വയൽക്കിളി സമരത്തിന് ശേഷം കീഴാറ്റൂരിൽ സി.പി.എമ്മിന് മറ്റൊരു വെല്ലുവിളിയായി വിമത നേതാവ്
തളിപ്പറമ്പ്: പൊന്നുവിളയും കൃഷി ഭുമി യിലൂടെ വികസന പാത വരുന്നതിനെതിരെ തലയില്‍ മണ്ണെണ്ണ ഒഴിച്ചു വയല്‍ക്കിളികള്‍ സമരം നടത്തിയ ഐതിഹാസിക സമരം എരിഞ്ഞു തീര്‍ന്നെങ്കിലും കീഴാറ്റൂരിലെ അതേ മണ്ണില്‍ സി.പി.എമ്മിന് വെല്ലുവിളിയായി പാര്‍ട്ടിയിലെ വിഭാഗീയത കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിസഭയിലെ രണ്ടാമനുമായ എം.വി ഗോവിന്ദന്റെ തട്ടകത്തില്‍ പാര്‍ട്ടിയുടെ ജനകീയ മുഖങ്ങളിലൊരാളായ കോമത്ത് മുരളിധരന്‍ മുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐയിലെക്ക് ചേരി മാറിയതാണ് സി.പി.എം നേതൃത്വത്തെ വെള്ളം കുടിപ്പിക്കുന്നത്.
ഇതോടെ കീഴാറ്റൂരിലെ വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിനു ശേഷം പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ് കോമത്ത് മുരളീധരന്‍.സുരേഷ് കീഴാറ്റൂര്‍ വയല്‍ക്കിളികളെന്ന കൂട്ടായ്മയുടെ പേരിലാണ് ദേശിയ പാതാ ബൈപ്പാസ് വിരുദ്ധ സമരം നയിച്ചതെങ്കില്‍ മുരളീധരനു പിന്നില്‍ സി.പി.ഐയെന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടി കൂടെയുണ്ട്. പാര്‍ട്ടി തട്ടകമായ കീഴാറ്റൂരിനടുത്തെ മാന്ധം കുണ്ടില്‍ സി.പി.എം നേതാവ് എം.വി ഗോവിന്ദനെതിരെ അതിനിശിതമായ വിമര്‍ശനമുന്നയിച്ചാണ് മുരളീധരന്‍ നിര്‍ഭയം രംഗത്തു വന്നത്സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ എം.വി ഗോവിന്ദനെതിരെ വിമര്‍ശനമുന്നയിച്ചതിനാണ് തന്നെ പാര്‍ട്ടിയില്‍ നിന്നും ഒറ്റപ്പെടുത്തിയതെന്നാണ് മുരളീധരന്റെ വാദം.

തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ നഗരസഭാ ഉപാ ധ്യക്ഷനുമായ കോമത്ത് മുരളീധരനും അന്‍പതോളം പേരും സി.പി.ഐയില്‍ ചേര്‍ന്നതറിയിക്കാന്‍. തളിപറമ്പ് പ്രസ് ഫോറത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സി.പി.എം നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോമത്ത് മുരളീധരന്‍ രംഗത്തുവന്നത്.സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ എം.വി ഗോവിന്ദനെതിരെ നിശിതമായ വിമര്‍ശനമാണ് മുരളീധരന്‍ അഴിച്ചുവിട്ടത്.പാര്‍ത്ഥാസ് കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തന്റെ നിലപാട് പാര്‍ട്ടിയില്‍ തുറന്നു പറഞ്ഞതിനാണ് വേട്ടയാടല്‍ തുടങ്ങിയത്. പാര്‍ത്ഥാ സ് ഉടമ സാജന്‍ ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് എല്ലാവര്‍ക്കുമറിയാം സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കുണ്ടായ തെറ്റുകള്‍ ചൂണ്ടികാണിക്കുക മാത്രമാണ് താന്‍ ചെയ്തത്
തളിപറമ്പിലെ മൂന്ന് ഡി.സി. മെമ്പര്‍മാരാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. തളിപറമ്പിലെ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് ഇവരാണ്. ഇവര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അവരെ നശിപിക്കുകയാണ് ചെയ്യുന്നത്. മുഖസ്തുതി പറയുന്നവര്‍ക്ക് മാത്രമേ തളിപറമ്പ് സി.പി.എമ്മില്‍ സ്ഥാനമുള്ളു. നേതാവിന് ചുറ്റും സംരക്ഷണ വലയം തീര്‍ക്കുകയാണ് ചിലര്‍ ചെയ്യുന്നത്.18 പാര്‍ട്ടി മെമ്പര്‍മാരുള്‍പ്പെടെ 57 പേരാണ് തനിക്കൊപ്പം പാര്‍ട്ടി വിട്ടതെന്ന് കോമത്ത് മുരളീധരന്‍ വ്യക്തമാക്കി. ലോക്കല്‍ സെക്രട്ടറിയുടെ വിഭാഗീയ പ്രവര്‍ത്തനവും സാമ്പത്തിക അരാജകത്വവും സഹിക്കാവുന്നതിലും അപ്പുറമാണ്. ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നത്.
1983 മുതല്‍ സി.പി.എം മെമ്പറാണ് താന്‍. 10 വര്‍ഷം ലോക്കല്‍ സെക്രട്ടറി, 18 വര്‍ഷം ഏരിയ കമ്മറ്റി അംഗം, നഗരസഭ വൈസ് ചെയര്‍മാന്‍, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.ഞങ്ങളെ ഞങ്ങളാക്കിയത് പാര്‍ട്ടിയാണ്. അതിന്റെ പേരില്‍ അങ്ങേയറ്റം ബഹുമാനമുണ്ട്. എന്നാല്‍ ഉള്‍പ്പാര്‍ട്ടി ജനാപത്യം നിലനില്‍ക്കുന്ന പാര്‍ട്ടിയില്‍ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ താന്‍ ചിലര്‍ക്ക് ശത്രുവായി. തെറ്റായ പ്രവണതകള്‍ക്കെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ വ്യക്തിപരമായ ശത്രുത വച്ചു പുലര്‍ത്തുകയാണ് അവര്‍ ചെയ്തത്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാതെ മുഖസ്തുതി പറയുന്നവര്‍ക്കു മാത്രമേ തളിപ്പറമ്പിലെ സി.പി.എമ്മില്‍ സ്ഥാനമുള്ളു. പാര്‍ത്ഥാസ് ഉടമ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതാണ് തന്നോടുള്ള വ്യക്തി വിരോധത്തിന് കാരണമെന്നും മുരളീധരന്‍ പറഞ്ഞു.- മന്ത്രിസഭയിലുള്ള ഉന്നതനെതിരെയോ തളിപ്പറമ്പില്‍ നിന്നുള്ള മൂന്ന് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയോ എന്തെങ്കിലും പറഞ്ഞാല്‍ അവരെ നശിപ്പിക്കും. ഇവര്‍ എന്ത് തെറ്റ് ചെയ്താലും ശരിയെന്ന് പറയുന്നവര്‍ക്ക് മാത്രമേ തളിപ്പറമ്പില്‍ നിലനില്‍പ്പുള്ളൂ. സ്ഥാനമാനങ്ങള്‍ സംരക്ഷിക്കാനും ഭാര്യമാരുടെ ജോലി നിലനിര്‍ത്താനും വേണ്ടി അവരുടെ മുഖസ്തുതി പറയുന്നവരായി തളിപ്പറമ്പിലെ സി.പിഎമ്മുകാര്‍ മാറി. ലോക്കല്‍ സമ്മേളനത്തിനു ശേഷം തളിപ്പറമ്പിലെ പാര്‍ട്ടി മെമ്പര്‍മാര്‍ എന്നോട് സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.
എം.വി.ആറിനോടൊപ്പം പാര്‍ട്ടി വിട്ട് പിന്നീട് തിരിച്ചു വന്ന് നടപടിക്ക് വിധേയനായി മന്ത്രിയായ ആളാണ് ഇപ്പോള്‍ പാര്‍ട്ടിയെ കുറിച്ച് പഠിപ്പിക്കുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.-. ചില നേതാക്കളുടെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കുന്ന സമീപനമാണ് തളിപ്പറമ്പിലെ സി.പി.എം നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ സി.പി.ഐയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയാണെന്നും കോമത്ത് മുരളീധരന്‍ പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കോമത്ത് മുരളിധരനെ സി.പി.എം ജില്ലാ നേതൃത്വം പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് ആരോപിച്ച് സി.പി.എം ജില്ലാ നേതൃത്വം പുറത്താക്കിയത്.












Click it and Unblock the Notifications