കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുന്നോൽ ഹരിദാസ് വധം: പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Google Oneindia Malayalam News

കണ്ണുര്‍: സി.പി.എം പ്രവര്‍ത്തകനായ പൂന്നോല്‍ താഴെ വയലിലെ ഹരിദാസനെ വെട്ടി കൊന്ന കേസില്‍ ബിജെപി കൗണ്‍സിലര്‍ കെ ലിജേഷിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. മറ്റ് 16 പേരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. കൊലപാതകം നടന്ന് 88 ാം ദിവസമാണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം നല്‍കുന്നത്. ബിജെപി മണ്ഡലം പ്രസിഡന്റ് കൂടിയായ കെ ലിജേഷ്, മണ്ഡലം സെക്രട്ടറി മള്‍ട്ടി പ്രജി എന്നിവരാണ് പ്രധാന പ്രതികള്‍.

ധര്‍മടം അണ്ടലൂര്‍ സ്വദേശിയും അധ്യാപികയുമായ പി രേഷ്മ കേസില്‍ പതിനഞ്ചാം പ്രതിയാണ്. തിരിച്ചറിഞ്ഞ പതിനേഴ് പ്രതികളില്‍ പതിനഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്. പി രേഷ്മയടക്കം രണ്ട് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. മറ്റുള്ളവര്‍ റിമാന്‍ഡിലാണ്.

KANNUR1

കേസില്‍ പ്രതികളായ കെ വി വിമിന്‍, ദേവികൃപയില്‍ അമല്‍ മനോഹരന്‍, ചാലിക്കണ്ടി വീട്ടില്‍ സി കെ അശ്വന്ത്, ചെള്ളത്ത് കിഴക്കയില്‍ സി കെ അര്‍ജുന്‍, ചാലിക്കണ്ടി വീട്ടില്‍ ദീപക് സദാനന്ദന്‍, സോപാനത്തില്‍ കെ അഭിമന്യു, പന്തക്കല്‍ വയലില്‍പീടിക ശിവഗംഗയില്‍ പി കെ ശരത്ത്, മാടപ്പീടികയിലെ ആത്മജ് എസ് അശോക് എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു.

'എഎംഎംഎ എന്നത് മാറ്റി 'അമ്മ' എന്നാക്കാന്‍ കൂടെ നിന്നവരാണ് ഞങ്ങള്‍, എന്നിട്ടിപ്പോള്‍..'; മാലാ പാര്‍വതി'എഎംഎംഎ എന്നത് മാറ്റി 'അമ്മ' എന്നാക്കാന്‍ കൂടെ നിന്നവരാണ് ഞങ്ങള്‍, എന്നിട്ടിപ്പോള്‍..'; മാലാ പാര്‍വതി

പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ അപേക്ഷ ജില്ലാ സെഷന്‍സ് ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യന്‍ ആണ് തള്ളിയത്. പ്രതികള്‍ വധ ഗൂഡാലോചനയില്‍ പങ്കെടുത്തവരാണെന്നും ഇതിനുള്ള തെളിവുകളുണ്ടെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടറായ അഡ്വ. കെ. വിശ്വന്‍ കോടതിയില്‍ വാദിച്ചു. പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ ശാസ്ത്രീയ പരിശോധനക്കായി ശേഖരിക്കണം.

അഴകെന്ന് പറഞ്ഞാല്‍ ഇതാണ്; മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍

അതിനായി മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഫോണ്‍ വിവരങ്ങളുടെ ശാസ്ത്രിയ പരിശോധനാ ഫലം ലഭിച്ചിട്ടുണ്ട്. സാധാരണ രിതിയിലുള്ള ഒരു വധ ഗൂഡാലോചനയല്ല പ്രതികള്‍ നടത്തിയത്. ആയുധ സജ്ജരായി കാത്തിരുന്നതിന് തെളിവുണ്ട്. ഒരാള്‍ക്ക് ജാമ്യം ലഭിച്ചുവെന്നത് എല്ലാവര്‍ക്കും ജാമ്യം ലഭിക്കാനുള്ള ഉപാധിയല്ലെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വാദിച്ചു. കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായ ജാമ്യാപേക്ഷയുടെ വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി വെക്കുകയായിരുന്നു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Punnol Haridas murder: Chargesheet filed against accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X