കൊവിഡിൻ്റെ മറവിൽ പോലീസ് വേട്ട: സർവീസ് നിർത്തിവയ്ക്കുമെന്ന് സ്വകാര്യ ബസ് ഉടമകൾ
കണ്ണുർ: കൊവിഡിൻ്റെ മറവിൽ സംസ്ഥാനത്ത് നടക്കുന്നത് സ്വകാര്യ ബസ് വേട്ടയാണെന്ന് ബസ് ഉടമസ്ഥ സംഘം ഭാരവാഹികൾ ആരോപിച്ചു.ഇന്ധന വിലയും കൊ വിഡ് മഹാമാരിയും കൊണ്ട് ആകെ തകർന്നു കൊണ്ടിരിക്കുന്ന സ്വകാര്യ ബസ് വ്യവസായത്തെ നാ മാവശേഷമാക്കുന്ന നടപടിയാണ് പൊലിസ് സ്വീകരിക്കുന്നത്.സ്വകാര്യ ബസുകളിൽ കയറി റെയ്ഡ് നടത്തി അന്യായമായി പിഴയിടാക്കുന്ന പൊലിസ് നിലപാട് തിരുത്തിയില്ലെങ്കിൽ കണ്ണുരിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കേണ്ടി വരുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് രാജ് കുമാർ കരുവാരത്ത് മുന്നറിയിപ്പു നൽകി.
ഇന്ധന വില വർധനവും കൊ വിഡ് പ്രതിസന്ധിയും കാരണം ചെറുകിട റൂട്ടുകളിൽ ഓടുന്ന ഭൂരിഭാഗം ബസുകളും സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. അവശേഷിച്ചവയും ഈ സാഹചര്യത്തിൽ നിർത്തിവയ്ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ബസുകളിൽ സീറ്റുകളിൽ അടുത്തടത്ത് ഇരുന്നാൽ കൊ വിഡ് വരില്ലെന്നും സ്റ്റാൻഡിങ്ങിൽ രോഗം പടരുമെന്ന് പറയുന്നത് യുക്തിസഹമല്ല. സാമുഹിക അകലം പാലിച്ചുകൊണ്ട് ബസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ട് യാത്ര ചെയ്യാൻ അനുവദിക്കണം.സ്റ്റാൻഡിങിനുള്ള ടിക്സ് കൂടി അടച്ചാണ് ബസുകൾ സർവീസ് നടത്തുന്നത്.

ജീവനക്കാർക്ക് കൂലിനൽകാൻ പോലും പണമില്ലാതെ ഓരോ ബസുടമകളും സർവീസ് നടത്തുന്നത്. നിർത്തിയിട്ടാൽ ബാറ്ററിയടക്കമുള്ള വില പിടിപ്പുള്ള ഉപകരണങ്ങൾ കേടുവരികയാണ്.ഈ സാഹചര്യത്തിൽ തകർച്ചയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിച്ചു നിർത്തേണ്ടത് സർക്കാരിൻ്റെയും പൊതു സമൂഹത്തിൻ്റെയും ആവശ്യമാണ്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നത് ബസുടമകൾ നിരന്തരം ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണ്. ബസുകൾക്ക് സബ്സിഡി നിരക്കിൽ ഡീസൽ നൽകാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാകണം. സാധാരണക്കാരായ ആളുകളാണ് ബസ് സർവീസിനെ കുടുതൽ ആശ്രയിക്കുന്നത്. മറ്റുള്ളവർ ദീർഘ ദുര യാത്രകൾക്കു മാത്രമേ സ്വകാര്യ ബസുകളിൽ കയറുന്നുള്ളു.
ഉൾനാടുകളിലുടെ സർവീസ് നടത്തുന്ന ബസുകൾ യാത്രക്കാരില്ലാത്തതിനാൽ കനത്ത നഷ്ടമാണ് നേരിടുന്നത്.തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ഈ വ്യവസായത്തെ ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങൾ നിരാശ്രയരായി മാറി കൊണ്ടിരിക്കുകയാണെന്നും രാജ് കുമാർ പറഞ്ഞു.ശനി, ഞായർ ദിവസങ്ങളിൽ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചതിനാൽ സ്വകാര്യ ബസ് സർവീസുകൾ നടത്തില്ലെന്നും രാജ് കുമാർ പറഞ്ഞു.
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ നിയന്ത്രണവും അടിക്കടിയുണ്ടായ ഡീസൽ വില വർദ്ധനവും കാരണം സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസ് മുൻപോട്ടു പോകാൻ കഴിയാത്ത അവസ്ഥയിലാണ്.പൊതുഗതാഗത്തിന് നിയന്ത്രണമില്ലെങ്കിലും യാത്രക്കാരുടെ ഗണ്യമായ കുറവ് ബസ് മേഖലയെ തകർത്തിരിക്കുകയാണെന്ന് ഓൾ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്സ് സംസ്ഥാന പ്രസിഡൻ്റ് സി.പി മണി ലാലും ആരോപിച്ചു. ഗ്രാമപ്രദേശങ്ങളിൽ നിന്നും സാധാരണക്കാരായ യാത്രക്കാരും വിദ്യാർത്ഥികളും കൂടുതൽ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നതിനാൽ പൊതു ജന താൽപര്യത്താൽ നിയന്ത്രണങ്ങൾ പാലിച്ച് പരമാവധി പിടിച്ചു നിൽക്കാൻ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും ശ്രമിക്കുന്നുണ്ട് ബസുകൾ ഓടുന്നതിൽ നിന്നും വരുമാനമൊന്നും ലഭിക്കില്ലെന്നു മാത്രമല്ല ഡിസൽ അടിക്കാൻ കൈയ്യിൽ നിന്നും പണമിറക്കേണ്ട അവസ്ഥയിലാണ് ഉടമകളെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications