കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരോഗ്യവകുപ്പ് വാക്സിൻ നിഷേധിക്കുന്നു: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറുടെ നേതൃത്വത്തില്‍ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യവകുപ്പ് അവഗണിക്കുന്നുവെന്നാരോപിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ മേയറുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ കലക്ടറേറ്റിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി. മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ പരിധിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ജൂബിലി ഹാളിലെ കേന്ദ്രത്തിലും വാക്‌സിനുകള്‍ കൃത്യമായി ലഭ്യമാക്കാതെ അവഗണിക്കുന്ന അധികൃതരുടെ നിലപാടിനെതിരെയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ മേയറുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലെല്ലാം വാക്‌സിന്‍ അനുവദിക്കുമ്പോള്‍ കണ്ണൂര്‍ കോര്‍പ്പറേഷനോട് സര്‍ക്കാര്‍ അവഗണന കാണിക്കുകയാണെന്ന് ടി.ഒ മോഹനന്‍ ആരോപിച്ചു.

നിർണായക ചുവടുവെപ്പ്, ഗോഗ്ര കുന്നുകളിൽ നിന്ന് സൈനിക പിന്മാറ്റത്തിന് ഇന്ത്യ-ചൈന ധാരണനിർണായക ചുവടുവെപ്പ്, ഗോഗ്ര കുന്നുകളിൽ നിന്ന് സൈനിക പിന്മാറ്റത്തിന് ഇന്ത്യ-ചൈന ധാരണ

കണ്ണൂര്‍ ജില്ലയിലെ മിക്ക പഞ്ചായത്തുകളിലുംമിക്ക ദിവസങ്ങളിലും ശരാശരി ആയിരം വാക്‌സിനുകള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ പഞ്ചായത്തുകളെക്കാള്‍ ജനസംഖ്യയുള്ള കോര്‍പ്പറേഷന്റെ സോണലുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ അഞ്ഞൂറില്‍ താഴെ വാക്‌സിന്‍ മാത്രമാണ് അനുവദിക്കുന്നത്. നേരത്തെ കോര്‍പ്പറേഷന്‍ പരിധിയിലേയും പുറത്തെയും ആയിരക്കണക്കിന് ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിക്കൊണ്ടിരുന്ന ജൂബിലി ഹാളിലെ വാക്‌സിനേഷന്‍ കേന്ദ്രം ഏകപക്ഷീയമായി നിര്‍ത്തലാക്കിയപ്പോള്‍ കോര്‍പ്പറേഷന്റെ നിരന്തര ഇടപെടലിനെത്തുടര്‍ന്ന് ഏതാനും ദിവസംമുന്‍പ് മാത്രമാണ് പുനരാരംഭിച്ചത്.

 corona-vaccine-16


അവിടെത്തന്നെ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തേണ്ട ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനവും മരുന്നും ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും കോര്‍പ്പറേഷന്‍ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. നാല് ദിവസങ്ങളിലായികേവലം 850 പേര്‍ക്കുള്ള വാക്‌സിന്‍
മാത്രമാണ് കണ്ണൂര്‍കോര്‍പറേഷനിലേക്ക് അനുവദിച്ചത്. ഹോട്ടല്‍ തൊഴിലാളികള്‍, വ്യാപാരികള്‍, വ്യാപാര സ്ഥാപനങ്ങലിലെ ജീവനക്കാര്‍, പെട്രോള്‍ പമ്പിലെ ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍, ബാര്‍ബര്‍മാര്‍, വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ തുടങ്ങി ജനങ്ങളുമായി നിരന്തരം ഇടപെടുന്ന ആളുകള്‍ക്ക് മുന്‍ഗണന നല്‍കി ജൂബിലി ഹാളില്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.അതുപോലെതന്നെ കോര്‍പ്പറേഷന്‍ നേരത്തെ ആരംഭിച്ച കിടപ്പുരോഗികള്‍ക്കും വയോധികര്‍ക്കും വീട്ടിലെത്തി വാക്‌സിന്‍ നല്‍കുന്ന പദ്ധതി വാക്‌സിന്‍ ദൗര്‍ലഭ്യം കാരണം മുഴുവന്‍ പേര്‍ക്കും നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

കോര്‍പ്പറേഷന്‍ റെ കോവിഡ് ജാഗ്രത സമിതി യോഗത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്.സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആശ്വാസമേകുന്ന ഈ പദ്ധതി പോലും അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്.ജില്ലയില്‍ 25000 വും 50000 വും വാക്‌സിന്‍ നല്‍കി എന്ന് പറയുന്ന ദിവസങ്ങളില്‍ പോലും കോര്‍പ്പറേഷന്‍ പരിധിയിലെ കിടപ്പു രോഗികളെയും വയോധികരെയും പരിഗണിക്കാന്‍ വേണ്ടി അധികൃതര്‍ തയ്യാറായിട്ടില്ലെന്നും അേേദ്ദഹം പറഞ്ഞു. ജില്ലാ ആസ്ഥാനമായ കണ്ണൂരില്‍ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ വന്നുചേരുന്ന കേന്ദ്രമെന്ന നിലയില്‍ കോവിഡ് വ്യാപിക്കാതിരിക്കാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിനേഷന്‍ നല്‍കേണ്ടതുണ്ട്.അധികൃതരുടെ ഇത്തരം സമീപനങ്ങള്‍ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന് വിലങ്ങുതടിയാവുകയാണെന്നു മേയര്‍ ടി.ഒ മോഹനന്‍ പറഞ്ഞു.

കോര്‍പ്പറേഷന്‍ പരിധിയില്‍ ആവശ്യത്തിന് വാക്‌സിന്‍ അനുവദിക്കുന്നതിനുള്ള അടിയന്തര നടപടിക സര്‍ക്കാരും ആരോഗ്യവകുപ്പും സ്വീകരിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ട. പ്രതിഷേധ സമരത്തില്‍ഡെപ്യൂട്ടി മേയര്‍ കെ ഷബീന അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മാര്‍ട്ടിന്‍ ജോര്‍ജ് , ജെ.ഇന്ദിര, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍ , കെ. സുരേഷ്, അബ്ദുല്‍ റസാഖ് എന്നിവര്‍ പ്രസംഗിച്ചു.

English summary
Protest march in Kannur against health department over Covid vaccination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X