• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഫാസിസ്റ്റുകളോട് ദയ കാണിച്ചാൽ നിങ്ങൾക്ക് തല തന്നെ നഷ്ടപ്പെടും; നിലപാട് വിശദീകരിച്ച് ആർഎംപി നേതാവ്

  • By Desk

കോഴിക്കോട്: വടകരയിൽ ഇടതുസ്ഥാനാർഥി പി.ജയരാജനെ തോൽപിക്കാൻ യുഡിഎഫിനു പിന്തുണ നൽകാനുള്ള തീരുമാനം വിമർശനങ്ങൾക്കിടയാക്കിയ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി ആർഎംപിഐ. പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എസ്. ഹരിഹരനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കാര്യങ്ങൾ വിശദീകരിച്ചത്.

അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ ആരാണ്? അറിയാം 10 കാര്യങ്ങള്‍

വടകരയിൽ യുഡിഎഫിനു പിന്തുണ നൽകാനുള്ള തീരുമാനം ആർഎംപിയുടെ സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരന്റെ നിലപാടുകൾക്കെതിരാണെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. യുഡിഎഫുമായി ചർച്ച നടത്തുകയോ ധാരണയാകുകയോ ചെയ്തിട്ടില്ല. അവരുടെ സ്ഥാനാർത്ഥി ആരെന്നതും വിഷയമല്ല. രാഷ്ട്രീയ കൊലപാതകങ്ങളിൽ പങ്കാളിയായ സ്ഥാനാർത്ഥിയെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആർഎംപി നേതാക്കൾ വിശദീകരിച്ചിരുന്നു. എന്നാൽ ഇതിനെതിരേ പല കോണുകളിൽ നിന്നും വിമർശമുയർന്നു. ഈ സാഹചര്യത്തിലാണ് ഹരിഹരന്റെ വിശദീകരണക്കുറിപ്പ്.

ഹരിഹരന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:

കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധ നേടുന്ന മണ്ഡലമാണ് വടകര. ടിപി ചന്ദ്രശേഖരന്റെ വധത്തിനു ശേഷം വടകരയിലെ രാഷ്ട്രീയ ചലനങ്ങളെല്ലാം എല്ലാവരും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടാണ് ഇക്കുറി പി. ജയരാജൻ അവിടെ മത്സരിക്കുമെന്ന വാർത്ത വന്നപ്പോൾ മുതൽ വടകരയിലെ എതിർ സ്ഥാനാർത്ഥി ആരാണെന്ന ചോദ്യം ഉയർന്നത്.

പൊതുമണ്ഡലത്തിൽ ഉയർന്നു വന്ന ഉത്തരം കെ.കെ. രമ എന്നായിരുന്നു. എന്നാൽ ആർഎംപിഐ രമയെ പൊതു സ്വതന്ത്രയാക്കി മത്സരിപ്പിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടില്ല. അത്തരം പാർലമെന്ററി അഭ്യാസ പ്രകടനങ്ങൾ ഞങ്ങളുടെ അജണ്ടയിലില്ല. രമക്കു വേണ്ടി ഏതെങ്കിലും യുഡിഎഫ് നേതാവിനോട് ശുപാർശ നടത്തി സീറ്റു പിടിക്കാൻ ഒരാളൂം ശ്രമിച്ചില്ല.

പക്ഷേ വടകരയിൽ അനായാസം പി ജയരാജൻ ജയിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല, കാരണം പന്ത്രണ്ടു വർഷം മുമ്പ് ആർഎംപി രൂപീകരിച്ച് ടി.പി. പുതിയൊരു രാഷ്ട്രീയത്തിനു തുടക്കം കുറിച്ചപ്പോൾ സിപിഎം നേരിട്ട പ്രതിസന്ധി പരിഹരിക്കാൻ പിണറായി ചൂമതലപ്പെടുത്തിയത് പി. ജയരാജനെ ആയിരുന്നു. പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി ആദ്യം വെട്ടി വീഴ്ത്തപ്പെട്ടത് ആർഎംപി നേതാവ് പി. ജയരാജനായിരുന്നു.

സഖാവിന് പതിനാറ് വെട്ടേറ്റിരുന്നു. കണ്ണൂരിൽ നിന്നുള്ള പാർട്ടി ക്രിമിനലുകളുടെ ആദ്യത്തെ വിജയകരമായ ഓപ്പറേഷനായിരുന്നു അത്. പിന്നെയും പിന്നെയും അവർ വന്നുകൊണ്ടിരുന്നു. അവരിൽ ഒരു സംഘം ടി.പിയെ അമ്പത്തൊന്നു വെട്ടിന് അവസാനിപ്പിച്ചു. എന്നിട്ടും അവരുടെ രക്തദാഹം അവസാനിച്ചില്ല. പക്ഷേ ആർഎംപി അവസാനിച്ചില്ല. ഞങ്ങൾ ഒഞ്ചിയത്തു നിന്നും ഇന്ത്യയോളം വളർന്നു, നിരവധി ഇടതു പക്ഷ സുഹൃത്തുക്കൾ ഞങ്ങൾക്ക് ഉണ്ടായി.

വിശാല ഇടതുപക്ഷ ഐക്യത്തിനു വേണ്ടി ഞങ്ങൾ വാദിക്കുമ്പോഴും ഞങ്ങൾക്കുനേരെ കൊലക്കത്തിയുമായി കണ്ണൂരിൽ നിന്ന് വാഹനങ്ങളിൽ ക്രിമിനലുകൾ വന്നുകൊണ്ടേയിരുന്നു. അവരെ അയക്കാൻ ചുമതലപ്പെട്ടയാൾ ഇപ്പോൾ സ്ഥാനാർത്ഥിയായി വരുമ്പോൾ ഞങ്ങൾ അദ്ദേഹത്തെ മാലയിട്ട് സ്വീകരിച്ച് വിജയിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരോട് ഞങ്ങൾ ക്ഷമ ചോദിക്കുകയാണ്. ഞങ്ങൾ അദ്ദേഹത്തെ തോൽപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് വടകരയിൽ നിറവേറ്റാനുള്ള ദൗത്യം എന്താണെന്ന് ഞങ്ങൾക്ക് നന്നായറിയാം. കാരണം ഞങ്ങളിൽ പലരും ആ കളരിയിൽ പഠിച്ചവരാണ്. അതെങ്ങനെ നിറവേറ്റപ്പെടുമെന്നും എങ്ങിനെ പ്രതിരോധിക്കണമെന്നും ഞങ്ങൾക്കറിയാം. ഫാസിസ്റ്റുകളോട് ദയ കാണിച്ചാൽ നിങ്ങൾക്ക് തല തന്നെ നഷ്ടപ്പെടും.

English summary
RMP's stand in Lok sabha elections 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X