കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരുമുന്നണികള്‍ക്കും തിരിച്ചടിയായി റീപോളിങ്: കല്ല്യാശേരി, തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ ഞായറാഴ്ച വോട്ടെടുപ്പ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഇരുമുന്നണികള്‍ക്കും തിരിച്ചടി നല്‍കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റീപോളിങ് പ്രഖ്യാപിച്ചു. കള്ളവോട്ട് നടന്നെന്ന് പകല്‍പ്പോലെ വ്യക്തമായ കേരളത്തിലെ നാല് ബൂത്തുകളിലാണ് ചരിത്രത്തിലാദ്യമായി റീപോളിങ് പ്രഖ്യാപിച്ചത്.

<strong>ആന്ധ്രയിലും തമിഴ്‌നാട്ടിലും ബിജെപി വട്ടപൂജ്യമാകും, 100 സീറ്റ് പോലും കിട്ടില്ലെന്ന് മമത!!</strong>ആന്ധ്രയിലും തമിഴ്‌നാട്ടിലും ബിജെപി വട്ടപൂജ്യമാകും, 100 സീറ്റ് പോലും കിട്ടില്ലെന്ന് മമത!!

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19 ( ഞായറാഴ്ച) ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

പിലാത്തറ, പഴയങ്ങാടി ബൂത്തുകൾ

പിലാത്തറ, പഴയങ്ങാടി ബൂത്തുകൾ

കാസര്‍കോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോര്‍ത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്‌ളോക്ക് എന്നിവടങ്ങളിലും കണ്ണൂര്‍ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എ. യു. പി. എസ് എന്നിവടങ്ങളിലുമാണ് റീ പോളിംഗ് നടത്തുന്നത്. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്.

കാസർകോട് ലോക്സഭ മണ്ഡലം

കാസർകോട് ലോക്സഭ മണ്ഡലം

കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബൂത്തും കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. വരണാധികാരിയായ കണ്ണൂര്‍ ജില്ലാ കളക്ടറാണ് ഇവിടെ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കുന്നത്. നാല് ബൂത്തുകളിലും ഏപ്രില്‍ 23ന് നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളും ചീഫ് ഇലക്ട്രല്‍ ഓഫീസറുടെയും ജനറല്‍ ഒബ്‌സര്‍വറുടെയും റിപ്പോര്‍ട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്.

ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 58

ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 58

ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങള്‍ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനറല്‍ ഒബ്‌സര്‍വര്‍മാരെയും വിവരം ധരിപ്പിക്കും. പിലാത്തറിയില്‍ പഞ്ചായത്ത് മെമ്പര്‍ സെലീനയുള്‍പ്പെടെയുള്ള സി.പി. എം പ്രവര്‍ത്തകര്‍ കള്ളവോട്ടു ചെയ്തുവെന്ന ആരോപണം കോണ്‍ഗ്രസാണ്് ഉയര്‍ത്തിക്കൊണ്ടുവന്നത്. ഒടുവില്‍ പാമ്പുരുത്തിയിലെ കള്ളവോട്ട് തെളിവുസഹിതം ഹാജരാക്കി കൊണ്ടു മുസ്‌ലിം ലീഗു പ്രവര്‍ത്തകര്‍ക്കു മേല്‍ എല്‍. ഡി. എഫും ആരോപണംമുന്നയിച്ചതോടെ അമ്പുകൊള്ളാത്തവരില്ല ഗുരുക്കളില്‍ എന്ന അവസ്ഥയിലായി യു.ഡി. എഫ്.

കള്ളവോട്ട് ചെയ്തത് 17 പേർ

കള്ളവോട്ട് ചെയ്തത് 17 പേർ

കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്. പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വന്നു. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ ലീഗുകാരും ബാക്കിയുള്ളവര്‍ സിപിഎമ്മുകാരുമാണ്.മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടം നിയോജകമണ്ഡലത്തിലടക്കം സി.പി. എം പ്രവര്‍ത്തകര്‍ കള്ളവോട്ടുചെയ്തതായി പരാതിയുയുര്‍ന്നിട്ടുണ്ട്.

English summary
Re polling may take place in Kasargod parliament constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X