വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവം, ആറ് പേര് അറസ്റ്റില്‍; പ്രതികളെ കസ്റ്റഡിയിലെടുത്തത് പുലര്‍ച്ചെ
കണ്ണൂര്‍: കാഞ്ഞിരോട് നെഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥി അന്‍ഷാദിനെ റാഗിങ്ങിന്റെ പേരില്‍ ക്യൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ ആറു പേര് അറസ്റ്റില്‍. കോളജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുല്‍ ഖാദര്‍ ,മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മുഹദീസ്, മുഹമ്മദ് സഫ്വാന് എന്നിവരെയാണ് ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ പ്രതികളുടെ വീട്ടില്‍ പോയി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കും. കേസില്‍ ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് റാഗിങ്ങിന്റെ പേരില്‍ കണ്ണൂര്‍ നഹര്‍ ആര്‍ട്സ് കോളജിലെ ഒന്നാംവര്‍ഷ ബിഎ എക്കണോമിക്സ് വിദ്യാര്‍ത്ഥിയായ അന്‍ഷാദിനെ സീനിയര്‍ വിദ്ാര്ത്ഥികള് ക്രൂരമായി മര്‍ദിച്ചത്. കണ്ണൂര്‍ ചെട്ടിക്കുളം സ്വദേശിയാണ് മര്‍ദനമേറ്റ അന്‍ഷാദ്. അന്‍ഷാദിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായും മര്‍ദനമേറ്റ അന്‍ഷാദ് മണിക്കൂറുകളോളം ബോധരഹിതനായി കിടക്കുകയായും തുടര്‍ന്ന് കണ്ണൂരിലെ സ്വാകര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് അന്‍ഷാദിന്റെ ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്തത്.

എന്തിനാണ് പെണ്‍കുട്ടികളോട് സംസാരിച്ചതെന്ന് ചോദിച്ചാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മര്‍ദിച്ചതെന്നാണ് അന്‍ഷാദ് പറഞ്ഞത്. മൊബൈല്‍ ഫോണ്‍ വാങ്ങി അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചുവെന്നും ഇതിന് ശേഷം ഒരു സംഘം വിളിച്ചിറക്കികൊണ്ട് പോയി മര്ദിക്കുകയായിരുന്നുവെന്നുമായിരുന്നു അന്‍ഷാദ് നല്കിയ പരാതിയില്‍ പറയുന്നത്. പിന്നീട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വിട്ടയക്കുകയായിരുന്നു. എന്നാല്‍ വിട്ടയച്ച ശേഷം വീണ്ടും സീനിയര്‍ വിദ്യാര്‍ഥികള്‍ തിരിച്ചെത്തി ശൗചാലയത്തിലേക്ക് കൊണ്ടുപോയി അന്‍ഷാദിനെ മര്‍ദിക്കുകയായിരുന്നുവെന്നും അന്‍ഷാദ് പറയുന്നു. തല ചുവരിലിടിപ്പിച്ചെന്നും നെഞ്ചിലും തലയിലും നിരന്തരം ചവിട്ടിയെന്നും അന്‍ഷാദ് പറഞ്ഞു. ശൗചാലയത്തില്‍ നിലത്തിട്ടും മര്‍ദിക്കുകയും ചെയ്തുവെന്നും അന്‍ഷാദ് കൂട്ടിചേര്‍ത്തു. സിസിടിവി ക്യാമറയില്‍ ഉള്‍പ്പെടാതിരിക്കാനാണ് ശുചിമുറിയിലേക്ക് കൊണ്ടുപോയതെന്നും അന്‍ഷാദ് പറഞ്ഞിരുന്നു.
സംഭവത്തില്‍ ചക്കരക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. വിദ്യാര്‍ത്ഥിക്ക് അതിക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ സഹപാഠികളുടെയും ബന്ധുക്കളുടെയും മൊഴി ചക്കരക്കല്‍ പൊലിസ് ശേഖരിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട ഇരുപതോളം സീനിയര്‍ വിദ്യാര്ഥികള്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോളേജ് മാനേജ്മെന്റും അറിയിച്ചിരുന്നു. വിഷയത്തില്‍ ഇടപെട്ട് നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാലയും അറിയിച്ചിരുന്നു.
റാഗിംഗ് സംബന്ധിച്ച് നിരവധി പരാതികളാണ് പൊലീസിനും മറ്റും ലഭിക്കുന്നത്. ഈ വര്‍ഷമാദ്യമാണ് മംഗളൂരു കോളജില്‍ റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ പിടിയിലായത്. മലയാളി വിദ്യാര്‍ത്ഥികള്‍ക്കാണ് റാഗിംഗ് ഏല്‍ക്കേണ്ടി വന്നത്. ഇവരെ റാഗ് ചെയ്തത് മലയാളി വിദ്യാര്‍ത്ഥികള്‍ തന്നെയാണ്.താടിയും മുടിയും വടിച്ചുകളയണമെന്നാവശ്യപ്പെട്ട് അഭിരാജ് എന്ന വിദ്യാര്ത്തിയേയും സഹപാഠിയെയും സീനിയര്‍ വിദ്യാര്‍ഥികള്‍ ജനുവരിയില്‍ കോളേജില്‍വെച്ച് ഭീഷണിപ്പെടുത്തിയത്.
പിന്നീട് രണ്ടുദിവസം കഴിഞ്ഞ് വീണ്ടും ഇതേ തരത്തില്‍ ഭീഷണിപ്പെടുത്തുകയും രണ്ടുപേരോടും സീനിയര്‍ വിദ്യാര്‍ഥികളുടെ താമസസ്ഥലത്ത് എത്താന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇതനുസരിച്ച് അഭിരാജും കൂട്ടുകാരും സീനിയര്‍ വിദ്യാര്‍ഥികള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തുകയും അതോടെ ഇവരെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. അതേ സമയം സീനിയര്‍ വിദ്യാര്‍ഥികള്‍ വിളിച്ചുവരുത്തിയ മറ്റ് നാല് ജൂനിയര്‍ വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. ഇവരും ക്രൂരമായ റാഗിങ്ങിനാണ് ഇരായായത്. പിന്നീട് അഭിരാജ് പഠനം നിര്‍ത്തി നാട്ടിലേക്ക് മടങ്ങി. ഇനി കോളേജിലേക്ക് പോകുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് റാഗിങ് വിവരം പുറത്തായത്. പിന്നീട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications