പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതികളെ അഞ്ചുദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു
ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിലെ പുന്നോലിലെ സി.പി. എം പ്രവര്‍ത്തകനും മത്സ്യതൊഴിലാളിയുമായ ഹരിദാസ് വധക്കേസിലെ പ്രതികളെ അഞ്ചു ദിവസത്തേക്ക് ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ന്യൂമാഹി പുന്നോലിലെ മത്സ്യതൊഴിലാളിയും സി.പി. എം പ്രവര്‍ത്തകനുമായ ഹരിദാസന്‍ വധത്തില്‍ റിമാന്റില്‍ കഴിയുന്ന ബി.ജെ.പി - ആര്‍. എസ്. പ്രവര്‍ത്തകരെ അന്വേഷണത്തിന്റെ ഭാഗമായി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്കുശേഷമാണ് കണ്ണൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്)കോടതി മുന്‍പാകെ പ്രതികളെ ഹാജറാക്കിയത്.
ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ കെ ലിജേഷ്, പുന്നോലിലെ കെ വി വിമിന്‍, ഗോപാല പേട്ടയിലെ എം സുനേഷ്, പുന്നോലിലെ അമല്‍ മനോഹരന്‍ എന്നിവരെയാണ് തലശ്ശേരി ജുഡിഷ്യല്‍ ഫസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയുടെ ചുമതലയുള്ള കണ്ണൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് - രണ്ട് മുന്‍പാകെഹാജരാക്കിയത്. പ്രതികളെ മാര്‍ച്ച് നാലുവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.
ന്യൂ മാഹി ഇന്‍സ്‌പെക്ടറുടെ ഹരജി പരിഗണിച്ചാണ് പ്രതികളെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനായിവിട്ടുകൊടുത്തത്.കഴിഞ്ഞ ദിവസം ഹരിദാസ് വധക്കേസില്‍ ബി.ജെ.പി തലശേരി മണ്ഡലം അറവിലകത്ത് പാലത്തിനടുത്ത് മഠത്തില്‍ പ്രജീഷിനെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

ഇതേ സമയം ഹരിദാസ് വധവുമായി തനിക്ക് യാതൊരുബന്ധമില്ലെന്നും കേസില്‍ പ്രതിചേര്‍ത്തത് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും താന്‍ ആര്‍ക്കും വാട്‌സ് ആപ്പ് കോളും ഒന്നും ചെയ്തിട്ടില്ലെന്നും ഗൂഡാലോചന കേസിലെ പ്രതിയും തലശേരി നഗരസഭാ കൗഡസിലറുമായ കെ.ലിജേഷ്. കണ്ണൂര്‍ കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ പൊലിസ് മര്‍ദ്ദിച്ചിട്ടില്ലെന്നും തന്റെ കൂടെയുള്ളവരെ പൊലിസ് മര്‍ദ്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ബി.ജെ.പി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്തുവെന്നാരോപിച്ചു ഇതിനിടെ തിങ്കളാഴ്ച്ച രാവിലെ പത്തരയ്ക്ക് ബി.ജെ.പി തലശേരി മണ്ഡലം കമ്മിറ്റിയുടെനേതൃത്വത്തില്‍ തലശേരി അസി.പൊലിസ് കമ്മിഷണറുടെ ഓഫീസിലേക്ക് മാര്‍ച്ചു നടത്തി. ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ കൃഷ്ണദാസ് മാര്‍ച്ചിനെ തുടര്‍ന്ന് നടത്തിയ പ്രതിഷേധ പൊതയോഗം ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications