ ഭീഷണിക്ക് പിന്നിലെന്ന് പയ്യന്നൂർ പോലീസിൻ്റെ കുറ്റപത്രം. പ്ര​തി​യാ​യ സു​ജി​ത്റാ​മു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന കാ​മു​കി എ​യ്ഞ്ച​ല്‍ റോ​യി മ​റ്റൊ​രാ​ളെ വി​വാ​ഹം ചെ​യ്ത​തി​ന്‍റ വി​രോ​ധ​മാ​ണ് നാ​വി​ക അ​ക്കാ​ദ​മി ഉ​ള്‍​പ്പെ​ടെ മൂ​ന്ന് ആ​സ്ഥാ​ന​ങ്ങ​ള്‍ ബോം​ബ് വ​ച്ച് ത​ക​ര്‍​ക്കു​മെ​ന്ന ഭീ​ഷ​ണി​ക്ക​ത്ത് അ​യ​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് പ്രതി ചോദ്യം ചെയ്യലിനിടെയിൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സ​മ്മ​തി​ച്ചി​രു​ന്നു.

നിയമസഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയിൽ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂര്‍ത്തിയായിനിയമസഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയിൽ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂര്‍ത്തിയായി

ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെയ്യുന്നതിനായി പോലീസ് പയ്യന്നൂരിലേക്ക് കൊണ്ടുവന്നിരുന്നു. രാ​ജ്യ പ്ര​തി​രോ​ധ​വ​കു​പ്പി​ന്‍റെ മ​ര്‍​മ്മ​പ്ര​ധാ​ന​മാ​യ കേ​ന്ദ്ര​ങ്ങ​ള്‍ ബോം​ബ് വ​ച്ച് ത​ക​ര്‍​ക്കു​മെ​ന്ന ഭീ​ഷ​ണി​ക്ക​ത്ത് അ​തീ​വ ഗൗ​ര​വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി പൊലിസ് അതിവേഗത്തിൽ കോടതിയിൽ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചത്. പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ല​ഭി​ച്ച​തും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തി​യ​തു​മാ​യ തെ​ളി​വു​ക​ളു​ള്‍​പ്പെ​ടെ ഇ​രു​ന്നൂ​റോ​ളം പേ​ജ് വ​രു​ന്ന കു​റ്റ​പ​ത്ര​മാ​ണ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്.

 kannur-map-


ദക്ഷിണേന്ത്യക്ഷലെ ഏ​റ്റ​വും വ​ലി​യ നാ​വി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി ബോം​ബ് വ​ച്ച് ത​ക​ര്‍​ക്കു​മെ​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശ​മ​യ​ച്ച സം​ഭ​വ​ത്തി​ല്‍ തികച്ചുംശാസ്ത്രീയ അന്വേഷണമാണ് പൊലിസ് നടത്തിയത്. അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ പോ​ലീ​സ് പ്ര​തി​ക്കെ​തി​രെ പഴുതടച്ച കു​റ്റ​പ​ത്രമാണ് പയ്യന്നൂർ കോടതിയിൽ സമർപ്പിച്ചത്. മും​ബൈ അ​ന്തേ​രി​യി​ലെ ഷെ​യ​ര്‍ മാ​ര്‍​ക്ക​റ്റിം​ഗ് ബി​സി​ന​സു​കാ​ര​നാ​യ സു​ജി​ത്റാം കി​ഡ്‌​വാ​നി (43) ക്കെ​തി​രെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി എം. ​സു​നി​ല്‍​കു​മാ​ര്‍ പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.


ടി​ബ​റ്റ​ന്‍ തീ​വ്ര​വാ​ദ ഗ്രൂ​പ്പി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 12ന് ​ബോം​ബാ​ക്ര​മ​ണ ഭീ​ഷ​ണി ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇ​തോ​ടൊ​പ്പം എ​യ​ര്‍​ഫോ​ഴ്സ് കേ​ന്ദ്ര​ത്തി​ലേ​ക്കും നാ​ഷ​ണ​ല്‍ ഡി​ഫ​ന്‍​സ് അ​ക്കാ​ദ​മി​യി​ലേ​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള ക​ത്ത് ല​ഭി​ച്ചി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യാ​ണ് ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. ബോം​ബാ​ക്ര​മ​ണ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാ​വി​ക അ​ക്കാ​ദ​മി അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ പ​രാ​തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ന​വം​ബ​ര്‍ 19ന് ​കേ​സെ​ടു​ത്തു.

പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഭീ​ഷ​ണി​ക്ക​ത്തി​ന്‍റെ ഉ​റ​വി​ടം മും​ബൈ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​സി. പ്ര​മോ​ദ്, എ​എ​സ്‌​ഐ സ​ലീം എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 21ന് ​അ​ന്തേ​രി​യി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

മും​ബൈ ക​ഫ്‌​പെ​ന്‍റ്, ബി​ര്‍​ള കു​ര്‍​ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്നു​ള്ള രേ​ഖ​ക​ളി​ല്‍ നി​ന്നു​മാ​ണ് പോ​ലീ​സ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.സൗ​ദി അ​റേ​ബ്യ സ്‌​കൂ​ള്‍ ബോം​ബ് വ​ച്ച് ത​ക​ര്‍​ക്കു​മെ​ന്ന ഭീ​ഷ​ണി​ക്ക​ത്ത​യ​ച്ച കു​റ്റ​ത്തി​ന് ഇ​യാ​ള്‍​ക്കെ​തി​രെ നി​ല​വി​ല്‍ കേ​സു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.എന്നാൽ പ്രതി പരിഭ്രാന്തി പരത്താൻ വേണ്ടി വ്യാജ ബോംബുഭീഷണി കത്തു എഴുതിയാണെന്ന് വ്യക്തമാണെങ്കിലും ഗുരുതരമായ വകുപ്പുകൾ പ്രതിക്കെതിരെ കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. പ്രതിയുടെ കൈപ്പടയും കത്തിലെ അക്ഷരങ്ങളും ഒന്നു തന്നെയാണെന്ന് കാലിഗ്രാഫി പരിശോധനയിലുടെ തെളിയിക്കാനും പൊലിസിന് കഴിഞ്ഞിട്ടുണ്ട്. ആറു മാസം മുൻപ് അക്കാദമിക്ക് മുകളിലുടെ അഞ്ജാത ഡ്രോൺ പറന്ന സംഭവത്തിലും പൊലിസ് അന്വേഷണം നടത്തി വരികയാണ്. നാവിക അക്കാദമി അധികൃതരുടെ പരാതിയിലാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

English summary
Police submits charge sheet in bomb threat case against Ezhimala Naval academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X