ഇവിടെ ഇത് സ്ഥിരം സംഭവം; സമയത്തെ ചൊല്ലി തര്‍ക്കം, കണ്ണൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി
കണ്ണൂര്‍: ഇവിടെ അങ്ങനെയാണ്. ബസ്സുകള്‍ തമ്മിലുള്ള മത്സരഓട്ടവും ഒടുവിലത്തെ സംഘര്‍ഷവുമെല്ലാം പതിവ് വാര്‍ത്തകളുമാണ്. ഡ്രൈവറെ ബസ്സില്‍ കയറി അടിക്കുക കണ്ടക്ടരെ മര്‍ദിക്കുക തുടങ്ങിയ ബസ്സുകാര്‍ തമ്മിലുള്ള തര്‍ക്കം കണ്ണൂരുകാര്‍ക്ക് സുപരിചിതമാണ്. പയ്യന്നൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള റൂട്ടിലാണ് ഇത് സ്ഥിരം സംഭവമാകുന്നത്. സ്വകാര്യ ബസ്സായും കെഎസ്ആര്‍ടിസിയായും നിരവധി ബസ്സുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഓരോ ബസ്സും സര്‍വീസ് നടത്തുന്നത്. അതിനാല്‍ ബസ്സുകാര്‍ തമ്മിലുള്ള സംഘര്‍ഷവും പതിവാണ്. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡിലും സമാന സംഭവമുണ്ടായി. വാക്കേറ്റത്തിനും കയ്യാങ്കളിക്കുമൊടുവില്‍ ഒരു ബസ് പിന്നോട്ടെടുത്തപ്പോള്‍ പുറകിലുണ്ടായിരുന്ന ബസിലിടിച്ച് മുന്‍ഭാഗം തകരകുയായിരുന്നു.
സമയ ക്രമത്തെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ ഒരു ബസിലെ ജീവനക്കാരന്‍ മറ്റൊരു ബസിലെ ജീവനക്കാരനെ അടിക്കുകയും ഇതോടെ ഇരു ബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും അരങ്ങേറുകയായിരുന്നു. മാനന്തവാടി റൂട്ടിലോടുന്ന ബസിലെ ജീവനക്കാരും കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരും തമ്മിലാണ് വാക്കേറ്റവും കൈയ്യാങ്കളിയും നടന്നത്. കഴിഞ്ഞ ദിവസം ഇരുകൂട്ടരും നടത്തിയ വെല്ലുവിളിയുടെ തുടര്‍ച്ചയായിരുന്നു ഇന്നലെ നടന്നതെന്നാണ് പൊലീസ് പറഞ്ഞത്.

മറ്റ് ബസിലെ ജീവനക്കാര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കവെ കോഴിക്കോട് ബസിലെ കണ്ടക്ടര്‍ ബസ് പിന്നോട്ടെടുത്ത് മാനന്തവാടി റൂട്ടലോടുന്ന ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് ഇടിച്ച് തകര്‍ക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മാനന്തവാടി റൂട്ടിലെ ബസ് ജീവനക്കാര്‍ പറഞ്ഞു. അതേസമയം അപകടം വരുത്തിയ കണ്ടക്ടറെ ബസ്റ്റാന്‍ഡിലുണ്ടായിരുന്ന യാത്രക്കാരും മറ്റും ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ രണ്ട് ബസ് ജീവനക്കാരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവിഭാഗത്തിന്റെയും പരാതിയില്‍ കേസെടുത്തതായി പയ്യന്നൂര്‍ പൊലീസ് അറിയിച്ചു. രണ്ട് ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരത്തിലും സമാനസംഭവമരങ്ങേറിയിരുന്നു. ബൈക്ക് യാത്രക്കാരന്‍ ബസ്സില്‍ മുട്ടിയെന്ന് പറഞ്ഞ് ബസ് നിര്‍ത്തി ബൈക്ക് യാത്രക്കാരമെ മര്‍ദിക്കാന്‍ ശഅരമിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരന്‍ ഉടന്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. പിന്നീട് പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചാണ് ഇരുവരെയും മടക്കിയയച്ചത്. ബസ്സുകാരുടെ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ യാത്രക്കാരും രംഗത്ത് വരാറുണ്ടായിരുന്നു. തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ സ്വകാര്യ ബസ് ജീവനക്കാരന്‍ ബസ്സില്‍ നിന്ന് പുറത്തിറക്കി മര്‍ദിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാരിലൊരാള്‍ സംഭവത്തില്‍ ഇടപെട്ട് സ്വകാര്യ ബസ് ജീവനക്കാരെ പിടിച്ച് മാറ്റിയതോടെയാണ് പ്രശ്‌നം അവസാനിച്ചത്.












Click it and Unblock the Notifications